0%

Chapter Title : സൂര്യനും മിന്നാമിനുങ്ങും [Master]

Author : Master Read All Parts 165

“എന്തോന്നാടാ പകലും ഒറങ്ങാന്‍ സമ്മതിക്കില്ലേ നീയൊക്കെ? ബ്ലഡി കണ്ട്രീസ്?” ഉറക്കമുണര്‍ന്ന മിന്നാമിനുങ്ങ്‌ അലറി. ഭയന്നുപോയ മറ്റുള്ളവര്‍ തിടുക്കത്തോടെ അതിയാനെ വെവരങ്ങള്‍ അറിയിച്ചു.

“ഓ, ഇത്രേ ഉള്ളോ” ഒന്ന് മൂരി നിവര്‍ന്ന മിന്നാമിനുങ്ങ്‌ ഒരു ബീഡി കൊളുത്താനുള്ള സമയമെടുത്തിട്ട് തുടര്‍ന്നു:

“ഞാനേറ്റു; ഇയാള് അവധി എടുത്തോ. ങാ പിന്നൊരു കാര്യം, എന്നെക്കൊണ്ട് ഒക്കുന്ന പോലൊക്കെയേ ഒക്കൂ”

സൂര്യന്‍ പുഞ്ചിരിച്ചു; അതിയാന്‍ സന്തോഷത്തോടെ, പകരക്കാരനെ കിട്ടിയ തൃപ്തിയോടെ യാത്ര തുടര്‍ന്നു.

ഈ കഥയിലെ സൂര്യന്‍ ദൈവത്തിന്റെ സ്ഥാനത്തും, നമ്മളൊക്കെ മിന്നാമിനുങ്ങിന്റെ സ്ഥാനത്തുമാണ്.

പല സമയത്തും ഈ ലോകത്തിലെ വിവിധ പ്രശ്നങ്ങള്‍ നോക്കി നമ്മള്‍ ഞെട്ടുകയും, കരയുകയും, ഭയക്കുകയും, ആധിപ്പെടുകയും, വ്യാകുലചിത്തരാകുകയും, നിരാശരാകുകയും ഇതിനൊക്കെ എങ്ങനെ ഒരു പരിഹാരം ഉണ്ടാക്കാം എന്നാലോചിച്ചു തല പുകയുകയും ഒക്കെ ചെയ്യാറുണ്ട്. പക്ഷെ അവസാനം ഒരു ചുക്കും നടക്കില്ല എന്ന് മനസിലാക്കി കൂടുതല്‍ നിരാശരാകാനായിരിക്കും നമ്മുടെ വിധി.

സുഹൃത്തുക്കളെ ഈ ലോകത്തെ ഒന്നടങ്കം നന്നാക്കാനുള്ള ചിന്ത ഒരു വലിയ മനോവൈകല്യം ആണ്; ഒരാള്‍ക്കും ഒരിക്കലും സാധിക്കാത്ത ഒന്നാണ് അത്. നമ്മുടെ ചിന്തകള്‍ മിക്കപ്പോഴും ആഫ്രിക്കയിലെ വിശക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചും, ഇറാക്കില്‍ ബോംബ്‌ പൊട്ടി മരിക്കുന്നവരെപ്പറ്റിയും, അതിര്‍ത്തികളില്‍ വെടിവച്ചു ചാകുന്ന പട്ടാളക്കാരെപ്പറ്റിയും. വിവിധ വാഹന ദുരന്തങ്ങളില്‍ മരിക്കുന്നവരെപ്പറ്റിയും, മാരകരോഗങ്ങള്‍ പിടിപെട്ടു എഫ് ബിയില്‍ ചിത്രങ്ങളിടുന്നവരെപ്പറ്റിയും ഒക്കെ ആയിരിക്കും. എന്നിട്ട്, ഒരു കുന്തോം എന്നെക്കൊണ്ട് ചെയ്യാന്‍ ഒക്കില്ലല്ലോ, അവിടെ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു മലതന്നെ മറിച്ചിട്ട്‌ പ്രശ്നം പരിഹരിച്ചേനെ എന്നൊക്കെ നമ്മള്‍ ചിന്തിക്കും. ഇതെല്ലാം വിഡ്ഢിത്തവും, ഒരുതരം ആത്മവഞ്ചനയും ആണ്. പകരം എന്താണോ നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്, എന്താണോ നമ്മള്‍

💬 Comments

View all comments