0%

Chapter Title : സൂസൻ 11 [Tom]

Author : tom Read All Parts 1.4K

അവളെ ഫേസ് ചെയ്യാൻ നാണക്കേട് ആയി.. അമ്മാതിരി പണി അല്ലെ കാണിച്ചത് ഞാനും...

എല്ലാം വിശ്വസിച്ചു സ്വന്തം ശരീരം പങ്കിട്ട പെണ്ണിനോട്...

തുടരുന്നു....

ആ ഒരു വിഷയത്തിന് ശേഷം ഗായത്രി ചേച്ചി തന്നെ എന്റെ അമ്മാവനോട് ജോലി തിരക്കുകൾ കാരണം ട്യൂഷൻ നിർത്തുന്നു എന്നൊക്കെ പറഞ്ഞു...

അമ്മാവൻ കൊറേ നിർബന്ധിച്ചു എങ്കിലും ചേച്ചി സമ്മതിക്കാൻ കൂട്ടാക്കിയില്ല.. ഇനി കൂട്ടാക്കിയാൽ ദീപ്തി എല്ലാം ഗായത്രി ചേച്ചിയുടെ ഭർത്താവിനോട് പറയും എന്നൊക്കെ ആയിരുന്നു നിബന്ധന...

ഞാനും ദീപ്തിയും മിണ്ടറുപോലും ഇല്ലായിരുന്നു

എന്നെ ശത്രുക്കളെ കാണും പോലെ ആയിരുന്നു കണ്ടത് അവൾ ..

പബ്ലിക് എക്സാം ഉം കഴിഞ്ഞു... ആ ദിവസം തന്നെ ഞാൻ വീട്ടിലേക്കു പുറപ്പെട്ടു...

പിന്നെ അമ്മാവന്റെ വീട്ടിലോട്ടു പോയിട്ടില്ല

എന്തിനു അവളുടെ കല്യാണത്തിന് പോലും എന്നെ വരണ്ട എന്ന് അവൾ പ്രേത്യേകം വിളിച്ചു വരെ പറഞ്ഞു.. അവളുടെ കല്യണഫോട്ടോ പോലും കാണുന്നത് എന്റെ അനിയത്തി എനിക്ക് കാണിച്ചു തന്നപ്പോഴാണ്, അതിനു ശേഷം ഞാൻ ദീപ്തിയെ കണ്ടിട്ട് പോലും ഇല്ല....

ദീപ്തിയുടെ കെട്ടിയോൻ നല്ല ഉയർന്ന ജോലിയും പോരാത്തതിന് 5 അക്ക ശമ്പളവും ഉള്ളവൻ തന്നെ ആയിരുന്നു.. എന്തുകൊണ്ടും അവൾക്കു യോജിക്കുന്ന ഒരുത്തൻ...

അതിനു ശേഷം ഇന്നാണ് ആ വീട്ടിലേക്കു പോകുന്നത്....

ഞാനും അമ്മയും അവിടെ എത്തി..

പ്രധാന ബന്ധുക്കൾ എല്ലാം അവിടെ ഉണ്ടായിരുന്നു... ദീപ്തിയെ അവിടെ കാണല്ലേ എന്ന പ്രാർത്ഥനയോടെ ഞാൻ ആ വീടിന്റെ പടി കയറി...

അവളുടെ ഉള്ളിൽ എന്നും ഞാൻ ഒരു ചതിയൻ ആണ് . അത് ഒരിക്കലും മാറില്ല... വെറുപ്പിനെകാളും കൂടുതൽ അറപ്പാണ്

💬 Comments

View all comments