0%

Chapter Title : സൂസൻ 14 [Tom]

Author : tom Read All Parts 462

ഞാൻ അറിഞ്ഞത്...

ഞാൻ ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക് കയറി ഇരുന്നു...

വണ്ടി XuV ടൈപ്പ് ആയതു കൊണ്ട് വണ്ടിയിൽ 6 പേർ ഉള്ളത് പ്രശ്നം തന്നെ അല്ലായിരുന്നു...

സൂസൻ ഫ്രണ്ടിൽ എന്നോടൊപ്പം കയറാൻ നോക്കി എങ്കിലും ആ സീറ്റ്‌ സിജി കൈയടക്കി കഴിഞ്ഞിരുന്നു...

സൂസൻ ചെറു വിഷമത്തോടെ തൊട്ട് പുറകിൽ കയറി.. സൂസന് ഒപ്പം അവളുടെ നാത്തൂൻ മരിയയും അതിനു പുറകിൽ മറിയവും മേരിയും....

വണ്ടിയിൽ ഡ്രൈവിംഗ് സീറ്റിൽ കയറിതെ എനിക്ക് അറിയൂ... എവിടെപ്പോണം എന്ന് ഇതുവരെ ആരും പറഞ്ഞത് പോലും ഇല്ല...

ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി എങ്ങോട്ട് പോണം എന്ന് ചോയിച്ചു...

അതിനു മറുപടി കിട്ടിയത് മരിയയിൽ നിന്നുമായിരുന്നു...

"ജയലക്ഷ്മി ക്കു വിട്..."

മരിയയുടെ ശബ്ദത്തിൽ ഒരു കട്ടി ഉള്ളത് പോലെ എനിക്ക് ഫീൽ ചെയ്തു...

എന്തോ വീട്ടിലെ വേലകരനോട് സംസാരിക്കും പോലെ...

എനിക്ക് മാത്രം അല്ല അങ്ങനെ തോന്നി എന്നത് എന്നോടൊപ്പം മുന്നിൽ ഇരുന്ന സിജി തിരിഞ്ഞു മരിയയെ നോക്കിയപ്പോൾ മനസിലായി...

സൂസന്റെ മുഖവും നിരാശ കയറുന്ന പോലെ ഫ്രണ്ട് മിറർ ലൂടെ ഞാൻ കണ്ടു...

സിജിയെ നോക്കി മരിയ കണ്ണ് കൊണ്ട് എന്തെ ചോദിച്ചു....

ഒന്നും പറയാതെ ഒരു ദഹിപ്പിച്ച നോട്ടം നോക്കി സിജി തിരിഞ്ഞു....

പുറകിൽ ഇരുന്നു മേരി "ചേട്ടാ കല്യാൺ സിൽക്‌സ് ൽ വിട് വണ്ടി..."

മറിയം "അത് കഴിഞ്ഞു പോത്തീസും..."

ഇവളുമാർ എന്ത് ഇന്നു എല്ലാ കടയിലും കയറി എല്ലാ തുണിയും എടുത്തു ഇങ്ങു വരുവോ എന്ന് മനസ് കൊണ്ട് ചിന്തിച്ചു പോയി...

മൂന്ന് ഷോപ്പിന്റെ പേരും പറഞ്ഞത് കൊണ്ട് ആദ്യം എങ്ങോട്ട് പോകണം എന്ന് ഉറപ്പിക്കാൻ ഒന്നു കൂടി ഞാൻ ചോദിച്ചു...

അപ്പോഴും മരിയ നല്ല ചൂടായി പറയും പോലെ "തന്നോട് അല്ലെ പറഞ്ഞത് ജയലക്ഷ്മി ൽ വിടാൻ..."

മരിയയുടെ ഈ ശൈലി സിജിക്കു തീരെ പിടിച്ചിട്ടില്ല എന്ന് സിജി അപ്പോൾ തന്നെ കൊടുത്ത മറുപടിയിൽ നിന്നും വെക്തമായി...

"ദേ മരിയ,,, ടോം നിന്റെ വീട്ടിലെ ഡ്രൈവർ ഒന്നും അല്ല, അവന്റെ ജോലിയും ഡ്രൈവിംഗ് അല്ല,,

💬 Comments

View all comments