0%

Chapter Title : സൂസൻ 14 [Tom]

Author : tom Read All Parts 463

പിന്നെ ഞങ്ങടെ ഫാമിലി ക്കു അടുത്ത് അറിയാവുന്ന ചെക്കൻ ആയതു കൊണ്ട് വിളിച്ചപ്പോൾ അവൻ വന്നതാ ചുമ്മാ അവനോടു ഈ ഷൈലിയിൽ സംസാരിക്കാൻ നിക്കണ്ട..."

സിജി ഇത് പറയുമ്പോ മരിയയുടെ മുഖം കാണേണ്ടത് തന്നെ ആയിരുന്നു... എന്തോ പോയ അണ്ണാനെ പോലെ...

എന്തായാലും മുതലാളിച്ചി കളിക്കാൻ നിന്നത് മുളയിലേ സിജി നുള്ളി കളഞ്ഞിട്ടുണ്ട്...

സിജി മരിയയോട് പറഞ്ഞ ശേഷം എന്നെ നോക്കി "ആദ്യം നമുക്ക് ജയലക്ഷ്മി ൽ പോകാം..."

""ആഹ്ഹ് ശെരി "" എന്നും പറഞ്ഞു ഞാൻ വണ്ടി മുന്നോട്ടേക്ക് എടുത്തു...

പുറകിൽ മറിയവും മേരിയും എന്തൊക്കെയോ സംസാരിക്കുന്നു ഉണ്ട്.. അത് ഫ്രണ്ടിൽ ഇരിക്കുന്ന ഞങ്ങൾക്ക് വരെ കേൾക്കാം...

സിജി മൊബൈലിൽ ഇൻസ്റ്റാഗ്രാം കുത്തി കളിക്കുന്നു ഉണ്ട്...

ഫ്രണ്ട് ഗ്ലാസ്സിലൂടെ സൂസനെ ഞാൻ ഒന്ന് നോക്കി അവളും ഗ്ലാസ്സിലൂടെ എന്നെ നോക്കി വായ ചലിപ്പിച്ചു സോറി പറഞ്ഞു...

ഞാൻ എന്തിനു ന്നു കണ്ണ് കൊണ്ട് ചോദിച്ചു..

അവൾ കണ്ണ് കൊണ്ട് മരിയയെ കാണിച്ചു...

ഞാൻ കൊഴപ്പം ഇല്ലന്ന് കണ്ണിറുക്കി മറുപടിയും കൊടുത്ത്... സൂസൻ ഹെഡ് സെറ്റ് എടുത്തു ചെവിയിൽ വച്ചു സീറ്റ്ലോട്ടു ചാരി പാട്ടു കേൾക്കാൻ തുടങ്ങി....

ഞാൻ പതുക്കെ ഗ്ലാസ്സിലൂടെ മരിയയെ ഒന്ന് പാളി നോക്കി....

സിജി തിരികെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം...

അല്ലെങ്കിലും ഇവൾക്ക് ഒരു എല്ലു കൂടുതലാ അത് കൊറച്ചു മുൻപ് സിജി ഊരി കോൾ കളി നടത്തിട്ടുണ്ട്...

ആകെ ചമ്മി നാറി ഇരിപ്പു ഉണ്ട്...

മരിയ സീറ്റ്‌ ൽ ചാരി പുറത്തോട്ടുള്ള ദൃശ്യം നോക്കി ഇരിപ്പാണ്...

മരിയ പുറത്തു നോക്കി ഇരിക്കുന്നത് കൊണ്ടും സൂസൻ പാട്ടു കേട്ടു കണ്ണ് അടച്ചു ഇരിക്കുന്നത് കൊണ്ട്...

ഞാൻ മരിയയെ പാളി നോക്കിയത് മാറ്റി ഗ്ലാസ്സിലൂടെ നേരെ നോക്കാൻ തുടങ്ങി...

മരിയയുടെ അടുത്തുള്ള ഗ്ലാസ്‌ നല്ലോണം താഴ്ത്തി വച്ചിരിക്കുന്നത് കൊണ്ട് പുറത്തു നിന്നുള്ള കാറ്റു നല്ലവിധം അവളുടെ മുഖത്ത് തഴുകി ആണ് പോയിരുന്നത്...

ആ കാറ്റു അവളുടെ മുഖത്ത് മാത്രം അല്ല കെട്ടി ഒതുക്കി തെറ്റി ഇട്ടിരുന്ന അവളുടെ കറുത്ത കാർകൂന്തലിനെയും

💬 Comments

View all comments