0%

Chapter Title : സൂസൻ 14 [Tom]

Author : tom Read All Parts 1.3K

ഇറങ്ങി...

മരിയ ആദ്യവേ ഉള്ളിൽ പോയി...

ബാക്കി നാല് പേരും ഒരുമിച്ചു പോകാൻ വേണ്ടി അവിടെ നിന്നു...

ഞാൻ അപ്പോഴും വണ്ടിയിൽ നിന്നു ഇറങ്ങിയില്ല...

പുറത്തു ഇറങ്ങിയ സിജി എന്നോട് "എന്താ നീ വരുന്നില്ലേ??"

"ഞാൻ എന്തിനു വരാനാ പെണ്ണുങ്ങൾ തുണി എടുക്കുന്ന അവിടെ..."

സൂസൻ - വാ.. ചുമ്മാ ഒന്ന് കറങ്ങി കാണാലോ..

സിജി - അത് തന്നെ.. ഞങ്ങൾക്ക് ഒരു കൂട്ടും ആകുമല്ലോ...

ഞാൻ - നിങ്ങൾ പോയി വാ ഞാൻ വണ്ടിയിൽ ഇരിക്കാം....

സിജി - ഞങ്ങൾ അഞ്ചു പേരെയും ആരെങ്കിലും അടിച്ചോണ്ടു പോയാൽ നീ സമാധാനം പറയേണ്ടി വരും...

ഇത് പറഞ്ഞതും അവർ നാല് പേരും ചിരിച്ചു...

സിജി പറഞ്ഞതും ശെരി ആ അമ്മാതിരി അഞ്ചു ഐറ്റം അല്ലെ...

മറിയം - - വന്നോ ഞങ്ങൾക്കൊപ്പം,, അത് ആകുമ്പോ ഇവിടെ ഇരുന്നു ബോർ അടിക്കില്ലലോ.. വേണം എങ്കിൽ ഞങ്ങൾക്ക് ഡ്രെസ് ഉം സെലക്ട്‌ ആക്കി തന്നോ...

അപ്പോഴാണ് മറിയത്തിനെ ഞാൻ ശ്രദ്ധിച്ചത്....

""ആ ശെരി ശെരി ""

അതും പറഞ്ഞു വണ്ടിന്നു ഇറങ്ങി, വണ്ടി ലോക്ക് ആക്കി... ഞങ്ങൾ ജയലക്ഷ്മി ക്കുള്ളിൽ നടന്നു...

മരിയ അവിടെ സെലെക്ഷൻ തുടങ്ങി കഴിഞ്ഞു...

ഞങ്ങൾ മരിയക്കൂ അടുത്തേക്ക് പോയി...

മറിയം - എന്താ ചേച്ചി, ചേച്ചിക്ക് കൊമ്പ് ഉണ്ടോ...

മരിയയോട് ചോദിച്ചു...

മരിയ - എന്താടി.. എന്താ നിന്റെ പ്രശ്നം...

മരിയ ദേഷ്യത്തിൽ തന്നെ ചോദിച്ചു...

മറിയം - ഒന്നുല്ലേ....

കൂടുതൽ വഷളാകാതെ ഇരിക്കാൻ അവൾ നൈസ് ആയി ഒഴിഞ്ഞു...

ഡ്രെസ്സിങ്ങും സെലക്ഷനും അതി

💬 Comments

View all comments