0%

Chapter Title : സൂസൻ 16 [Tom]

Author : tom Read All Parts 1.4K

ഇത്ര വീക്ഷണം ഉണ്ടോ എന്ന് ചിന്തിച്ചു ഞാൻ...

"മ്മ് " വീണ്ടും ഒരു കുറവാളിയെ പോലെ മൂളി...

അപ്പോഴാണ് സിജിയുടെ അച്ഛൻ പുറത്തോട്ടു വന്നത്..

അത് കണ്ടതും സിജിക്കു കവർ എടുത്തു കൊടുത്തു ഞാൻ ഡിക്കി അടച്ചു..

അവരോടു യാത്ര പറഞു ഇറങ്ങാൻ ഒരുങ്ങി...

ചായ കുടിച് ഇറങ്ങാൻ എന്ന് പറഞ്ഞപ്പോൾ അമ്മയെ കൂട്ടണം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു...

ഞാൻ വണ്ടി എടുത്തു തിരിച്ചു...

സൂസൻ വന്നപാടെ തന്നെ കുളിക്കാൻ കയറിയത് കൊണ്ടു വീട്ടിൽ വേറെ ആർക്കും ഒന്നും പിടികിട്ടിയില്ല..

ഞാൻ വണ്ടി നല്ല സ്പീഡിൽ തന്നെ പറപ്പിച്ചു...

7 മണി അടുപ്പിച്ചു ആയപ്പോഴേക്കും അമ്മാവന്റെ വീട്ടിൽ എത്തി...

വണ്ടി ഗായത്രി ചേച്ചിയുടെ വീടിന്റെ ഫ്രണ്ടിൽ പാർക്ക്‌ ആക്കി ഇറങ്ങി...

ഗായത്രി ചേച്ചിയുടെ വീട്ടിലേക്കു നോക്കി.. അവിടെ വീടിനു ഉള്ളിൽ വെളിച്ചം ഇല്ല, പുറത്ത് മാത്രമേ വെളിച്ചം ഉണ്ടായിരുന്നുള്ളു..

അപ്പോൾ കാര്യം കത്തി അവർ അമ്മാവന്റെ വീട്ടിൽ പ്രാർത്ഥനക്കു പോയിക്കാണും എന്ന്...

ഞാൻ നേരെ മരണ വീട്ടിലേക്കു നടന്നു..

ഇന്നലെ ഉള്ള തിരക്ക് ഇല്ലങ്കിലും അത്യാവശ്യം ആൾക്കാർ ഇന്നും ഉണ്ടായിരുന്നു... അടുത്ത ബന്ധുക്കളും അതുപോലെ തന്നെ തൊട്ടു അടുത്തുള്ള അയൽവാസികളും എല്ലാം ഉണ്ട്...

എന്റെ അമ്മയും ആ കൂട്ടത്തിൽ ഉണ്ട്... ഞാൻ അവിടെ കൂടെ ഉള്ളിലേക്ക് പോകുമ്പോ അമ്മയെ ശ്രെധിച്ചു.. അമ്മ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി എങ്ങനെ നോക്കാതെ ഇരിക്കും രാവിലെ പോയിട്ട് ഇപ്പോൾ അല്ലെ കേറി വരുന്നത്..

എന്തായാലും പ്രാർത്ഥന കഴിഞ്ഞു അല്ലെ പോകേണ്ടത് ഓർത്തപ്പോൾ ഒരു സമാധാനം ഉണ്ടായി ...

തൊട്ടു

💬 Comments

View all comments