0%

Chapter Title : സൂസന്റെ യാത്രകൾ [രാജ]

Author : Kambikathakal Read All Parts 695

അയച്ചു.
"മാഡം വിഷമിക്കേണ്ട... എന്റെ ഫ്ലാറ്റ് ഉള്ളൂരാണ്. പിന്നെ കാറുണ്ട്.... ഞാൻ ഡ്രോപ്പ് ചെയ്യാം..."
"വീട്ടിൽ ആരൊക്കെ" അടുക്കാനൊരു ശ്രമം സൂസൻ നടത്തി..
"എന്റെ സ്വദേശം ഒറപ്പാലം... ഡ്യൂട്ടി മിക്കവാറും തമ്പാനൂരിൽ തീരും. ഒരു ചെറിയ ഫ്ലാറ്റ് എടുത്തിട്ടുണ്ട്. ഒരു കാറും... അതുകൊണ്ട് താമസം, യാത്ര സുഖം. പിന്നെ ശാപ്പാട്.. അത് അയൽവാസ്സി ചേച്ചിയുടെ വക. ചുരുക്കത്തിൽ... അടിപൊളി ലൈഫ്..." കക്ഷി കത്തിക്കയറി.
"അപ്പോൾ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി..." സൂസൻ പറഞ്ഞു.
"പക്ഷെ, നാളെ ചിലവുകൾ ഇല്ലേ? എങ്ങിനെ മാനേജ് ചെയ്യും... മാഡം??"
"മി. നിഖിൽ കുറച്ച് പൈസ തന്നും സഹായിക്കണം... കഴിയോ?"
"എന്താ സംശയം...."
"എത്ര വേണം..?" നിഖിൽ പഴ്സ് എടുത്ത് തുറന്നുകൊണ്ട് ചോദിച്ചു.
"ഒരു ആയിരം..."
"അത്ര മതിയോ..."
"യെസ്.. അക്കൗണ്ട് നമ്പർകൂടി തരൂ..."
"അക്കൗണ്ട് ഡീറ്റെയിൽസ് വാട്സാപ് ചെയ്താൽ മതി.."
സൂസൻ പറഞ്ഞ നമ്പർ നിഖിൽ സേവ് ചെയ്തു.
ട്രെയിൻ തമ്പാനൂരിൽ എത്തി. ബാഗുമെടുത്ത് സൂസനും, പിന്നാലെ നിഖിലും ഇറങ്ങി.
"മാഡം പുറത്ത് വെയ്റ്റ് ചെയ്തോളൂ. ഞാൻ ദാ എത്തീ..." ഒരു കള്ള ചിരിയോടുകൂടി കക്ഷി വലിഞ്ഞു.
സൂസൻ പുറം കാഴ്ചകളിൽ ലയിച്ച് അൽപ്പനേരം നിന്നു. മീനയുടെ വീട്ടിൽ ഇന്ന് താൻ ഒറ്റയ്ക്ക് കഴിയണം. സംസാരിക്കാൻ ആരുമില്ലാതെ ഒരു രാത്രി കഴിയുക എന്ന് വെച്ചാൽ... ഒരു ചെറു റിസ്ക് എടുത്താൽ, നിഖിൽ എന്ന സുമുഖനോടൊപ്പം വേണമെങ്കിൽ ഈ രാത്രി ചിലവഴിക്കാം. മനസ്സിലാക്കിയിടത്തോളം, "ചെക്കൻ" കുഴപ്പക്കാരനല്ല. എല്ലാം വരുന്നിടത്ത് വച്ച് കാണാം...
"വരൂ..." സൂസന്റെ ബാഗ് പിടിച്ച് നിഖിൽ നടന്നു.
പിന്നാലെ സൂസനും..

💬 Comments

View all comments