0%

Chapter Title : Soul Mates 10 [Rahul RK]

Author : Rahul RK Read All Parts 558

അതിഥിയെ നഷ്ടപ്പെട്ടാൽ എനിക്ക് വിഷമം ഇല്ല എന്നാണോ..

അവള് മറ്റൊരാളുടെ സ്വന്തം ആകുന്നതിൽ എനിക്ക് പരാതി ഇല്ല എന്നാണോ...

അങ്ങനെ ആണെങ്കിൽ ഇതിൻ്റെ ഒക്കെ അർത്ഥം.. ഞാൻ... ഞാൻ അവളെ സ്നേഹിക്കുന്നില്ല എന്നാണോ...

പക്ഷേ അവളോട് എനിക്ക് തോന്നിയ ആകർഷണം...

അവളെ കൂടുതൽ അറിയാൻ എനിക്ക് തോന്നിയ കൗതുകം...

അവളുടെ കൂടെ സമയം ചിലവഴിക്കാൻ എനിക്ക് തോന്നിയ ആഗ്രഹം..

അതിൻ്റെ എല്ലാം അർത്ഥം എന്താണ്...

തലക്ക് മുകളിൽ ഒരു തീപന്തം കത്തിച്ച് വച്ച പോലെ ആയിരുന്നു എനിക്ക്...

അതിഥിയുടെ കൂടെ റോളർ കോസ്റ്ററിൽ പോകുന്ന സ്വപ്നത്തിൻ്റെ പൊരുൾ ഇപ്പൊൾ ആണ് എനിക്ക് മനസ്സിലായത്..

ഒരു വലിയ കുഴിയിലേക്ക് ആണ് ഈ യാത്ര.. ഒരു പക്ഷെ ഞാൻ അവളോട് എല്ലാം തുറന്ന് പറഞാൽ ഇത് ഒരു വലിയ ഗർത്തത്തിൽ ആയിരിക്കും അവസാനിക്കുക...

ആലോചനകൾ മാത്രമേ നടക്കുന്നുള്ളൂ ഒരൊറ്റ ചോദ്യത്തിന് പോലും എനിക്ക് മറുപടി കിട്ടിയില്ല...

ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു...

???????

മറ്റ് പല കാര്യങ്ങളിലും ശ്രദ്ധ ചെലുത്താൻ ശ്രമിച്ചു എങ്കിലും ഓരോരോ ചിന്തകള് ഇടയ്ക്ക് കയറി എൻ്റെ ശ്രദ്ധ തിരിച്ച് വിടും...

മിക്കതും അതിഥിയെ സംബന്ധിക്കുന്ന കാര്യങ്ങള് തന്നെ ആണ്...

നീതു ചേച്ചിക്ക് എല്ലാം അറിയുന്നത് അല്ലേ.. എന്നിട്ടും ചേച്ചി എന്നെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ഒരു ആക്ഷനും എടുതില്ലല്ലോ...

പക്ഷേ അതിൽ എനിക്ക് പരാതി ഇല്ല...

അതെന്താ...

നീതു ചേച്ചി എൻ്റെയും അതിയുടെയും കാര്യത്തിൽ ഒരു തീരുമാനം എടുക്കരുത് എന്നാണോ എൻ്റെ മനസ്സ് പറയുന്നത്...

സത്യം പറഞാൽ ഞാൻ നേരിടുന്ന ഒരൊറ്റ ചോദ്യം മാത്രമേ ഒള്ളു.. അതിനു ഉത്തരം കിട്ടിയാൽ എല്ലാം ശരിയാവും..

പക്ഷേ എൻ്റെ ജീവിതം മാറ്റി മറിക്കാൻ പോവുന്നതും ആ ഒരു ചോദ്യം തന്നെ ആണ്....

എനിക്ക് അതിഥിയെ ഇഷ്ടമാണോ അല്ലയോ....?????????

ഈ ഒരു കാര്യത്തിൽ മാത്രം എൻ്റെ മനസ്സോ ബുദ്ധിയോ എന്നെ സഹായിച്ചില്ല...

രണ്ട് പേരും മൗനം പാലിക്കുക ആണ് ചെയ്തത്...

ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോൾ ആണ് വാതിൽ അമ്മ കൊട്ടി വിളിച്ചത്...

"വിനു..."

ഞാൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു..

"എന്താ അമ്മേ..??"

"നാളെ നമുക്ക് എല്ലാവർക്കും കൂടി ഒന്ന് അമ്പലത്തിൽ പോകാം... അമ്മാവൻ്റെ കാർ എടുത്ത് അതിൽ പോകാം.."

"എല്ലാവരും കൂടി അതിൻ്റെ അകത്ത് കൊള്ളുവോ..??"

"നിൻ്റെ അച്ഛനും അമ്മാവനും ഉണ്ടാവില്ല... ബാക്കി നീയും ഞാനും ആതുമോളും അമ്മുവും അമായിയും

💬 Comments

View all comments