Chapter Title : Soul Mates 10 [Rahul RK]
ദ ബൈ.. എന്താ വിനുവിൻ്റെ അഭിപ്രായം....?"
അതിഥി പറഞ്ഞ കാര്യങ്ങള് കേട്ടപ്പോ എനിക്ക് രണ്ടു കാര്യങ്ങളാണ് ബോധ്യമായത്...
ഒന്ന് ആതിര പറഞ്ഞ പോലെ ഒരു താല്പര്യവും അതിഥിക്ക് എന്നോട് ഇല്ല...
രണ്ട്.. ഞാൻ വിചാരിക്കുന്ന പോലെ അല്ല ഇപ്പൊ എൻ്റെ ലൈഫ് പോയി കൊണ്ടിരിക്കുന്നത്...
"വിനു എന്താ ഒന്നും പറയാത്തത്.."
"അത്.. അതിഥി... എൻ്റെ ജീവിതത്തിൽ ഇത് പോലെ പ്രതി സന്ധി ഘട്ടങ്ങൾ വന്നപ്പോൾ എല്ലാം എൻ്റെ മനസ്സും ബുദ്ധിയും എന്നോട് വിപരീതമായ രണ്ട് കാര്യങ്ങളാണ് പറഞ്ഞിരുന്നത്...
ദാറ്റ് മീൻസ്.. എനിക്ക് അവിടെ രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു.. സ്വാഭാവികം ആയും അതിഥിയുടെ ഉള്ളിലും ഇപ്പൊ അങ്ങനെ ഒരു സങ്കർഷം നടക്കുന്നുണ്ടാവം...
എൻ്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കുമ്പോൾ എപ്പോഴും ഞാൻ എൻ്റെ മനസ് പറയുന്ന കാര്യം ആണ് കേൾക്കാറു.... അതിഥിയുടെ കാര്യത്തിൽ അതിഥിക്ക് തീരുമാനിക്കാം..."
"വിനോദ് പറഞ്ഞ പോലെ എൻ്റെ ബുദ്ധിയും മനസ്സും എന്നോട് രണ്ട് വിപരീത കാര്യങ്ങള് തന്നെ ആണ് പറയുന്നത്.. ഏതായാലും ഒരു അന്തിമ തീരുമാനം എടുക്കുമ്പോൾ ഞാനും എനിക്ക് ഉചിതം എന്ന് തോന്നുന്ന ഒരു സ്റ്റാൻഡിൽ നിൽക്കാം.."
"ഗുഡ്.."
"ഹും.. അല്ല ഇനി എന്നാ ചെന്നൈക്ക് തിരികെ വരുന്നത്..??"
"അറിയില്ല.. ഞാൻ അറിയിക്കാം വരുന്നതിനു മുന്നേ.."
"താൻ എന്താ ഒരു ഉഷാറില്ലാതെ സംസാരിക്കുന്നത്..?? ഇത്ര സീരിയസ് ആയി തന്നെ കാണാറെ ഇല്ലല്ലോ..."
"ഏയ് ഒന്നുമില്ല.. അതിഥി.. ചിലപ്പോ യാത്രാ ക്ഷീണം കൊണ്ട് ആവും..."
"ഹും.. ശരി എന്നാല് ഞാൻ വിളിക്കാം.."
"ഓകെ.."
ഫോൺ കട്ട് ചെയ്ത് ഞാൻ സിമൻ്റ് ബഞ്ചിൽ കുറച്ച് നേരം ഇരുന്നു...
എങ്ങോട്ടാണ് എല്ലാം പോകുന്നത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല..
ആകെ മൊത്തം ഒരു കൺഫ്യൂഷൻ മാത്രം...
സന്ധ്യ എന്നന്നേക്കും ആയി ജീവിതത്തിൽ നിന്നും ഔട്ട് ആയി...
ഇനി ഉള്ളത് അതിഥിയാണ്...
അവള് എന്നെ ഒരു നല്ല സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂ...
അവളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ച ഒരു നല്ല സുഹൃത്ത് എന്ന ബഹുമതി മാത്രമേ എനിക്ക് ഒള്ളു.. അതിൽ കൂടുതല് ഞാൻ ആഗ്രഹിക്കാനും പാടില്ല...
പക്ഷേ എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത മറ്റൊരു കാര്യം അതിഥി കൈ വിട്ട് പോകുന്നു എന്ന് അറിഞ്ഞിട്ടും എൻ്റെ മനസ്സ് എന്നോട് ഒരു ആക്ഷനും എടുക്കാൻ പറയുന്നില്ല...
കുറഞ്ഞ പക്ഷം എൻ്റെ ഉള്ളിൽ ഒരു നഷ്ടബോധം പോലും നിറയുന്നില്ല...
അതിനർത്ഥം
💬 Comments
View all comments