Chapter Title : Soul Mates 10 [Rahul RK]
ജീവിതത്തില് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ സ്ത്രീ...
ഡോക്ടർ ഇന്നലെ വീട്ടിൽ വന്നിരുന്നു.. എനിക്ക് ഉണ്ടായ ഇമ്പ്രൂവ്മെൻ്റിൽ ഡോക്ടർ വളരെ ഹാപ്പി ആണെന്നും എന്നോട് പറഞ്ഞു...
പക്ഷേ ഇന്നലെ ഡോക്ടർ തനിച്ചല്ല വന്നത്.."
"പിന്നെ..??"
"ഡോക്ടറുടെ കൂടെ ഡോക്ടറുടെ മകനും ഉണ്ടായിരുന്നു... "
"ഹൊ.."
"അവർ വെറുതെ വന്നതല്ല.."
"പിന്നെ..?"
"അവർ... അവര്.. അവർ ഒരു പ്രോപോസലും ആയിട്ടാണ് വന്നത്..??"
"എന്ത് പ്രൊപ്പോസൽ..??"
"ഡോക്ടറുടെ മകൻ വിഷ്ണുവിനെ ഞാൻ ബാംഗ്ലൂർ വച്ചും ചെന്നൈയില് വച്ചും ഒക്കെ കണ്ടിട്ടുണ്ട്...
ജസ്റ്റ് ഒരു ഹായ് പറയുന്ന സൗഹൃദത്തിന് അപ്പുറം ആ ബന്ധത്തിൽ ഒന്നും ഉണ്ടായിരുന്നില്ല.. തനിക്ക് അറിയാലോ അപ്പോഴത്തെ എൻ്റെ അവസ്ഥ ഒക്കെ വിനുവിന് അറിയാലോ...
ഇന്നലെ അവർ വന്നത് ഒരു കല്യാണ കാര്യം പറഞ്ഞുകൊണ്ട് ആയിരുന്നു..."
അതിഥി അത്രയും പറഞ്ഞ് നിർത്തിയപ്പോൾ എൻ്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞ് പോയി..
ഇനി എന്ത് എന്ന ചോദ്യം പക്ഷേ എൻ്റെ ഉള്ളിൽ രൂപ പെട്ടില്ല...
"എന്നിട്ട് എന്തായി തീരുമാനം ഒക്കെ..??"
"ഇന്നലെ അവർ വന്നപ്പോൾ ഞാൻ തൻ്റെ കാര്യം ഒക്കെ ആലോചിച്ച് ആകെ ടെൻഷൻ അടിച്ച് നിൽക്കായിരുന്നു...
പിന്നെ അവർ വന്നതും രാത്രി സമയത്ത് അല്ലേ.. ഭക്ഷണം ഒക്കെ കഴിച്ചിട്ടാണ് പോയത്..."
"താൻ എൻ്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ലല്ലോ..."
"വിനു... തനിക്ക് അറിയാലോ.. ഒരു സാധാരണ പെൺകുട്ടി ആയി ജീവിക്കാൻ ആഗ്രഹിച്ചിരുന്ന ആളായിരുന്നു ഞാൻ..
എൻ്റെ അച്ഛൻ്റെ പണമോ സമ്പത്തോ ഈ ലൈഫ് സ്റ്റൈലോ ഒന്നും എന്നെ സ്വാധീനിച്ചിരുന്നില്ല... പക്ഷേ എന്നിട്ടും എൻ്റെ ജീവിതത്തിൽ സംഭവിച്ചത് മുഴുവൻ ദുരന്തങ്ങൾ ആണ്... ഞാൻ എൻ്റെ ജീവിതത്തിൽ ഇപ്പൊ ഏറ്റവും ബുദ്ധിമുട്ടുന്നത് എന്തിനാണെന്ന് അറിയാമോ.. മുന്നിൽ വന്ന് നിൽക്കുന്ന ആൾ ഫേക്ക് ആണോ അതോ റിയല് ആണോ എന്ന് കണ്ടെത്താൻ കഴിയാതെ...
ഡോക്ടറെ എനിക്ക് വിശ്വാസമാണ്.. എൻ്റെ ജീവിതം എനിക്ക് മടക്കി തന്നത് അവരാണ്.. എല്ലാം മനസ്സിലാക്കി അവരും വിഷ്ണുവും ഇങ്ങനെ ഒരു ലൈഫ് എൻ്റെ മുന്നിലേക്ക് വച്ച് നീട്ടുമ്പോൾ ഞാൻ എങ്ങനെ അത് കണ്ടില്ല എന്ന് നടിക്കും...
കുറച്ച് നേരം ആണെങ്കിലും വിഷ്ണുവിനോട് ഇന്നലെ ഞാൻ സംസാരിച്ചു... ആദ്യ സംസാരത്തിൽ നിന്ന് തന്നെ ആ സ്പാർക്ക് എനിക്ക് കിട്ടി.. ഹി ഈസ് ജനുവിൻ... പക്ഷേ.. പെട്ടന്ന് ഒരു നിഗമനത്തിൽ ഞാൻ എത്തുന്നില.. സമയം എടുത്ത് ആലോചിച്ച് മാത്രമേ അതിനൊരു തീരുമാനം ഞാൻ എടുക്കൂ...
ബൈ
💬 Comments
View all comments