Chapter Title : Soul Mates 10 [Rahul RK]
"എങ്ങോട്ടാ... ചായ വേണ്ടേ നിനക്ക്...??"
"ഇപ്പൊ വരാം അമ്മെ.."
ഞാൻ മുറ്റത്തേക്ക് ഇറങ്ങി ഫോൺ അറ്റൻ്റ് ചെയ്തു..
"ഹലോ..."
"ആ വിനു.. എന്തായി കാര്യങ്ങള്..??"
"ഒരു വലിയ മഴ പെയ്ത് തോർന്നതെ ഒള്ളു ചേച്ചി.."
"നാട്ടിൽ മഴ ആണോ ഇപ്പോ..??"
"എൻ്റെ ചേച്ചി അതല്ല..."
"പിന്നെ.."
ഞാൻ നടന്ന കാര്യങ്ങള് എല്ലാം നീതു ചേച്ചിയോട് വിശദമായി തന്നെ പറഞ്ഞു..
"അപ്പോ ആ പ്രശ്നം അങ്ങ് സോൾവ് ആയി അല്ലേ.."
"അതെ ചേച്ചി.. ഇനി ആ ചാപ്റ്റർ തുറക്കില്ല..."
"ഹും.. നീ ചാപ്റ്ററിൻ്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഓർത്തത്.."
"എന്ത് ഓർത്തത്..??"
"അത് ഞാൻ പറയുന്നില്ല.. ഇവിടെ ഒരാള് നിന്നോട് സംസാരിക്കാൻ വേണ്ടി കാത്ത് നിൽക്കുവാ.. ഞാൻ ഫോൺ കൊടുക്കാം.."
നീതു ചേച്ചി അത് പറഞ്ഞപ്പോൾ തന്നെ ആ ഒരാള് അതിഥി ആയിരിക്കും എന്ന് എനിക്ക് മനസ്സിലായി...
ആതിര പറഞ്ഞ കാര്യങ്ങള് വീണ്ടും എൻ്റെ മനസ്സിലേക്ക് വന്നു...
അല്പം ആശങ്കയോടെ ആണ് ഞാൻ അതിഥിയുടെ സ്വരത്തിന് വേണ്ടി കാതോർത്തത്...
"ഹലോ വിനു..."
"അതിഥി..."
"ഫോൺ സ്പീക്കറിൽ ആയിരുന്നു.. പറഞ്ഞതെല്ലാം ഞാൻ കേട്ടു.. എന്തായാലും ആ പ്രശ്നം അങ്ങ് തീർന്നല്ലോ സമാധാനം..."
"ഫോൺ ഇപ്പോഴും സ്പീക്കറിൽ ആണോ..??"
"അല്ല.. ആൻ്റി അകത്തേക്ക് പോയി.."
"ഹും.. എന്തോ പറയാൻ ഉണ്ട് എന്നാണല്ലോ നീതു ചേച്ചി പറഞ്ഞത്..."
"പറയാൻ ഉള്ളത് ഒരു വലിയ കാര്യം ആണ്.. പക്ഷേ അതിൻ്റെ മുന്നേ എനിക്ക് വിനുവിനോട് ഒരു വലിയ താങ്ക്സ് പറയണം..."
"എന്തിന്..??"
"എന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചതിന്...
വീണ്ടും സ്വപ്നം കാണാൻ പഠിപിച്ചതിന്..
എൻ്റെ അച്ഛനോടും അമ്മയോടും തുറന്ന് സംസാരിക്കാൻ ധൈര്യം തന്നതിന്...
എൻ്റെ ഉള്ളിൽ ഇറങ്ങി കിടന്നിരുന്ന എന്നെ എനിക്ക് ബോധ്യമാക്കി തന്നതിന്..."
"നിർത്ത്.. നിർത്ത്.. ഇതൊക്കെ ഞാൻ എപ്പോ ചെയ്തു..??"
"അത് തനിക്ക് പറഞാൽ മനസ്സിലാവില്ല.. എല്ലാം താൻ ചെയ്തു എന്നൊന്നും ഞാൻ പറയുന്നില്ല.. പക്ഷേ തൻ്റെ കൊണ്ട്രിബ്യൂഷൻ വളരെ വലുതാണ്..."
"ശരി..ശരി... താൻ ആ പ്രധാനപ്പെട്ട കാര്യം എന്താണെന്ന് പറയൂ.."
"വിനുവിന് എൻ്റെ ഡോക്ടറെ അറിയാമോ..??"
"കേട്ടിട്ടുണ്ട്.. പക്ഷേ അറിയില്ല..."
"ഡോക്ടറുടെ പേര് സേതുലക്ഷ്മി എന്നാണ്... സത്യം പറഞാൽ ഇത്രേം വർഷം കൊണ്ട് ഞാനും ഡോക്ടറും തമ്മിൽ നല്ല ഒരു ആത്മബന്ധം ആയിരുന്നു ഉണ്ടായത്...
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു സ്ത്രീയാണ് അവർ... എൻ്റെ അമ്മ കഴിഞ്ഞാൽ എൻ്റെ
💬 Comments
View all comments