0%

Chapter Title : Soul Mates 10 [Rahul RK]

Author : Rahul RK Read All Parts 554

കണ്ടു.. ഇങ്ങനെ ഒരു ബന്ധം നമ്മളെ തേടി ഇങ്ങോട്ട് വന്നത് തന്നെ നമ്മുടെ ഭാഗ്യം ആണ്..."

"ഹും.. ശരി അമ്മാവാ.. എന്നാ ഞാൻ നാളെ അങ്ങോട്ട് ഇറങ്ങാം..."

"ശരി.."

അത്രേം പറഞ്ഞ് അദ്ദേഹം അവിടെ നിന്ന് ഇറങ്ങി കാറിലേക്ക് കയറി..

അമ്മാവൻ പോയ പിന്നാലെ ആതിര എൻ്റെ അടുത്തേക്ക് വന്നു...

"എന്താ മോനെ.. കാമുകിയെ കാണാതെ വിഷമത്തിൽ ആണോ..?"

"കാമുകിയോ..??"

"അതെ...അതിഥി..."

"ഒന്ന് പോടി.. ഞാൻ പറഞ്ഞിട്ടില്ലേ ഞങൾ തമ്മിൽ അങ്ങനെ പറയത്തക്ക ഒരു റിലേഷൻ ഒന്നും ഇല്ല..."

"അപ്പോ നിങൾ തമ്മിൽ ഇഷ്ടത്തിൽ അല്ലേ....??"

"അങ്ങനെ ചോദിച്ചാൽ..."

"ചോദിച്ചാൽ..??"

"ചോദിച്ചാൽ എനിക്ക് അറിയില്ല..."

"ഹും.. ശരി എന്നാല് ഞാൻ ഇറങ്ങുന്നു..."

"ഹും.. ഓകെ.."

ഒരിക്കൽ കൂടി എന്നെ നോക്കിയ ശേഷം ആതിര ഇറങ്ങി കാറിലേക്ക് കയറി..

അമ്മാവനും അവളും പോവുകയും ചെയ്തു...

ആതിര വീണ്ടും അതിഥിയെ പറ്റി ചോദിച്ചപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഞാൻ ഉത്തരം മുട്ടി നിന്നു എന്നുള്ളത് സത്യം തന്നെ ആണ്...

തൽക്കാലം മറ്റൊന്നിനും പിടി കൊടുക്കാതെ ഞാൻ അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ചെന്നു...

അവിടെ അമ്മയും അമ്മുവും ഉണ്ടായിരുന്നു...

"അമ്മേ ചായ ഉണ്ടേൽ ഒരു ഗ്ലാസ്സ് താ.."

"ഉണ്ടാക്കിയത് ഒക്കെ തീർന്നെടാ.. ഇനി ഉണ്ടാക്കട്ടെ നിക്ക്.."

"ഹും..."

"ആതു മോൾ പോയോടാ..??"

"ഹാ.. അവർ പോയി..."

"എത്ര പെട്ടന്നാണ് ഒരു കല്യാണം ഒക്കെ അങ്ങ് ശരിയായത്.."

"അതെ... അമ്മാവൻ ഇത് നടത്തിയിട്ട് ബാക്കി കാര്യം ഒള്ളു എന്ന മട്ടിൽ ആണ്.."

"സത്യം പറഞ്ഞാ എൻ്റെ മനസ്സിൽ ആതുമോളും നീയും ആയിട്ടുള്ള കല്യാണം ആയിരുന്നു..."

പെട്ടന്ന് അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ തോന്നി...

ഞാൻ തൽക്കാലം മറുപടി ഒന്നും പറയാൻ പോയില്ല..

പക്ഷേ അമ്മയുടെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തില് പോലും കരുതിയിരുന്നില്ല...

ഞാൻ എന്തെങ്കിലും പറയുന്ന മുന്നേ അമ്മു പറഞ്ഞ് തുടങ്ങി...

"എപ്പോ കണ്ടാലും കീരീം പാമ്പും പോലെ ഉള്ള ഇവരാണോ കല്ല്യാണം കഴിക്കുന്നത്... പക്ഷേ ആതു ചേച്ചിയെ എനിക്കിഷ്ടം ആണ് ട്ടോ..."

അത് കേട്ടപ്പോ അമ്മ പറഞ്ഞു..

"എന്തായാലും അത് കഴിഞ്ഞല്ലോ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല..."

പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്.. നോക്കിയപ്പോൾ നീതു ചേച്ചി ആയിരുന്നു..

ഞാൻ പുറത്ത് ഇറങ്ങിയിട്ട് കോൾ എടുക്കാം എന്ന് കരുതി..

"അമ്മേ ഞാൻ ഇപ്പൊ വരാം.."

💬 Comments

View all comments