0%

Chapter Title : Soul Mates 10 [Rahul RK]

Author : Rahul RK Read All Parts 538

ഇപ്പൊ ഇവിടെ ചോര പുഴ ഒഴുകിയെനെ..

വന്നപ്പോൾ ചാർജിൽ ഇട്ട ഫോൺ ഞാൻ ഇപ്പൊൾ ആണ് എടുക്കുന്നത്...

നോക്കിയപ്പോൾ അതിഥിയുടെ ചില വാട്സ്ആപ് മെസ്സേജുകൾ കണ്ടു...

പക്ഷേ എന്തോ എടുത്ത് നോക്കാൻ തോന്നിയില്ല...

അപ്പൊൾ ആണ് ഇന്നലെ ട്രയിനിൽ വച്ച് ഞാൻ കണ്ട ഞങൾ ഒരുമിച്ചുള്ള സ്വപ്നത്തെ കുറിച്ച് ആലോചിച്ചത്...

അതിഥി യും ഞാനും ഒന്നിച്ചുള്ള ഒരു സ്വപ്നം ഞാൻ ആദ്യമായി ആണ് കാണുന്നത്...

ട്രയിനിൽ വച്ച് ആതിര പറഞ്ഞ കാര്യങ്ങള് കൂടി ഞാൻ കൂട്ടി വായിച്ച് നോക്കി...

യാത്ര അയക്കുമ്പോൾ അവളുടെ കണ്ണിൽ ഉണ്ടായിരുന്ന ദുഃഖം, നിരാശ...

ഒരു പക്ഷെ ആതിര പറഞ്ഞത് ശരിയായിരിക്കാം... അതിഥിയുടെ കണ്ണിൽ അത്തരം ഭാവങ്ങൾ ഉണ്ടായിരുന്നിരിക്കാം..

പക്ഷേ അതിനർത്ഥം അവൾക്ക് എന്നോട് മറ്റെന്തെങ്കിലും താല്പര്യം ഉണ്ടാകും എന്നല്ലല്ലോ...

നിലയില്ലാ കയത്തിൽ മുങ്ങി പോയ അവസ്ഥയിൽ ആയിരുന്നു ഞാൻ..

അതിഥിയെ ആദ്യം കണ്ടപ്പോൾ മുതൽ അവളോട് എനിക്ക് ഒരു പ്രത്യേക താൽപര്യം തോന്നിയിരുന്നു...

ഒരുപക്ഷേ സന്ധ്യയിൽ ഞാൻ കാണാതിരുന്നതും അത് തന്നെ ആയിരിക്കാം...

പക്ഷേ ഇപ്പൊൾ എൻ്റെ പ്രശ്നം അതല്ല.. ജീവിതത്തിൽ ഞാൻ ഒരു ഉറച്ച തീരുമാനം എടുക്കേണ്ട സമയം ആണ്..

സന്ധ്യയുടെ കാര്യത്തിൽ ഞാൻ ആ തീരുമാനം എടുത്ത് കഴിഞു...

ഇനി.. ഇനി അതിഥിയുടെ കാര്യത്തിൽ ഞാൻ എന്ത് തീരുമാനം ആണ് എടുക്കേണ്ടത്...

ഇവിടെ ഇപ്പൊൾ എല്ലാവരുടെയും കണ്ണിൽ ഞാൻ അതിഥിയെ ഇഷ്ടപ്പെടുന്നു എന്നുള്ള ചിന്തയാണ്...

പക്ഷേ അതിഥിയോട്... അതിഥിയോട് ഇപ്പൊ എനിക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടോ..??

എനിക്ക് തന്നെ മനസ്സിലാക്കാൻ പറ്റാതെ എൻ്റെ മനസ് എന്നിൽ നിന്ന് ഓടി മറഞ്ഞിരിക്കുന്നു...

പെട്ടന്ന് തോളിൽ ആരോ തട്ടിയപ്പോൾ ആണ് ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയത്...

അമ്മാവൻ ആയിരുന്നു...

ഞാൻ വേഗം തിണ്ണയിൽ നിന്ന് എഴുന്നേറ്റു...

"ഹ.. അമ്മാവാ.."

""മോനെ ഞങൾ ഇറങ്ങുവാ.. നിൻ്റെ അമ്മായി ഇപ്പൊ അവിടെ കിടന്ന് കയറ് പൊട്ടിക്കുന്നുണ്ടാവും..."

"ഹും.. ശരി അമ്മാവാ.."

"ആ.. പിന്നെ.. നിനക്ക് നാളെ വല്ല്യ ജോലികൾ ഒന്നും ഇല്ലെങ്കിൽ വീട്ടിലേക്ക് വാ.. അവിടെ പെയിൻ്റ് പണിയും ഒക്കെ നടക്കുന്നുണ്ട്.."

"ശരി അമ്മാവാ.. പക്ഷേ പെയിൻ്റ് പണി ഒക്കെ കല്യാണം ഒക്കെ ആവുമ്പോൾ അല്ലേ..."

"അതല്ല മോനെ.. ഇത് അങ്ങ് ഉറപ്പിച്ച മട്ടാണ്.. ഇനി അവർ വന്ന് കണ്ടു പോയാൽ പിന്നെ ഒരു നിശ്ചയം ഒന്നും ഉണ്ടാകില്ല.. അവിടെ ഞാനും അളിയനും ഞങൾ എല്ലാവരും പോയി

💬 Comments

View all comments