Chapter Title : Soul Mates 10 [Rahul RK]
വച്ച് കൊടുത്തു...
പക്ഷേ സംഭവം നൈസ് ആയിട്ട് പാളി..
കൊള്ളിക്കു ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ചൂട് ഉണ്ടായിരുന്നു...
അവളുടെ പുറം നന്നായിട്ട് പൊള്ളി..
അവളുടെ കരച്ചിലും അലർച്ചയും കേട്ടതും ഞാൻ വേഗം അടുക്കള വഴി വീട്ടിലേക്ക് ഇറങ്ങി ഓടി...
പക്ഷേ പിന്നെ അതിനെ ചൊല്ലി വഴക്കോ തർക്കങ്ങളോ ഒന്നും ഉണ്ടാകാതെ ഇരുന്നതിനാൽ അവള് അത് ഞാൻ ചെയ്തതാണ് എന്ന് ആരോടും പറഞ്ഞു കാണില്ല എന്ന് എനിക്ക് മനസ്സിലായി...
ആ സംഭവങ്ങൾക്ക് ശേഷം കുറച്ച് കാലം കഴിഞ്ഞപ്പോൾ ഞങ്ങളൂടെ വീട്ടുകാർ തമ്മിലുള്ള പ്രശ്നങ്ങളും ആരംഭിച്ചു...
അതോടെ എല്ലാം ഓരോ വഴിക്ക് ആയി..
ഞാൻ ഓർമകളിൽ നിന്ന് മോചിതനായി അവളുടെ പുറത്തെ ആ പൊള്ളലേറ്റ പാടിലേക്ക് നോക്കി...
പെട്ടന്ന് അവള് ഉറക്കം ഉണരുന്ന പോലെ തോന്നിയപ്പോൾ ഞാൻ സീറ്റിലേക്ക് ചാഞ്ഞ് ഉറങ്ങുന്ന പോലെ അഭിനയിക്കാൻ തുടങ്ങി...
അവള് എന്താണ് ചെയ്യുന്നത് എന്നറിയാൻ ഞാൻ കണ്ണുകൾ പതിയെ തുറന്ന് നോക്കി..
അവള് എണീറ്റ് മുടി നേരെ ആക്കി എന്നെ നോക്കി...
എന്നിട്ട് എഴുന്നേറ്റിരുന്നു എന്നെ വിളിച്ചു..
ഞാൻ അപ്പൊൾ എഴുന്നേൽക്കുന്ന പോലെ അഭിനയിച്ചു...
"ഹും എവിടെ എത്തി..."
"ഞാനും ഇപ്പൊ എഴുന്നേറ്റത് ഒള്ളു..."
"ഹാ.."
"അല്ല.. നീ എങ്ങനെ താഴെ എത്തി..??"
"അത് ഞാൻ ഇടയ്ക്ക് എപ്പോളോ നോക്കിയപ്പോൾ സീറ്റ് കാലിയായി കിടക്കുന്നത് കണ്ടു.. അങ്ങനെ കേറി ഇരുന്ന് ഉറങ്ങിപ്പോയി..."
"ഹും.. നീയാണോ എന്നെ പുതപ്പിച്ചത്..??"
"അത്.. അത് പിന്നെ കിടന്ന് വിറക്കുന്ന കണ്ടപ്പോൾ പുതപ്പിച്ചതാ.."
"ഹും.. താങ്ക്സ്.."
"ഹും..."
അങ്ങനെ കുറച്ച് നേരം കഴിഞ്ഞ് ഏകദേശം 7.30 ആയപ്പോൾ ഞങൾ സ്റ്റേഷനിൽ എത്തി...
ഞാനും ആതിരയും പുറത്തേക്ക് ഇറങ്ങി...
വീട്ടിലേക്ക് പോകുന്നത് കൊണ്ട് ഇനി ഒന്നും കഴിക്കാനും കുടിക്കാനും ഒന്നും നിൽക്കണ്ട...
"അല്ല.. നിൻ്റെ ബാഗും സാധങ്ങളും ഒക്കെ എവിടെ എന്ന് ചോദിച്ചാൽ എന്ത് പറയും..??"
ആതിര അത് ചോദിച്ചപ്പോൾ ആണ് ഞാനും അതിനെ പറ്റി ഓർത്തത്...
എന്ത് പറയും...
"അത് സാരമില്ല.. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ ലേറ്റ് ആയി.. അതുകൊണ്ട് വീട്ടിൽ പോയി എടുക്കാൻ സമയം കിട്ടിയില്ല എന്ന് പറഞാൽ മതി..."
"ഹും.. ശരി..."
അങ്ങനെ ഞങൾ ഒരു ഓട്ടോ പിടിച്ച് നേരെ വീട്ടിലേക്ക് പുറപ്പെട്ടു...
നേരെ എൻ്റെ വീട്ടിലേക്ക് ആണ് പോയത്..
ആതിരയെ എങ്ങനെ എങ്കിലും അവിടെ നിന്ന് അവളുടെ വീട്ടിൽ കൊണ്ടുപോയി ആക്കാം എന്ന് കരുതി..
പക്ഷേ ഇത്തവണ
💬 Comments
View all comments