0%

Chapter Title : Soul Mates 10 [Rahul RK]

Author : Rahul RK Read All Parts 531

അവള് എതിർത്ത് ഒന്നും പറഞ്ഞില്ല.. എൻ്റെ തീരുമാനത്തിനു സമ്മതം അറിയിക്കുകയാണ് ചെയ്തത്..

ഓട്ടോയിൽ ഇരുന്നപ്പോൾ ഞാൻ ഒരിക്കൽ കൂടി അവളോട് പറഞ്ഞു...

"നോക്ക്.. നമ്മൾ ഇപ്പൊ പെട്ടന്ന് വന്നതിൻ്റെ യഥാർത്ഥ കാരണം നീ ആരോടും പറയരുത്.. കേട്ടോ.."

"ഞാൻ എന്തിനാ പറയുന്നെ.. അതൊക്കെ നിൻ്റെ പ്രശ്നം അല്ലേ.."

"ഹും.. അത് പോലെ തന്നെ അമ്മയെ കാണുമ്പോ എപ്പോളും ഉള്ള പോലെ എന്നെ താങ്ങാൻ വേണ്ടി അതിഥിയുടെ കാര്യമോ സന്ധ്യയുടെ കാര്യമോ ഒന്നും മിണ്ടാൻ പാടില്ല..."

"അത് ഞാൻ പറഞ്ഞില്ലെങ്കിലും അവർ അറിഞ്ഞൊളും..."

"അതെങ്ങനെ..??"

"വല്യേട്ടൻ്റെ ഫ്രണ്ട് അല്ലേ നിൻ്റെ ബോസ്സ്... എന്തായാലും ഇപ്പൊ സന്ധ്യയുടെ ആളുകൾ നിൻ്റെ ഓഫീസിൽ എത്തിയിട്ടുണ്ടാവും...."

"അത് ശരിയാണല്ലോ... എന്നാലും നീ ആയിട്ട് കുളത്തി കൊടുക്കാൻ പോവണ്ട.. ഓകെ...??"

"ഹാ.. നോക്കട്ടെ..."

ആതിര പറഞ്ഞപ്പോൾ ആണ് ഞാനും അത് ഓർത്തത്..

സന്ധ്യയുടെ ആൾക്കാർ ഇപ്പൊ ഓഫീസിലും പോയി കാണും..

ഇനി ഏട്ടൻ എല്ലാം അറിഞ്ഞ് കാണുമോ...

അങ്ങനെ അവസാനം ഞങൾ വീട്ടിൽ എത്തി...

മുറ്റത്ത് അമ്മാവൻ്റെ അംബാസിഡർ കാർ കിടക്കുന്നത് കണ്ടപ്പോൾ തന്നെ അമ്മാവൻ വന്നിട്ടുണ്ട് എന്ന് മനസ്സിലായി..

അച്ഛൻ്റെയും ചെട്ടൻ്റെയും ചെരുപ്പും പുറത്ത് തന്നെ കിടപ്പുണ്ട്...

അപ്പോ എല്ലാവരും ഉള്ളിൽ തന്നെ ഉണ്ട്..

അടിപൊളി...

ഓട്ടോയുടെ ശബ്ദം കേട്ടിട്ട് ആണെന്ന് തോന്നുന്നു...

ഓരോരുത്തരും പുറത്തേക്ക് വരാൻ തുടങ്ങി...

ആതിര ഒരു കൂസലും ഇല്ലാതെ അകത്തേക്ക് കയറി പോയി...

പക്ഷേ എനിക്ക് ഉള്ളിൽ ചെറിയ ഒരു ഭയം ഉണ്ടായിരുന്നു..

എല്ലാം അവർ അറിഞ്ഞിട്ടുണ്ട് എങ്കിൽ ഒരു പുകില് ഉറപ്പാണ്...

ആതിര കയറി ചെന്നതും അമ്മാവനും അമ്മയും എല്ലാം അവളെ വിളിച്ച് ഇരുത്തി വിശേഷം ഒക്കെ ചോദിക്കാൻ തുടങ്ങി...

ഞാൻ നൈസ് ആയിട്ട് അകത്തേക്ക് വലിയാൻ ഉള്ള പരിപാടി ആയിരുന്നു പക്ഷേ അമ്മ പൊക്കി...

"ടാ.. നീ ഇത് എങ്ങോട്ടാ കയറി പോകുന്നത്.. ഇവിടെ ഇത്രേം ആൾക്കാർ ഇരിക്കുന്നത് നീ കണ്ടില്ലേ.."

"അത്.. അമ്മെ.. ഞാൻ ലേശം വെള്ളം കുടിക്കാൻ..."

"ഹും..ഹും... നിൻ്റെ ബാഗ് ഒക്കെ എവിടെ..??"

"അത് അമ്മെ. ഞാൻ ഓഫീസീന്ന് പെട്ടന്ന് ഇറങ്ങിയത് കൊണ്ട് എടുക്കാൻ പറ്റിയില്ല..."

ഉടൻ തന്നെ അമ്മാവൻ്റെ ചോദ്യം വന്നു...

"ഞാൻ വിളിച്ചപ്പോൾ നീ ലീവ് കിട്ടാൻ ഒക്കെ വലിയ ബുദ്ധിമുട്ടാണ് എന്നല്ലേ പറഞ്ഞത്..??"

"അതെ.. പക്ഷേ മുന്നേ വന്ന ഒരു പ്രോജക്ട് കാൻസൽ ആയി പോയി അമ്മാവാ... അങ്ങനെ ലീവ്

💬 Comments

View all comments