0%

Chapter Title : Soul Mates 10 [Rahul RK]

Author : Rahul RK Read All Parts 535

ധൈര്യം ഒക്കെ പോകുന്ന പോലെ...

അല്ലെങ്കിൽ തന്നെ കഥകൾ ഉണ്ടാക്കാൻ മിടുക്കർ ആണ് നാട്ടുകാർ..

ഇനി ഇതൊക്കെ പുറത്ത് അറിഞ്ഞാൽ എന്താകുമോ എന്തോ...

"മതി.. എല്ലാവരും അകത്തേക്ക് കയറി പോകാൻ നോക്ക്..."

അച്ഛൻ അത് പറഞ്ഞപ്പോൾ ഓരോരുത്തരും ഓരോന്ന് പിറു പിറുത്ത് അകത്തേക്ക് പോയി....

ഞാനും ആതിരയും മാത്രം സിറ്റ് ഔട്ടിൽ..

അവള് എൻ്റെ അടുത്തേക്ക് വന്ന് പറഞ്ഞു..

"ഞാൻ അപ്പോ തന്നെ പറഞ്ഞില്ലേ എല്ലാം എല്ലാവരും അറിഞ്ഞ് കാണും എന്ന്..."

"ഹും... അതെ.."

"ഇനി എന്താ പ്ലാൻ.. ഇവിടെ നിന്ന് എങ്ങോട്ടാ നാട് വിടാൻ പോകുന്നത്..??"

"നാട് വിടാനൊ..??"

"അതെ.. ചെന്നൈയില് നിന്ന് ഇങ്ങോട്ട് വന്നില്ലേ അത് പോലെ..."

"പോടി.. ചെന്നൈയില് നിന്ന് ഞാൻ എൻ്റെ നാട്ടിലേക്ക് അല്ലേ വന്നത്.."

"ഹൊ.. എല്ലാം കണക്ക് തന്നെ..."

"എന്തായാലും ഇവിടെ നിന്ന് ഞാൻ എങ്ങോട്ടും ഓടാൻ പോണില്ല.. ഇനി വരുന്നിടത്ത് വച്ച് കാണാം..."

"ശരി..ശരി.."

അതും പറഞ്ഞ് അവള് അകത്തേക്ക് പോയി...

കുറച്ച് നേരം അവിടെ ഒക്കെ ചുറ്റി പറ്റി നിന്ന ശേഷം ഞാനും അകത്തേക്ക് കയറി ചെന്നു...

ഉച്ചക്ക് അമ്മയുടെ വക നല്ല അടിപൊളി ചോറും കറികളും ഒക്കെ ഉണ്ടായിരുന്നു..

കുറെ ദിവസം കഴിക്കാതെ ഇരുന്നു കിട്ടിയത് കൊണ്ട് ആസ്വദിച്ച് കഴിക്കാൻ പറ്റി...

നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് ഊൺ കഴിഞ്ഞ് ഞാൻ ഒന്ന് മയങ്ങാനായി കിടന്നു...

ആതിര നല്ല ഉത്സാഹത്തോടെ എല്ലാവരോടും സംസാരിച്ച് ഇരിക്കുകയാണ്...

ഇവൾക്ക് എങ്ങനെ ക്ഷീണം ഉണ്ടാകാൻ ആണ്.. ഇന്നലെ രാത്രി മുഴുവൻ നല്ല ഉറക്കം ആയിരുന്നില്ലേ...

അങ്ങനെ ഞാൻ മുറിയിൽ കയറി ഒന്ന് മയങ്ങാൻ തീരുമാനിച്ചു....

ഏകദേശം വൈകുന്നേരം ആയി കാണും അമ്മു വന്ന് വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേറ്റത്...

"വിനു ഏട്ടാ എഴുന്നേൽക്കു... ഏട്ടാ..."

"ഹും.. എന്താടി..??"

"ഏട്ടനെ അന്വേഷിച്ച് ആ തമിഴന്മാർ വന്നിട്ടുണ്ട്..."

"ഹേ... എന്നിട്ട് അച്ഛനും ചേട്ടനും ഒക്കെ എവിടെ..??"

"ഹൊ.. പേടിക്കണ്ട... അവര് അവിടെ സംസാരിക്കുന്നുണ്ട്..."

"ആരോട്..??"

"വന്നവരോട്..."

"വന്നവരോടോ..??"

"അതെ.. ചേട്ടൻ എഴുന്നേറ്റ് വാ..."

ഞാൻ അമ്മുവിൻ്റെ കൂടെ പതിയെ വാതിൽക്കൽ നിന്ന് സിറ്റ് ഔട്ടിലേക്ക് എത്തി നോക്കി....

മേശപ്പുറത്ത് ചായയും പലഹാരങ്ങളും ഒക്കെ നിരത്തി വച്ചിട്ടുണ്ട്...

അച്ഛനും ചേട്ടനും അമ്മാവനും അവിടെ ഇരിക്കുന്നു അമ്മയും ആതിരയും കുറച്ച് മാറി നിൽക്കുന്നു...

കൂടെ ഇരിക്കുന്നത് വെള്ളയും വെള്ളയും ധരിച്ച് തോളിൽ ഒരു മുണ്ടും ഇട്ട് മീശ

💬 Comments

View all comments