0%

Chapter Title : Soul Mates 10 [Rahul RK]

Author : Rahul RK Read All Parts 536

ഒക്കെ ഉള്ള ഒരാൾ... ഒറ്റയടിക്ക് പറഞാൽ നമ്മുടെ മധുര രാജയിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ്... അയാളുടെ കൂടെ വേറെയും കുറെ ആളുകൾ...

കണ്ടിട്ട് ഒന്നും മനസ്സിലാകാത്ത ഞാൻ അമ്മുവിന് നേരെ തിരിഞ്ഞു...

"ഇവിടെ എന്താ നടക്കുന്നത്...??"

"എൻ്റെ മണ്ടൻ ചേട്ടാ.. ചേട്ടൻ വിചാരിച്ച പോലെ അവർ ചേട്ടനെ തല്ലാനോ കൊല്ലാനോ ഒന്നും വന്നതല്ല..."

"പിന്നെ.??"

"അവർ ചേട്ടനോട് സോറി പറയാൻ വേണ്ടി വന്നതാ..."

"നീ ഒന്ന് മനസ്സിലാകുന്ന പോലെ പറ.."

"ചേട്ടാ.. ചേട്ടൻ തല്ലിയ ആ പെണ്ണിൻ്റെ അച്ഛൻ ആണ് അത്.. അവർ ചേട്ടനെ അന്വേഷിച്ചത് കൊല്ലാൻ ഒന്നും അല്ല... ആ ചേച്ചി അവരുടെ അച്ഛനോട് എല്ലാം പറഞ്ഞു അവര് ചേട്ടനോട് സോറി ചോദിക്കാൻ വന്നതാ.."

"അപ്പോ എന്നെ വിളിച്ച് ഭീഷണി പെടുത്തിയത്...??"

"അത് ആ ചേച്ചിയുടെ ചെറിയച്ചൻ ആണ്.. ദേ ആ ഇരിക്കുന്ന ആൾ.. പുള്ളിയെ ചേച്ചീടെ അച്ഛൻ കാര്യങ്ങള് ഒക്കെ പറഞ്ഞു ബോദ്യമാക്കി..."

"അപ്പോ സംഭവം ഹാപ്പി എൻഡിങ് ആണ്..."

"അതെ...ചേട്ടൻ അങ്ങോട്ട് ചെല്ല്..."

അങ്ങനെ ഞാൻ പതിയെ സിറ്റ് ഔട്ടിലെക്ക് നടന്നു..

എന്നെ കണ്ടതും ചേട്ടൻ പറഞ്ഞു..

"ദാ.. വിനോദ് വന്നല്ലോ.."

അത് കേട്ടപ്പോൾ സന്ധ്യയുടെ അച്ഛൻ ചിരിച്ച് കൊണ്ട് എഴുന്നേറ്റ് എൻ്റെ അടുത്തേക്ക് വന്നു..

തമിഴും മലയാളവും കലർന്ന ശൈലിയിൽ അദ്ദേഹം എന്നോട് സംസാരിച്ച് തുടങ്ങി...

"വിനോദ് പേടിക്കണ്ട.. ഞങ്കൾ പ്രശ്നം ഉണ്ടാക്കാൻ വന്തതല്ല... എൻ്റെ മകൾ എന്നോട് എല്ലാം പറഞ്ഞു... നിൻ്റെ സ്ഥാനത്ത് ആരാണെങ്കിലും അത് തന്നെ ചെയ്യും... എൻ്റെ അനിയൻ നിന്നോട് ഫോണിൽ മോശമായി സംസാരിച്ചതിന് ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു..."

അദ്ദേഹം അത്രയും പറഞ്ഞപ്പോൾ തിരിച്ച് എന്ത് പറയണം എന്ന ആശയക്കുഴപ്പത്തിൽ ആയിരുന്നു ഞാൻ...

"സാർ.. ഞാൻ.."

"സന്ധ്യയെ ഞാൻ ഒരുപാട് ലാളിച്ചാണ് വളർത്തിയത്.. അതിൻ്റെ ചില പിടി വാശിയും കുറുമ്പും ഒക്കെ ഉണ്ട് അവൾക്ക്.. പക്ഷേ വിനോദിൻ്റെ കാര്യത്തിൽ എനിക്കിത് ഒരു കുറുമ്പ് ആയിട്ടല്ല തോന്നിയത്... അത്രക്ക് താൽപര്യത്തോടെ ആണ് അവള് എന്നോട് സംസാരിച്ചത്... ഒരുപക്ഷേ വിനോദിന് ഇഷ്ടമാണ് എങ്കിൽ..."

"സാർ എന്താണ് പറയുന്നത്.?"

"നില്ല്.. ഞാൻ സന്ധ്യയെ ഫോണിൽ വിളിക്കാം..."

അദ്ദേഹം സന്ധ്യയെ ഫോണിൽ വിളിച്ച് ഫോൺ എൻ്റെ നേരെ നീട്ടി...

ഞാൻ ഫോൺ വാങ്ങി പുറത്തേക്ക് ഇറങ്ങി...

"ഹലോ.."

"സന്ധ്യ..."

"സൊല്ലുങ്കെ വിനോദ്.."

"അയാം സോറി..."

"നോ വിനോദ്.. എല്ലാം എന്നുടെ തപ്പ് താൻ.. നാൻ ഉങ്ക കിട്ടേ

💬 Comments

View all comments