0%

Chapter Title : Soul Mates 11 [Rahul RK]

Author : Rahul RK Read All Parts 619

"ഇതാണ് അമേരിക്കൻ പയ്യൻ എങ്ങനെ ഉണ്ട്...??"

ഞാൻ മെസ്സേജിന് താഴെ ഉള്ള ഫോട്ടോ ഡൗൺലോഡ് ചെയ്യാനുള്ള ബട്ടണിൽ ക്ലിക്ക് ചെയ്തു...

Soul Mates Part 11

Author : Rahul RK | Previous Part


Episode 11 End and Start

ഫോട്ടോ ഡൗൺലോഡ് ആയതും ഞാൻ ആളെ കണ്ടു..

കാണാൻ വലിയ തെറ്റൊന്നും ഇല്ല.. ഒരു ജൻ്റിൽമാൻ ആണെന്ന് തോന്നുന്നു...

വെറുതെ അല്ല അവൾക്ക് അങ്ങ് ഇഷ്ടപ്പെട്ടത്...

"ആളുടെ പേരെന്താ..??"

ഞാൻ മറുപടി അയച്ചു..

"അജയ്.."

ഉടൻ അവളുടെ മറുപടിയും വന്നു...

"കൊള്ളാം.. നിനക്ക് ചേരും.."

"ശരിക്കും..??"

"എന്താ ശരിയല്ലേ..??"

"എനിക്കറിയില്ല..."

"നീ എന്താ പറഞ്ഞു വരുന്നത്.."

"ഒന്നുമില്ല... നാളെ അമ്പലത്തിൽ വരുന്നില്ലേ..??"

"ഉണ്ട്.. അമ്മ നിർബന്ധം പറഞ്ഞിരിക്കാണ്..."

"ഉം.. അപ്പോ നാളെ കാണാം.."

"ശരി..."

അങ്ങനെ ഫോൺ ജനലരികിൽ വച്ച് ഞാൻ ഉറക്കത്തിലേക്ക് വീണു...

????????

അലറാം ഒന്നും വച്ചിരുന്നില്ല.. പക്ഷേ കൃത്യ സമയത്ത് തന്നെ അമ്മ വിളിച്ചുണർത്തി..

അങ്ങനെ രാവിലെ തണുപ്പത്തുള്ള കുളി ഒക്കെ കഴിഞ്ഞ് ഞാനും അമ്മയും അമ്മുവും പാടത്തിൻ്റെ അടുത്തുകൂടി ഉള്ള കുറുക്ക് വഴി പിടിച്ച് അമ്മാവൻ്റെ വീട്ടിൽ എത്തി...

അവിടെ ചെന്നപ്പോൾ അമ്മായിയും ആതിരയും റെഡിയായി നിൽക്കുക ആയിരുന്നു...

ആതിര ഒരു സെറ്റ് സാരി ഒക്കെ ഉടുത്ത് കാണാൻ നല്ല ഭംഗി ആയിരുന്നു...

അങ്ങനെ അവിടെ നിന്ന് അമ്മാവൻ്റെ കാറും എടുത്ത് ഞങൾ എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു...

യാത്രയിൽ ഉടനീളം ആതിരയുടെ വിവാഹ കാര്യത്തെ കുറിച്ച് ആയിരുന്നു ചർച്ച..

അമ്മ പറഞ്ഞ് തന്ന വഴികളിലൂടെ ഞാൻ വണ്ടി

💬 Comments

View all comments