Chapter Title : Soul Mates 11 [Rahul RK]
ഒരുങ്ങി...
ഒരാള് വീഴുന്ന കാണുമ്പോൾ സ്വാഭാവികം ആയും ഉണ്ടാകുന്ന റിഫ്ലക്സ് എൻ്റെ ശരീരത്തിലും അതിനേക്കാൾ ഉപരി മനസ്സിലും ഉണ്ടായി..
ഞാൻ പെട്ടന്ന് അവളെ ചേർത്ത് പിടിച്ചു...
ഒരു കൈ അവളുടെ അരക്കെട്ടിലൂടെയും മറ്റെ കൈ അവളുടെ കയ്യിലും ആയാണ് ഞാൻ പിടിച്ചത്.. മനപൂർവ്വം അല്ല. അങ്ങനെ സംഭവിച്ചു പോയതാണ്..
സാരിക്ക് പുറത്ത് കൂടെയും അവളുടെ അരക്കെട്ടിൽ കിടക്കുന്ന അരഞ്ഞാണം എൻ്റെ കൈയിൽ എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു...
ഞങ്ങൾ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുകയായിരുന്നു...
എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല.. സ്വാഭാവികം ആയും അവളുടെ അവസ്ഥയും അത് തന്നെ ആയിരുന്നിരിക്കാം...
പക്ഷേ പെട്ടന്ന് എന്തോ ഓർത്ത പോലെ അവള് എന്നിൽ നിന്ന് കുതറി മാറി..
ആ നിമിഷത്തിൽ തന്നെ എനിക്കും സ്വഭോധം ലഭിച്ചു...
ഞങ്ങളെ രണ്ടാളെയും നോക്കി കൊണ്ട് അമ്മു പറഞ്ഞു...
"ചേട്ടൻ പിടിച്ചില്ലായിരുന്നെങ്കിൽ ചേച്ചി ഇപ്പൊ താഴെ എത്തിയേനെ.. സൂക്ഷിക്കേണ്ട ചേച്ചി..."
"അത്.. അത് ഞാൻ അറിയാതെ സാരി തുമ്പിൽ ചവിട്ടി..."
അവളുടെ മറുപടി കേട്ടപ്പോൾ ഞാൻ പറഞ്ഞു..
"അറിയാതെ ആണെങ്കിലും അറിഞ്ഞൊണ്ട് ആണെങ്കിലും ഇപ്പൊ ഈസിയായി താഴെ എത്താമായിരുന്നു..."
"അതിനു വീഴുന്നതിൻ്റെ മുന്നേ നീ പിടിച്ചല്ലോ..."
"എപ്പോഴും പിടിക്കാൻ പറ്റി എന്ന് വരില്ല..."
"അത് സാരമില്ല.. ഞാൻ ശ്രദ്ധിച്ചോളാം.."
അങ്ങനെ നടന്ന് നടന്ന് ഞങൾ താഴെ എത്തി..
കാറിൽ കയറി ഞങൾ വീട്ടിലേക്ക് പുറപ്പെട്ടു...
നേരെ അമ്മാവൻ്റെ വീട്ടിലേക്ക് തന്നെ ആണ് പോയത്...
അവിടെ നിന്ന് തന്നെ ചായയും എല്ലാം കഴിച്ചു...
റിനോവേഷൻ വർക്കുകൾ എല്ലാം അവിടെ നന്നായി തന്നെ നടക്കുന്നുണ്ട്..
അമ്മാവൻ പിടിച്ച പിടിയാൽ ഈ കല്യാണം നടത്തിയേ അടങ്ങൂ എന്ന വാശിയിൽ ആണ്..
മകളുടെ കാര്യത്തിൽ ഒരു അച്ഛൻ്റെ ആദി എനിക്ക് കൃത്യമായി അറിയില്ല എങ്കിലും ഇതൊക്കെ സാധാരണ ആണെന്ന് എനിക്കറിയാം..
ആതിര അവളുടെ വരുംകാല ഭർത്താവിനോട് ഫോണിൽ എല്ലാം സംസാരിച്ചു എന്നാണ് പറഞ്ഞത്...
ചിലപ്പോ അവളുടെ കൺസപ്റ്റിന് ഒത്ത് വന്ന ആൾ ആയിരിക്കും...
അല്ല ഇനി ഈ കൺസപ്റ്റും കോപ്പും ഒക്കെ എനിക്ക് മാത്രമേ ഒള്ളുവോ..??"
അങ്ങനെ ഇന്നത്തെ ദിവസം മുഴുവൻ വീട്ടിലും അമ്മാവൻ്റെ വീട്ടിലും ആയി ചിലവഴിച്ചു...
നാളെ ആണ് ആതിരയുടെ ദിവസം..
പക്ഷേ ചെക്കൻ ഇത് വരെ നേരിൽ വന്നിട്ടില്ല...
നാളെയും വരില്ല.. വീഡിയോ കോൾ ചെയ്യും എന്നോ അതിലൂടെ കാണാം എന്നോ എന്നൊക്കെ പറയുന്ന കേട്ടു..
അമ്മാവൻ ഇരുനൂറു വട്ടം
💬 Comments
View all comments