0%

Chapter Title : Soul Mates 11 [Rahul RK]

Author : Rahul RK Read All Parts 405

ഓകെ ആണെങ്കിലും ആതിരയുടെ കാര്യത്തിൽ എനിക്കത്ര urapp ഇല്ലായിരുന്നു..

ഇവൽക്കിതിന് സമ്മതം തന്നെ ആണോ..

ചിലപ്പോ തോന്നും ഭയങ്കര സന്തോഷം ആണെന്ന് ചിലപ്പോ തോന്നും ആരൊക്കെയോ അടിച്ചേൽപ്പിച്ചത് ആണെന്ന്..

ആർക്കറിയാം.. അവളുടെ ലൈഫ് അവളുടെ തീരുമാനം...

നാളത്തെ പരിപാടി കഴിഞ്ഞാൽ ചെന്നൈക്ക് തിരികെ പോണം..

ഇവിടെ ഇങ്ങനെ ഒരു പണിയും ഇല്ലാതെ ഇരുന്നാൽ എനിക്ക് മിക്കവാറും പ്രാന്ത് പിടിക്കും..

????????

ഇന്നാണ് ആതിരയുടെ നിശ്ചയം.. നിശ്ചയം എന്ന് പറയാൻ പറ്റില്ല.. പക്ഷേ ഇന്ന് എല്ലാ കാര്യങ്ങളും തീരുമാനിക്കും...

ഇനി കല്യാണം മാത്രമേ ഉണ്ടാകൂ..

ഡേറ്റ് ഒക്കെ പിന്നീട് ആണ് തീരുമാനിക്കുന്നത് എന്നാലും ഇരു കുടുംബങ്ങളും തമ്മിൽ ഉള്ള ബന്ധം ഇന്ന് ഉറപ്പിക്കും...

എല്ലാം വിചാരിച്ച പോലെ തന്നെ നടക്കുന്നുണ്ട്... പക്ഷേ ഞാൻ വിചാരിച്ച പോലെ അല്ല എന്ന് മാത്രം..

അധികം വൈകാതെ അതിഥിയുടെ ഭാവി വരൻ്റെ വീട്ടുകാർ എല്ലാം വന്നെത്തി..

വലിയ പണക്കാർ ആണെന്നതിൻ്റെ ജാഡയോ ഒന്നും ഇല്ലാത്ത പാവം ആളുകൾ ആയിരുന്നു..

അതുകൊണ്ട് ഒക്കെ തന്നെ ആകണം അമ്മാവന് ഈ ബന്ധത്തിൽ ഇത്ര താൽപര്യം തോന്നിയതും..

ചെക്കനും ആതിരയും ആയി ഒരുപാട് നേരം വീഡിയോ കോൾ ഒക്കെ ചെയ്തു.. അത് കഴിഞ്ഞ് ഞാൻ ആതിരയെ ശ്രദ്ധിച്ചപ്പോൾ എല്ലാം പ്രത്യേകിച്ച് വിവാഹത്തിന് ഇഷ്ടക്കുറവോ എന്നാല് വലിയ താൽപര്യം ഉള്ള പോലെയോ എനിക്ക് തോന്നിയില്ല...

അങ്ങനെ വന്നവർ എല്ലാം സന്തോഷമായി തന്നെ പിരിഞ്ഞു..

അമ്മാവൻ മനസ്സിൽ കണ്ട പോലെ തന്നെ ഇരു കുടുംബങ്ങളും തമ്മിൽ നല്ലൊരു ബന്ധത്തിൽ എത്തി ചേരുകയും ചെയ്തു..

എല്ലാവരും സംസാരിച്ച് ഇരിക്കുമ്പോൾ ആണ് ഞാൻ എൻ്റെ കാര്യം പറയാൻ വേണ്ടി അങ്ങോട്ട് ചെന്നത്..

"ഓഫീസിൽ നിന്ന് വിളിച്ചിരുന്നു.. എനിക്ക് പെട്ടന്ന് തിരികെ പോകണം.. നാളെ തന്നെ"

അത് കേട്ടപ്പോൾ അമ്മ പറഞ്ഞു..

"നാളെയോ.. രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ.."

"അത് ശരിയാവില്ല അമ്മെ.. പോണം.."

ഞാൻ അത് പറഞ്ഞപ്പോൾ അത് വരെ മിണ്ടാതിരുന്ന ആതിരയും പെട്ടന്ന് പറഞ്ഞു..

"എനിക്കും നാളെ തിരികെ പോണം.. എൻ്റെ ക്ലാസ്സ് നടക്കുവല്ലെ.. ഈ സമയത്ത് ക്ലാസ് മിസ്സ് ആയാൽ ഭയങ്കര ബുദ്ധിമുട്ട് ആണ്..."

പിന്നെയും വീട്ടുകാർ നിർബന്ധിച്ചെങ്കിലും ഞങൾ രണ്ട് പേരും അവരവരുടെ തീരുമാനത്തിൽ ഉറച്ചു നിന്നു..

എൻ്റെ കാര്യം ഓകെ.. പക്ഷേ ആതിര എന്തിനാണ് ഇത്ര പെട്ടന്ന് തിരികെ പോകുന്നത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു..

💬 Comments

View all comments