Chapter Title : Soul Mates 11 [Rahul RK]
ചിലപ്പോ അവള് പറഞ്ഞ പോലെ ക്ലാസ്സ് ഉള്ളത് കൊണ്ട് ആവും...
പിന്നീട് വീട്ടിൽ ഉള്ള നിമിഷങ്ങൾ എനിക്ക് വിരസത നിറഞ്ഞത് തന്നെ ആയിരുന്നു...
വെറുതെ ഓരോന്ന് ആലോചിച്ച് നടക്കും..കുറച്ച് കഴിഞ്ഞ് ഞൻ എന്തിനാണ് ഇതൊക്കെ ആലോചിച്ചത് എന്ന് ആലോചിച്ച് നടക്കും.. അതങ്ങനെ തുടർന്ന് കൊണ്ടിരിക്കും...
ഒരു റിലേഷൻഷിപ്പ് തുടങ്ങാൻ അങ്ങനെ അധികം സമയം ഒന്നും ആവശ്യം ഇല്ല..
അത് എനിക്ക് എൻ്റെ ചുറ്റിലും നടന്ന ഈ സംഭവങ്ങൾ കൊണ്ട് തന്നെ ബോധ്യമായി...
എത്ര പെട്ടെന്നാണ് ആതിരയും അജയും തമ്മിൽ ഒരു റിലേഷൻ ഉണ്ടായത്..
അതിഥിയുടെയും വിഷ്ണുവിൻ്റെയും കാര്യം അത് പോലെ തന്നെ അല്ലേ..
ജീവിതം എന്നൊക്കെ പറയുന്നത് ചിലപ്പോ ഇങ്ങനെ ആവാം...
അല്ലെങ്കിൽ പിന്നെ ഒരു ഗ്ലാസ് ചായ കുടിച്ച് തുടങ്ങുന്ന നമ്മുടെ നാട്ടിലെ വിവാഹ ബന്ധങ്ങൾ ബന്ധനങ്ങൾ ആയിട്ടെങ്കിലും തുടരുന്നുണ്ടല്ലോ...
???????
പിറ്റെ ദിവസം പതിവ് പോലെ ഞാൻ പോകാൻ ഉള്ള കാര്യങ്ങള് ഒക്കെ റെഡിയാക്കി വച്ചു...
പഴയ പോലെ ഇനി അതിഥിയുടെ പുറകെ നടക്കാനോ പ്രശങ്ങളിൽ പോയി ചാടാനോ ഒന്നും പറ്റില്ല...
പകരം എൻ്റെ ജോലി എന്താണോ അത് ചെയ്ത് അതിനു കിട്ടുന്ന പണവും വാങ്ങി ലൈഫ് അടിച്ച് പൊളിക്കണം...
ഒരു കാര്യം കൂടി ഇത്രയും ദിവസത്തിനുള്ളിൽ എനിക്ക് ബോധ്യമായി, ഞാൻ യഥാർത്ഥത്തിൽ എൻ്റെ കൺസപ്റ്റ് ആണെന്ന് വിശ്വസിച്ച് നടന്നതല്ല യഥാർത്ഥത്തിൽ എൻ്റെ കൺസപ്റ്റ്...
അല്ലെങ്കിൽ പിന്നെ ഈ അവസാന നിമിഷത്തിൽ എങ്കിലും അതിഥിയെ നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോൾ എൻ്റെ ഉള്ളിൽ ഈ കൺഫ്യൂഷന് പകരം ഉറച്ച ഒരു തീരുമാനം ഉണ്ടാകുമായിരുന്നു...
ഒരു സ്ത്രീ എന്ന നിലയിലും കൂട്ടുകാരി എന്ന നിലയിലും എനിക്ക് അതിഥിയോട് തോന്നിയിരുന്നത് ബഹുമാനം മാത്രം ആയിരുന്നു....
അങ്ങനെ വൈകുന്നേരം അമ്മാവൻ തന്നെ എന്നെയും ആതിരയെയും സ്റ്റേഷനിൽ കൊണ്ടുപോയി ആക്കി തന്നു..
സ്ലീപ്പർ ടിക്കറ്റ് ആണ്..
ലോവർ ബെർത്തിൽ ഉള്ള ഓപ്പോസിറ്റ് സീറ്റുകൾ ആണ്...
കൃത്യ സമയത്ത് തന്നെ ട്രെയിൻ വന്നു...
ഞങ്ങൾ കയറി ഇരുന്ന് വണ്ടി നീങ്ങി തുടങ്ങിയിട്ട് ആണ് അമ്മാവൻ പോയത്..
ഇപ്രാവശ്യം എൻ്റെ ഫോണിൽ ആവശ്യത്തിൽ അധികം ചാർജ് ഉണ്ട്..
വണ്ടി കുറച്ച് അങ്ങ് നീങ്ങി തുടങ്ങിയപ്പോൾ തന്നെ ആതിരയുടെ ഫോൺ റിംഗ് ചെയ്തു.. സ്വാഭാവികം ആയും അവളുടെ സംസാരത്തിൽ നിന്ന് അജയ് ആവുമെന്ന് ഞാൻ ഊഹിച്ചു...
അത് കണ്ടപ്പോൾ ഞാൻ വെറുതെ ഹെഡ്സെറ്റ് എടുത്ത് കുത്തി യൂട്യൂബിൽ ഓരോ വീഡിയോകൾ
💬 Comments
View all comments