Chapter Title : Soul Mates 11 [Rahul RK]
നോക്കി ഇരുന്നു..
ആതിര ഭയങ്കര സംസാരത്തിൽ ആണ്..
ഞാൻ അത് അത്ര ശ്രദ്ധിക്കാൻ പോയില്ല.. എന്തോ എനിക്ക് അത് അത്ര സുഖമുള്ള ഒരു ഏർപ്പാടായി തോന്നിയില്ല...
സമയം ഒൻപത് മണി കഴിഞ്ഞ് തുടങ്ങി...
ഇപ്രാവശ്യം ഞങൾ കഴിക്കാൻ ഉള്ള ഭക്ഷണം വീട്ടിൽ നിന്ന് എടുത്തിരുന്നു..
ആതിരയുടെ ഫോൺ സംഭാഷണം ഇപ്പൊൾ ഒന്നും അവസാനിക്കില്ല എന്ന് തോന്നിയപ്പോൾ ഞാൻ അവളെ തട്ടി വിളിച്ച് കൈ കൊണ്ട് ഭക്ഷണം കഴിക്കണ്ടെ എന്ന് ആക്ഷൻ കാണിച്ച് കൊടുത്തു..
അവള് ഒരു മിനിറ്റ് എന്ന് എന്നോട് തിരിച്ച് കാണിച്ചു...
ഞാൻ ഒന്നും മിണ്ടാതെ ഫോണിൽ നോക്കി ഇരുന്നു... കുറച്ച് കഴിഞ്ഞപ്പോൾ അവള് എന്നെ വിളിച്ചു...
"കഴിക്കാം.."
"ഹും.. വാ കൈ കഴുകാം.."
കൈ കഴുകി കൊണ്ട് ഇരുന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു..
"ആരായിരുന്നു ഫോണിൽ..??"
"അജയ് അല്ലാതെ ആരാ.."
"ഉം... ശരി വാ.."
അങ്ങനെ ഞങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ആരംഭിച്ചു...
എനിക്ക് അമ്മ നല്ല നെയ് മീൻ പൊരിച്ചതും കൂട്ടാനും ചോറും ഒക്കെ ആയിരുന്നു പൊതിഞ്ഞ് തന്നത്.. ആ പൊതി തുറന്നു കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു...
ആതിരയെ നോക്കിയപ്പോൾ അവളുടെ പൊതിയിൽ ആകെ ഒരു പയറു തോരനും ചമ്മന്തിയും പപ്പടവും മാത്രമേ ഒള്ളു...
ഉണക്കമീൻ പോലും ഇല്ലാതെ ഇവൾ ചോറുണ്ണാത്തത് ആണല്ലോ.. ഇന്നെന്ത് പറ്റി... ഞാൻ അത് അവളോട് തന്നെ ചോദിച്ചു..
"മീനും മുട്ടയും ഒന്നും ഇല്ലെ..??"
"ഇല്ല.. അമ്മക്ക് ഒരു വൃതം ഉണ്ട്.. അതുകൊണ്ട് അമ്മ ഒന്നും ഉണ്ടാക്കിയില്ല..."
അവള് അത് പറയുമ്പോൾ കടയിലെ ഐസ്ക്രീം കൊതിച്ചിട്ട് അത് കിട്ടാതെ പോയ ഒരു കൊച്ച് കുട്ടിയുടെ നിഷ്കളങ്കത ഞാൻ കണ്ടു...
"അമ്മക്ക് അല്ലേ വൃതം നിനക്ക് ഇല്ലല്ലോ"
"എന്നാലും അമ്മ ഉണ്ടാക്കണ്ടേ.. വാങ്ങാൻ പോലും സമ്മതിച്ചില്ല..."
"ഉം.. ശരി.. ഇന്നാ ഇതെടുത്തോ.."
ഞാൻ എൻ്റെ പൊതിയിൽ ഉണ്ടായിരുന്ന നെയ്മീൻ കഷ്ണം അവൾക്ക് നേരെ നീട്ടി..
"അപ്പോ ഇയാൾക്ക്...??"
"എനിക്ക് മീൻ ഇല്ലെങ്കിലും ചോർ ഇറങ്ങും.. നീ എടുത്തോ.."
"ശരിക്കും..??!!!"
"ഉം..."
"താങ്ക്സ്.. പക്ഷേ മുഴുവൻ ഞാൻ എടുക്കില്ല..."
അവള് മീൻ രണ്ടായി മുറിച്ച് ഒരു കഷ്ണം എനിക്ക് നേരെ നീട്ടി..
"ഇത് നീ കഴിക്ക്..."
അങ്ങനെ ഞങൾ രണ്ടാളും മീനും കൂട്ടി ചോർ ഒക്കെ കഴിച്ച് തീർത്തു...
കൈ കഴുകി കഴിഞ്ഞ് അവള് ബാത്റൂമിലക്ക് പോയപ്പോൾ പുറത്ത് ഞാൻ കാവൽ നിന്നു...
💬 Comments
View all comments