Chapter Title : Soul Mates 12 [Rahul RK]
ഇല്ല എന്ന് തോന്നുന്ന വിധത്തിൽ ആയപ്പോൾ ഞാൻ പാർട്ടി നടക്കുന്ന ഹോട്ടലിലേക്ക് പുറപ്പെട്ടു...
ഈ ഓഫീസിൽ വന്നതിനു ശേഷം ഉള്ള ആദ്യത്തെ പാർട്ടി ആണ്.. ഭയങ്കര ഗ്രാൻ്റ് ആണ്... ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ സെറ്റപ്പ് ആണ്...
ഇവിടെ ഫാമിലി ആയി താമസിക്കുന്നവർ എല്ലാം അവരെയും കൂട്ടി ആണ് വന്നിരിക്കുന്നത്...
ഞാൻ ഒറ്റക്കായത് കൊണ്ട് എനിക്ക് ആരെയും പരിചയപ്പെടുത്തേണ്ട കാര്യം ഇല്ല.. പക്ഷേ ഓരോരുത്തരും അവരവരുടെ ഭാര്യയെയും മക്കളെയും ഒക്കെ എനിക്ക് പരിചയപ്പെടുത്തി കൊണ്ടിരുന്നു...
ആവശ്യത്തിന് ഫുഡും ലിക്കറും എല്ലാം റെഡിയാണ്.. അടിച്ച് ഓഫാകേണ്ടവർക്ക് അതും ആകാം അല്ലാത്തവർക്ക് നല്ല ഫുഡും കഴിക്കാം...
ഞാൻ ഒരു ബിയർ മാത്രം എടുത്ത് കഴിച്ചു..
ഫുഡ് അൽപ നേരം കഴിഞ്ഞ് കഴിക്കാം എന്ന് വെച്ചു...
ഡാൻസ് ചെയ്യുന്ന ആളുകളെ നോക്കി ഞാൻ ഒരു കോർണറിൽ നിൽക്കുമ്പോൾ ആണ് കെവിൻ എൻ്റെ അടുത്തേക്ക് വന്നത്...
"വിനോദ്.."
"ഹായ് കെവിൻ.."
"ഞാൻ തനിക്ക് ഒരാളെ പരിചയപ്പെടുത്താൻ വന്നതാണ്..."
"ആരാ കെവിൻ??"
"എൻ്റെ ഭാര്യ.. മെർലിൻ റിച്ചാർഡ്..."
കേവിനിൻ്റ് കൂടെ ഉണ്ടായിരുന്നത് അദ്ദേഹത്തിൻ്റെ ഭാര്യ ആയിരുന്നു... കാഴ്ചക്ക് വളരെ സുന്ദരിയായ ഒരു സ്ത്രീ... ഒരു നോർത്ത് ഇന്ത്യൻ ലുക്ക് ഉണ്ട്.. പക്ഷെ മലയാളി ആണ്.. അല്പം മോഡേൺ ആണെന്ന് തോന്നുന്നു...
ഞാൻ അവർക്ക് നേരെ കൈകൾ നീട്ടി...
"ഹായ്.. വിനോദ്.."
"ഹായ്.. മെർലിൻ..."
കെവിൻ പറഞ്ഞത് വച്ച് അവരോട് എനിക്ക് നല്ല ബഹുമാനം ആയിരുന്നു.. കെവിൻ്റെ കുറവുകൾ കാര്യമാക്കാതെ അവർ ഇപ്പോഴും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടല്ലോ..
ഞങ്ങൾ ഒരുമിച്ചിരുന്ന് പിന്നെയും ഒരുപാട് നേരം സംസാരിച്ചു.. പക്ഷേ സംസാരത്തിൻ്റെ
💬 Comments
View all comments