Chapter Title : Soul Mates 13 [Rahul RK]
കുടിക്കാൻ പോവാം.."
"ശരി.."
അങ്ങനെ ചേട്ടനെ അവിടെ നിർത്തി ഞാൻ കുളിക്കാൻ കയറി...
പെട്ടന്ന് കുളി കഴിഞ്ഞ് പുറത്തിറങ്ങി ഡ്രസ്സ് മാറ്റി കണ്ണാടിയിൽ മുടി ചീകി നിൽക്കുവാരുന്നു ഞാൻ..
ചേട്ടൻ ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുക ആയിരുന്നു.. സംസാരം കേട്ടപ്പോൾ തന്നെ അമ്മയോട് ആണെന്ന് മനസ്സിലായി...
ഫോൺ സംഭാഷണം കഴിഞ്ഞതും ചേട്ടൻ എൻ്റെ അടുത്തേക്ക് വന്നു...
"അമ്മ ആയിരുന്നു... എത്തിയ കാര്യം പറയാൻ ഞാൻ അങ്ങോട്ട് വിളിച്ചതാണ്..."
"ഉം.. എന്നാ പോവാം.."
"നിന്നെ ഏതോ ഒരു അതിഥി വിളിച്ചിരുന്നു.. ഞാൻ നീ കുളികുകയാണ് എന്ന് പറഞ്ഞിട്ടുണ്ട്.."
"ആ.. ഏട്ടാ.. അതെൻ്റെ ഫ്രണ്ട് ആണ്.."
"അന്ന് വീട്ടിൽ വച്ച് നീ പറഞ്ഞ ആ കുട്ടി അല്ലേ അത്.."
"അതെ ഏട്ടാ.."
"എന്താടാ വല്ല ചുറ്റികളിയും ഉണ്ടോ..??"
"ഏയ്.. ഇല്ല ഏട്ടാ.."
"ആ കൊച്ച് നിൻ്റെ ഓഫീസിൽ ആണോ ജോലി ചെയ്യുന്നത്.."
"അല്ല..."
"പിന്നെ എന്തിനാ ഈ വെളുപ്പാൻ കാലത്ത് അവള് നിന്നെ വിളിക്കുന്നത്.."
"അത്.. അതൊരു കാര്യം ഉണ്ട് ഏട്ടാ.. ഞാൻ പറയാം.."
ചേട്ടനോട് എല്ലാം തുറന്ന് പറയണം എന്ന് എൻ്റെ മനസ്സ് എന്നോട് പറഞ്ഞു..
പല പ്രതിസന്ധി ഘട്ടങ്ങളിലും എന്നെ ഒരുപാട് സഹായിച്ചിട്ടുള്ള ആളാണ് ചേട്ടൻ.. ഈ അവസരത്തിൽ ചേട്ടൻ്റെ പ്രതികരണം എങ്ങനെ ആവും എന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ല.. പക്ഷേ സംഭവങ്ങൾ എല്ലാം ചേട്ടനോട് തുറന്ന് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു...
ഫ്ലാറ്റിൽ നിന്ന് ഇറങ്ങി ടീ കടയിലേക്ക് വരുന്ന വഴിയിൽ ബൈക്കിൽ ഇരുന്നും ബാക്കി കടയിൽ വാച്ചുമായി ചേട്ടനോട് ഞാൻ എല്ലാ കാര്യങ്ങളും
💬 Comments
View all comments