Chapter Title : Soul Mates 13 [Rahul RK]
പറഞ്ഞു...
എല്ലാം കേട്ടപ്പോൾ ഞാൻ പ്രതീക്ഷിച്ച ഭാവങ്ങൾ തന്നെ ആയിരുന്നു ചേട്ടൻ്റെ മുഖത്ത്.. എല്ലാവരെയും പോലെ തന്നെ തികഞ്ഞ കൺഫ്യൂഷൻ...
"ചേട്ടന് എന്ത് തോന്നുന്നു ഇത് കേട്ടിട്ട്.."
"അതവിടെ നിൽക്കട്ടെ.. ആ കുട്ടിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്.."
"അവള് ഒരുപാട് ബെറ്റർ ആയിട്ടുണ്ട്.. ശരിക്കും പറഞാൽ നോർമൽ സ്റ്റേജിൽ ആണെന്ന് തന്നെ പറയാം.."
"ഉം.. എൻ്റെ അഭിപ്രായത്തിൽ ഇവിടെ രണ്ട് ഓപ്ഷൻ ആവാൻ ആണ് സാധ്യത.. ഒന്നുകിൽ കെവിൻ റിച്ചാർഡ് എന്ന ആളെ അയാളുടെ ഭാര്യ മറ്റൊരാളുടെ സഹായത്തോടെ ചതിക്കുന്നു.. അല്ലെങ്കിൽ കെവിൻ റിച്ചാർഡും അയാളുടെ ഭാര്യയും മറ്റൊരാളും ചേർന്ന് എല്ലാവരെയും ചതിക്കുന്നു..."
"സംസാരവും പെരുമാറ്റവും ഒക്കെ വച്ച് നോക്കുമ്പോൾ എനിക്ക് തോന്നുന്നത് കെവിൻ നിരപരാധി ആണെന്നാണ്.."
"ആയിരിക്കാം.. അങ്ങനെ ആണെങ്കിൽ അയാളുടെ ഐഡൻ്റിറ്റി ആണ് ഇവിടെ മറ്റുള്ളവർ യൂസ് ചെയ്യുന്നത്.."
"അതെ... സോണിയ ഫേക്ക് ആന്നെന്ന് എന്തായാലും ക്‌ളിയർ ആയല്ലോ.. അതുകൊണ്ട് നമുക്ക് അവള് വഴി സത്യം അറിയാൻ ശ്രമിക്കാമല്ലോ.."
"നമുക്ക് ആകെ ഉള്ള ഒരു ഓപ്ഷൻ അത് മാത്രം ആണ്.. കാരണം കെവിനിനെ ഈ കാര്യങ്ങള് അറിയിച്ചാൽ ഒരുപക്ഷേ അയാള് ഇതിൽ ഇൻവോൾവ് ആണെങ്കിൽ അത് റിസ്ക് ആകും.."
"അപ്പോ സോണിയ തന്നെ ആദ്യ ടാർഗറ്റ് അല്ലേ.."
"എസ്..."
അങ്ങനെ ഞങൾ രണ്ടാളും ഒരുമിച്ച് തന്നെ ഈ അങ്കത്തിന് ഇറങ്ങാൻ തീരുമാനിച്ചു...
ഇത് പോലുള്ള ത്രില്ലിംഗ് പരിപാടികൾക്ക് ഭയങ്കര ഇൻ്റ്റസ്റ്റ് ഉള്ള ആളാണ് ചേട്ടൻ.. ചെറുപ്പത്തിൽ ഞങൾ കള്ളനും പോലീസും കളിക്കുമ്പോൾ പോലീസ് വേഷം എപ്പോഴും ചേട്ടന് സ്വന്തം ആയിരിക്കും.. ഇപ്പൊ ജീവിതത്തിൽ അങ്ങനെ
💬 Comments
View all comments