0%

Chapter Title : Soul Mates 13 [Rahul RK]

Author : Rahul RK Read All Parts 761

ഒരു ചോയ്സ് വന്നപ്പോഴും ഞാൻ സന്തോഷത്തോടെ ആ സ്ഥാനത്തേക്ക് ചേട്ടനെ സജ്ജസ്റ്റ് ചെയ്തിരിക്കുന്നു...

ഓഫീസ് ടൈം കഴിഞ്ഞാൽ കെവിൻ ഫ്ലാറ്റിൽ ഉണ്ടാകില്ല.. ആ സമയത്ത് മെർലിൻ ഫ്ലാറ്റിൽ തനിച്ചാവാൻ ആണ് സാധ്യത.. വെറുതെ അങ്ങോട്ട് കയറി ചെന്ന് അവരോട് എല്ലാം തുറന്ന് ചോദിക്കാൻ പറ്റില്ല.. ആദ്യം എന്തെങ്കിലും തെളിവുകളോ മറ്റോ കണ്ടെത്തണം..

സമയം പത്തര ആയപ്പോൾ ഞാനും ചേട്ടനും കെവിൻ താമസിക്കുന്ന ചെന്നൈയിലെ ഫ്ലാറ്റിൻ്റെ പാർക്കിങ്ങിൽ എത്തി...

"ചേട്ടൻ ഇവിടെ നിൽക്ക് ഞാൻ പോയി നോക്കിയിട്ട് വരാം..."

"ശരി.. സൂക്ഷിക്കണം.. കേട്ടിടത്തോളം അവർ ഒരു പക്കാ ക്രിമിനൽ ആണ്.. സംശയം ഒന്നും വരാതെ നോക്കണം.."

"ശരി ചേട്ടാ..."

അഡ്രസ്സിൽ ഉണ്ടായിരുന്ന ഫ്ലാറ്റ് നമ്പർ 5ബി ആയിരുന്നു.. അഞ്ചാം നിലയിൽ ആണ്... ഞാൻ ലിഫ്റ്റിൽ കയറി 5 പ്രസ് ചെയ്തു...

ലിഫ്റ്റ് ഓപ്പൺ ആയതും ഞാൻ 5 ബി ഫ്ലാറ്റിൻ്റെ മുന്നിലേക്ക് നടന്നു...

ഒരു ദീർഘ നിശ്വാസം എടുത്ത ശേഷം ഞാൻ ഫ്ലാറ്റിലേക്ക് കയറാൻ മനസ്സ് കൊണ്ട് തയ്യാറായി...

രണ്ടും കൽപ്പിച്ച് ഞാൻ കോളിംഗ് ബെല്ലില് വിരൽ അമർത്തി...

.......ടിംങ് ടോങ്..,..

വാതിലിൻ്റെ ലോക്ക് തുറക്കുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു... എൻ്റെ ഹൃദയം പട പട മിടിക്കാൻ തുടങ്ങി...

അധികം വൈകാതെ എനിക്ക് മുന്നിൽ ആ വാതിൽ പതിയെ തുറന്നു..

എൻ്റെ മുന്നിൽ നിൽക്കുന്നത് അവള് തന്നെ ആയിരുന്നു.. ഞാൻ അന്വേഷിച്ച് വന്ന മെർലിൻ എന്ന സോണിയ..

അവർ എന്നെ കണ്ടതും ഒന്ന് കൺഫ്യൂഷൻ ആയ പോലെ നിന്നു..

"ഹായ് മെർലിൻ..."

"ഞാൻ.. ഞാൻ എവിടെയോ.."

"ഞാൻ വിനോദ്..

💬 Comments

View all comments