Chapter Title : Soul Mates 13 [Rahul RK]
കേവിനിൻ്റെ ഓഫീസിൽ ഉള്ള.."
"ഓ.. വിനോദ്.. ഇപ്പൊ മനസ്സിലായി.. അകത്തേക്ക് വരൂ.."
"താങ്ക്സ്.."
ഞാൻ അകത്ത് കയറിയതും അവർ വാതിൽ അടച്ചു...
"അല്ല വിനോദ് ഇന്ന് ഓഫീസ് ഇല്ലെ.. കെവിൻ ഇവിടെ നിന്ന് പോയല്ലോ..."
"ആണോ.. ഞാൻ ഇന്ന് ലീവ് ആണ്.. ഇവിടെ ഒരു ഫ്രണ്ടിനെ കാണാൻ വേണ്ടി വന്നതാണ് അപോ കെവിൻ ഉണ്ടെങ്കിൽ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി കയറിയതാണ്..."
"ഓഹോ.. കെവിൻ സാധാരണ പത്ത് മണി ഒക്കെ ആയിട്ടാണ് പോകാറ് ഇന്നിപ്പോ വേറെ എവിടെയോ കയറണം എന്ന് പറഞ്ഞ് നേരത്തെ ഇറങ്ങി..."
"അത് സാരമില്ല.. പിന്നീട് ഒരിക്കൽ വരുമ്പോൾ കാണാമല്ലോ.."
"അതെ.. അല്ല വിനോദിന് കുടിക്കാൻ എന്താ വേണ്ടത്..??"
"ഏയ് ഒന്നും വേണ്ട.."
"അത് പറ്റില്ല.. കെവിൻ വിനോദിനെ കുറിച്ച് ഇടക്കിടക്ക് സംസാരിക്കാറുണ്ട് അപ്പോ ഇവിടെ വന്നിട്ട് എന്തെങ്കിലും കഴിക്കാതെ പോയാൽ അത് മതിയാവും കെവിൻ പിന്നെ എന്നോട് ചാടി കടിക്കാൻ.."
"ഓകെ.. എന്തായാലും ഇപ്പൊ ഒന്നും വേണ്ട...."
"ശരി.. താൻ അങ്ങനെ പറഞാൽ പിന്നെ ഞാൻ എന്ത് പറയാൻ.."
ഞാൻ ഒളികണ്ണിട്ടു ഫ്ലാറ്റിൻ്റെ മുക്കും മൂലയും ഒക്കെ ഒന്ന് പരതി നോക്കി...
വളരെ നീറ്റ് ആയ കാണാൻ ഭംഗിയുള്ള ഒരു ഫ്ലാറ്റ്...
ഇതിൽ കൂടുതൽ എന്തെങ്കിലും കണ്ടെത്തണം എങ്കിൽ മെർലിൻ്റെ ശ്രദ്ധ തിരിക്കണം..
"വിനോദ് എന്താ ആലോചിക്കുന്നത്..??"
"ഏയ് ഒന്നുമില്ല.. ഞാൻ ഫ്ലാറ്റ് ഒക്കെ ഒന്ന് നോക്കുവാരുന്നു.."
"ഇത് പെട്ടന്ന് ഒപ്പിച്ചത് ആണ്.. കുറച്ച് ദിവസം ആയത് കൊണ്ട് കുഴപ്പം ഇല്ല.. ഇനി ഇപ്പൊ ഏതാണ്ട് രണ്ടാഴ്ച കൂടിയേ ഇവിടെ കാണൂ
💬 Comments
View all comments