0%

Chapter Title : Soul Mates 13 [Rahul RK]

Author : Rahul RK Read All Parts 766

ഇവരെ ഇവിടെ നിന്ന് മാറ്റണം...
അതിനു ഞാൻ ചെറിയ ഒരു നമ്പർ ഇട്ടു..

"മെർലിൻ ഇനിയും ഇരിക്കുന്നില്ല എനിക്ക് ഇറങ്ങണം.. ഏതായാലും വന്നതല്ലേ ഇനി ഞാൻ ഒന്നും കഴിക്കാതെ പോയി എന്ന് കെവിൻ തന്നോട് പരാതി പറയണ്ട.. ഒരു ചായ ഇട്ട് തന്നാൽ അത് കുടിച്ചിട്ട് ഞാൻ അങ്ങ് ഇറങ്ങിയേക്കാം..."

"ഹൊ.. സമ്മതിച്ചല്ലോ.. ഭാഗ്യം.. ചായ ഞാൻ ഇപ്പൊ ഇട്ട് കൊണ്ടുവരാം..."

മെർലിൻ അടുക്കളയിൽ പോയതും ഞാൻ എഴുന്നേറ്റ് ഷേൽഫിൻ്റെ അടുത്തേക്ക് ചെന്നു...
കുറെ ടോയ്സ് ആണ്.. പിന്നെ കുറെ മരുന്നുകളും പേപ്പറുകളും ട്രോഫിയും..

വാടക വീട് ആയതിനാൽ ആവും ഒന്നും ഇല്ലാത്തത്..
ഞാൻ അടുത്ത കള്ളിയിൽ നോക്കി.. അതിൽ കെവിനും മെർലിനും നിൽക്കുന്ന ഫോട്ടോ ആയിരുന്നു... വേഷം കണ്ടപ്പോൾ തന്നെ കല്യാണ ഫോട്ടോ ആയിരിക്കും എന്ന് മനസ്സിലായി...

അടുത്ത ഫോട്ടോ വളരെ വിത്യസ്ഥം ആയിരുന്നു..
അന്ന് പാർട്ടിയിൽ വന്നപ്പോഴും ഇപ്പോഴും മെർലിൻ സാരി ആണ് ഉടുത്തിരുന്നത്.. പക്ഷേ ഈ ഫോട്ടോയിൽ ജീൻസും ഷർട്ടും ആണ്.. കൂടെ നിൽക്കുന്ന ആൾ കെവിൻ അല്ല... ഇനി.. ഇനി ഇയാള് ആണോ ഞാൻ അന്വേഷിക്കുന്ന പ്രതി...

ഒരു ഫോട്ടോ എടുക്കാൻ ഞാൻ ഫോൺ എടുക്കാൻ ഒരുങ്ങിയതും മെർലിൻ അങ്ങോട്ട് വന്നു..

"ദാ ചായ.. മധുരം പ്രോബ്ലം ഇല്ലല്ലോ അല്ലേ..??"

"ഏയ്.. ഇല്ല..."

ഞാൻ ഒരു സിപ് ചായ കുടിച്ചു.. ദോഷം പറയരുതല്ലോ നല്ല രുചി ഉണ്ടായിരുന്നു...
ഞാൻ രണ്ടാമത് കണ്ട ഫോട്ടോ ചൂണ്ടി വളരെ കാഷ്വൽ ആയി അവളോട് ചോദിച്ചു..

"ഈ ഫോട്ടോയിൽ തൻ്റെ കൂടെ നിൽകുന്നത് ആരാ.. ബ്രദർ

💬 Comments

View all comments