Chapter Title : Soul Mates 13 [Rahul RK]
അഴിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..
ഓഫീസിൽ എത്തിയതും തലേ ദിവസത്തെ പാർട്ടിയെ പറ്റിയും മറ്റും ആയിരുന്നു എല്ലാവരുടെയും സംസാരം...
ഞാൻ കാബിനിൽ ഇരുന്നപ്പോൾ ഓഫീസ് സിസ്റ്റത്തിൽ മെയില് വന്ന് കിടക്കുന്നത് കണ്ടു...
വരാൻ പോകുന്ന ഒരു പ്രധാന പ്രോജക്ടിൻ്റെ സുരക്ഷയുടെ ഭാഗമായി ഓഫീസ് സേർവറിലെക്ക് ലോഗ് ഇന് ചെയ്യാൻ പാസ്‌വേഡ് സെറ്റ് ചെയ്യേണ്ടത് ആവശ്യമാണ്..
പ്രോടോകോൾ പ്രകാരം അടുത്ത കുടുംബത്തിൽ ഉള്ളവരുടെ പേരോ പേഴ്സണൽ വിവരങ്ങളോ പാസ്‌വേഡ് ആയി വെക്കരുത്..
കാരണം ആ വിവരങ്ങൾ ഡാറ്റാ ബേസ് നോക്കിയാൽ ആർക്ക് വേണമെങ്കിലും കിട്ടും...
നാല് അക്ഷരം ആണ് പാസ്‌വേഡ് ആയി വെക്കേണ്ടത്... എന്ത് വെക്കണം
ഇത് മറന്നാൽ പണിയാണ്.. യാതൊരു വിധ റികവറി ഓപ്ഷനും ഉണ്ടാവില്ല.. ചെയ്തത് എല്ലാം ആദ്യം മുതലേ ചെയ്യേണ്ടി വരും..
എന്ത് വക്കണം എന്ന് ആലോചിച്ചപ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് വന്നത് ആതിരയുടെ മുഖം ആണ്..
എന്താണ് അങ്ങനെ വന്നത് എന്നറിയില്ല.. പക്ഷേ എൻ്റെ ജീവിതത്തിൽ ഏറ്റവും പ്രധാനമുള്ള ഒന്നിനെ കുറിച്ച് ഞാൻ ആലോചിക്കുമ്പോൾ എല്ലാം ആതിരയുടെ മുഖം ആണ് എൻ്റെ മനസ്സിലേക്ക് ഓർമ വരുന്നത്..
നാല് അക്ഷരം ആയത് കൊണ്ട് ഞാൻ പാസ്‌വേഡ് വക്കാനായി കീബോർഡിൽ വിരലമർത്തി..
എ...ട്ടി...എച്ച്... യു..... ആതു....
ഇത് മതി.. യൂസർ നെയിം പിന്നെ നമ്മുടെ നെയിം തന്നെ ആണ്..
എന്താണെന്ന് അറിയില്ല ആതുവിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു..
എന്തിനാണ് ഞാൻ ഇപ്പൊ അവളുടെ പേര് എൻ്റെ പാസ്‌വേഡ് ആയി വച്ചത്..
അറിയില്ല.. ഒരിക്കലും മറക്കാൻ ആവാത്ത ഒന്നാണോ എനിക്കവൾ..
💬 Comments
View all comments