Chapter Title : Soul Mates 13 [Rahul RK]
ആതിരയെ കുറിച്ച് ആലോചിച്ച് നിന്നപ്പോൾ ആണ് മുന്നിലൂടെ ആശ പാസ്സ് ചെയ്തു പോയത്..
ഞാൻ വേഗം എല്ലാം ക്ലിയർ ചെയ്ത ശേഷം ആശയുടെ അടുത്തേക്ക് ചെന്നു...
സിസ്റ്റം ഡാറ്റാബേസ് അഡ്മിൻ ആണ് ആശ.. അവള് വഴി ഒന്ന് ശ്രമിച്ചാൽ ചിലപ്പോൾ കേവിനിൻ്റ ഫാമിലിയെ പറ്റിയോ അല്ലെങ്കിൽ മെർലിൻ എന്ന സോണിയയെ പറ്റിയോ കൂടുതൽ ആയി എന്തെങ്കിലും അറിയാൻ പറ്റിയേക്കും...
ഞാൻ അവളുടെ കാബിനിലേക്ക് ചെന്നു...
"ആശാ..."
"ഹായ് വിനു.. പണി ഒന്നും ഇല്ലെ..??"
"എന്ത് പണി.. താൻ ഫ്രീ ആണെങ്കിൽ വാ നമുക്ക് ഓരോ കോഫി കുടിക്കാം.."
"എൻ്റെ ദൈവമേ ആരാ ഈ പറയുന്നത്.. അല്ലെങ്കിൽ എപ്പോ നോക്കിയാലും കമ്പ്യൂട്ടറിൻ്റെ മുന്നിൽ കുത്തി ഇരിക്കുന്ന ആളാ.."
"അത് പിന്നെ ജോലി സമയത്ത് ജോലി എടുക്കണ്ടെ..."
"ഓ.. ശരി.. ശരി.. വാ.."
അങ്ങനെ ഞാനും ആശയും നേരെ കഫെയിലേക്ക് നടന്നു..
ഓരോ കപ്പ് കോഫിയും എടുത്ത് ഞങൾ ഒഴിഞ്ഞ ഒരു ടേബിളിൽ ഇരുന്നു..
സത്യത്തിൽ ഓഫീസ് ടൈം ആയത് കൊണ്ട് എല്ലാ ടേബിളും ഒഴിഞ്ഞാണ് കിടന്നിരുന്നത്..
"വിനു.. നീ എന്നെ ഈ നേരത്ത് കോഫി കുടിക്കാൻ വിളിച്ചത് ഏതായാലും വെറുതെ അല്ല എന്നെനിക്കറിയാം.. കാര്യം പറ.."
"താൻ പറഞ്ഞത് നേരാ.. ഞാൻ വെറുതെ വിളിച്ചതല്ല..."
"എന്താ കാര്യം..??"
"എനിക്ക് തൻ്റെ ഒരു ഹെൽപ് വേണം.."
"പറഞ്ഞോളൂ.. എന്നെ കൊണ്ട് പറ്റുന്നത് ആണെങ്കിൽ ഞാൻ ചെയ്യാം.."
"തന്നെ കൊണ്ട് പട്ടുന്നതാണ്.. പക്ഷേ.."
"താൻ കാര്യം പറയെടോ.."
"താൻ എനിക്ക് നമ്മുടെ കമ്പനി ഡാറ്റാ ബേസിലേക്ക് ഒരു പത്ത് മിനിറ്റ് നേരത്തേക്ക്
💬 Comments
View all comments