0%

Chapter Title : Soul Mates 13 [Rahul RK]

Author : Rahul RK Read All Parts 1.4K

ആക്സസ്സ് തരണം.."

"കമ്പനി ഡാറ്റാ ബേസിലേക്കോ..?? അതെന്തിനാ..??"

"അത്.. അതെനിക്ക് ഒരു കാര്യം നോക്കാൻ ആണ്.."

"വിനു.. ഡാറ്റാ ബേസിലേക്ക് ഓതറൈസഡ് എംപ്ലോയീസിന് മാത്രമേ ആക്സസ് ഒള്ളൂ എന്ന് തനിക്ക് അറിയില്ലേ.."

"താൻ അല്ലേ അത് നോക്കുന്നത്.. ഒരു പത്ത് മിനിറ്റ് നേരത്തേക്ക് എൻ്റെ സിസ്റ്റം ആ ലിസ്റ്റില് നിന്ന് ഒന്ന് ഒഴിവാക്കി തന്നാൽ മതി.."

"താൻ എൻ്റെ പണി കളയാൻ തന്നെ ഉള്ള പരിപാടി ആണോ..??"

"ഏയ് അല്ല ആശാ.. ഇത് അത്രക്ക് ഇമ്പൊട്ടൻ്റ് ആയ ഒരു കാര്യം ആണ്.."

"നീ സീരിയസ് ആയിട്ടാണോ..??"

"100% സീരിയസ് ആണ്.."

"പക്ഷേ എന്തിനാ തനിക്ക് ഇപ്പൊ ഈ ആക്സസ്സ്.."

"ഞാൻ പറയാം ആശ.."

എനിക്ക് വേണ്ടി ഇത്ര വലിയ ഒരു റിസ്ക് എടുക്കാൻ ആശ തയ്യാറാണ് എങ്കിൽ അവളോട് സത്യം പറയേണ്ട ബാധ്യത എനിക്കുണ്ട്...

ഞാൻ നടന്ന സംഭവങ്ങൾ എല്ലാം അവളോട് തുറന്നു പറഞ്ഞു.. പക്ഷേ അതിഥിയുടെ ഐഡൻ്റിറ്റി ഞാൻ മറച്ച് വച്ചു..

എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടി ആണ് എന്ന് മാത്രമാണ് ഞാൻ അവളോട് പറഞ്ഞത്...

എല്ലാം കേട്ടപ്പോൾ ആശ ആദ്യം ഒക്കെ ഒരു ആശയ കുഴപ്പത്തിൽ ആയ പോലെ ഇരുന്നെങ്കിലും പിന്നീട് അവൾക്ക് കാര്യത്തിൻ്റെ ഗൗരവം മാൻസ്സിലായ പോലെ എന്നോട് സംസാരിച്ച് തുടങ്ങി..

"ശരി വിനു... ഞാൻ തന്നെ സഹായിക്കാം.. പക്ഷേ അതിന് ചെറിയ പ്രോബ്ലം ഉണ്ട്.."

"എന്ത് പ്രോബ്ലം ആശ..?"

"ഞാൻ നിൻ്റെ സിസ്റ്റം ബ്ലോക്ക് ലിസ്റ്റില് നിന്ന് റിമൂവ് ചെയ്താലും ഹിസ്റ്ററി നോക്കിയാൽ അഡ്മിൻസിന് അത് കാണാൻ സാധിക്കും.."

"എൻ്റെ ഐ

💬 Comments

View all comments