Chapter Title : Soul Mates 2 [Rahul RK]
അടുത്തേക്ക് നടന്നു..
പക്ഷേ ലിഫ്റ്റ് തുറക്കുന്നതിന് മുന്നേ ചേച്ചി വന്നത് കൊണ്ട് ഞങൾ ഒരുമിച്ച് ലിഫ്റ്റ്റിലേക്ക് കയറി..
സാധാരണ ഉണ്ടാകാറുള്ള തിളക്കത്തിന് പകരമായി ചേച്ചിയുടെ മുഖത്ത് ടെൻഷൻ ആയിരുന്നു ഞാൻ കണ്ടത്...
"എന്ത് പറ്റി ചേച്ചി..??"
എൻ്റെ ചോദ്യം കേട്ട് പെട്ടന്ന് ഞെട്ടിയ പോലെ ചേച്ചി ചോദിച്ചു...
"എന്താ വിനു..??"
"ചേച്ചി ഇത് ഏത് ലോകത്താണ്...?? എന്താ പറ്റിയത്..??"
"അത് ഞാൻ പറയാം.."
ലിഫ്റ്റ് ഇറങ്ങി ഞങൾ ഓഫീസിലേക്ക് പോകുന്നതിനു പകരം കഫെയിലേക്ക് ആണ് പോയത്...
ഓരോ കോഫി എടുത്ത് ഞങൾ ഒഴിഞ്ഞ ഒരു ടേബിളിൽ പോയി ഇരുന്നു...
"ഇനി പറ.. എന്താ കാര്യം..??"
"അത്.. മഹേഷേട്ടൻ്റെ അമേരിക്കയിലെ കമ്പനിയിൽ ചെറിയ കുറച്ച് പ്രോബ്ലം.. സത്യത്തിൽ എല്ലാം തുടങ്ങിയിട്ട് കുറച്ച് ദിവസം ആയി.. സോൾവ് ചെയ്യാൻ സാധിക്കും എന്നാണ് കരുതിയത്.. പക്ഷേ.. നടന്നില്ല.. കമ്പനിയിലെ ഒരു പ്രധാന പ്രോജക്ടിൻ്റെ ബ്ലൂ പ്രിൻ്റ് ആരോ മറ്റൊരു കമ്പനിക്ക് ചോർത്തി കൊടുത്തു.. പക്ഷേ അത് ലീക്ക് ആയത് മഹേഷട്ടൻ്റെ പേഴ്സണൽ ഐഡിയിൽ നിന്നാണ്.. കമ്പനി കേസ് ഫയൽ ചെയ്തിരിക്കുകയാണ്.. ഒന്നുകിൽ അവർക്ക് കൊമ്പൻസേഷൻ കൊടുക്കണം അല്ലെങ്കിൽ ലീഗൽ നടപടികൾ ഉണ്ടാകും.. പക്ഷേ ഇത് രണ്ടായാലും ജോലി നഷ്ടപ്പെടും.."
"മഹേഷേട്ടൻ അല്ലെങ്കിൽ ഇത് ശരിക്കും ആരാ ചെയ്തത് എന്ന് കണ്ടെത്തിയാൽ പോരെ...??"
"അതിനൊന്നും പറ്റിയ ഒരു സാഹചര്യം അല്ലേടാ അവിടെ.. "
"അല്ല ചേച്ചി.. ഈ കോമ്പൻസേഷൻ എന്ന് പറയുമ്പോൾ അത് ഏകദേശം എത്ര വരും..??"
"കൃത്യമായി അറിയില്ല.. പക്ഷേ എങ്ങനെ പോയാലും അതൊരു വലിയ സംഖ്യ തന്നെ ആകും... വേറൊരു
💬 Comments
View all comments