Chapter Title : Soul Mates 3 [Rahul RK]
ഉള്ളത് കൊണ്ട് ഞാൻ ഉറങ്ങാൻ പോകുന്നു.. ഗുഡ് നൈറ്റ്....
Day 02
പ്രിയ്യപ്പെട്ട ഡയറി... ഇന്ന് എൻ്റെ ജീവിതത്തിൽ കാര്യമായി ഒന്നും സംഭവിച്ചില്ല... ഞാനും ശിൽപയും അവസാന പിരിയഡ് കട്ട് ചെയ്തു... ഹൊ.. നിനക്ക് ശിൽപയെ അറിയില്ലല്ലോ അല്ലെ.. നിന്നെ പോലെ തന്നെ എൻ്റെ ബെസ്റ്റ് ആണ് ശിൽപയും..
അവസാന പിരിയഡ് റോഷ്നി മിസ്സിൻ്റെ ആയിരുന്നു.. അവരെ കാണുന്നത് തന്നെ എനിക്ക് കലിയാണ് സോ ഞാൻ നൈസ് ആയിട്ട് അവരുടെ ക്ലാസ്സ് എല്ലാം കട്ട് ചെയ്യാറാണ് പതിവ്...
ശിൽപ്പയും അവളുടെ ബോയ് ഫ്രണ്ട് ലിജോയും പബ്ബിലേക്ക് പോയി.. എന്നെയും വിളിച്ചെങ്കിലും അവർക്കിടയിൽ തടസമാവണ്ട എന്ന് കരുതിയും ഒറ്റക്ക് പോയാൽ ബോറഡിക്കും എന്നുള്ളത് കൊണ്ടും ഞാൻ അവരോടൊപ്പം പോയില്ല...
അച്ഛൻ എന്തോ ബിസിനസ്സ് ആവശ്യത്തിന് വേണ്ടി നാട്ടിലേക്ക് പോയിരിക്കുകയാണ്..
അപ്പൊൾ നാളെ കാണാം.. ഗുഡ് നൈറ്റ്....
Day 03
ഇന്ന് എൻ്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം ആയിരുന്നു...
എന്താണെന്ന് അറിയാമോ.. ഞാൻ ഇന്ന് ആദ്യമായിട്ട് ഒരു പബ്ബിൽ പോയി...
ബാംഗ്ലൂർ ലൈഫ് ആയിട്ടും ഒരു പബ്ബിലോ പാർട്ടിക്കോ ഒന്നും ഞാൻ ഇത് വരെ പോയിട്ടില്ലായിരുന്നു...
ശിൽപയും ലീജോയും ഒരുപാട് നിർബന്ധിച്ചപ്പോൾ ഇന്ന് അവരോട് നോ പറയാൻ തോന്നിയില്ല...
അതിലും ഉപരിയായി ഒരു തവണ പോയാൽ കൊള്ളാം എന്ന ഒരു ആഗ്രഹം എൻ്റെ മനസ്സിലും ഉണ്ടായിരുന്നു...
ഉള്ളിൽ കയറിയപ്പോൾ തന്നെ എൻ്റെ കണ്ണ് തള്ളി പോയി...
അച്ഛൻ്റെ കൂടെ പണ്ട് ഒരു ചെറിയ പാർട്ടിയിൽ പോയിരുന്നു..
അന്ന് അവിടെ ഉണ്ടായിരുന്ന പോലെ അല്ലെങ്കിൽ അതിനേക്കാൾ അടിപൊളി എന്ന് പറയാം..
💬 Comments
View all comments