0%

Chapter Title : Soul Mates 3 [Rahul RK]

Author : Rahul RK Read All Parts 1.2K

ഒക്കെ ആരു മൈൻഡ് ചെയ്യാനാ..."

"എന്താ...?"

"ഹ.. ഹാ... ഞാൻ ഒരു തമാശ പറഞ്ഞതാ.."

"ഹും..."

"താൻ വരുന്നോ ഓരോന്ന് കഴിക്കാം.."

"എന്ത് കഴിക്കാൻ..??"

"ഡ്രിങ്സ്..."

"വേണ്ട വേണ്ട.. ഞാൻ കഴിക്കാറില്ല..."

"നല്ല ആളാ.. താൻ പിന്നെ എന്തിനാടോ ഇങ്ങോട്ട് വന്നത്??"

"ഞാൻ പറഞ്ഞില്ലേ.. എൻ്റെ ഫ്രണ്ടിന് കൂട്ട് വന്നതാണ് എന്ന്.."

"ഹ..ഹ.. ഹാ.. എടോ അവള് ബോയ്ഫ്രണ്ടൻ്റെ കൂടെ അല്ലേ വന്നത്.. പിന്നെ എന്തിനാ തൻ്റെ കമ്പനി..."

"അത്...."

"ശരി വാ ഓരോന്ന് കഴിക്കാം.."

"ഞാൻ പറഞ്ഞില്ലേ എനിക്കിതൊന്നും ശീലല്ല എന്ന്.."

"എടോ എന്തെങ്കിലും ജ്യൂസ് കഴിക്കാം... അത് ഓകെ അല്ലേ..."

"ജ്യൂസ്...... ഹും... ശരി... ഓകെ..."

"എന്നാ താൻ പോയി ആ ടേബിളിൽ ഇരി.. ഞാൻ അങ്ങോട്ട് വരാം..."

"ഹും ശരി..."

സത്യം പറയാലോ ഞാൻ എന്താണ് ചെയ്യുന്നത് എന്ന ബോധം പോലും എനിക്കില്ലായിരുന്നു...

പരിചയം ഇല്ലാത്ത ആളുകളോട് സംസാരിക്കരുത് എന്നൊക്കെ അമ്മ പറഞ്ഞത് ഓർമ്മയുണ്ട്.. പ്രത്യേകിച്ച് ഇങ്ങനെ ഒരു സ്ഥലത്ത്...

പക്ഷേ അവനോട് സംസാരിക്കാതെ ഇരിക്കാൻ എനിക്ക് സാധിച്ചതെ ഇല്ല.. അവൻ്റെ ആ ചെമ്പൻ തലമുടിയും വെള്ളാരം കണ്ണുകളും എന്നെ വല്ലാതെ ആകർഷിച്ചു...

ആള് കുറച്ച് ഓവർ സ്മാർട്ട് ആണ് പക്ഷേ അത് സാരല്ല... ആൺകുട്ടികൾ ആവുമ്പോൾ കുറച്ചൊക്കെ കുറുമ്പ് വേണ്ടേ...

"ദാ... പിടിക്ക്.. നല്ല അസ്സൽ മാംഗോ ജ്യൂസ് ആണ്..."

"താങ്ക്സ്.."

"ഇതിലൊക്കെ എന്ത് താങ്ക്സ്.. ചുരുക്കി പറഞാൽ നമ്മൾ രണ്ടാളും ഇവിടെ ഒരേ വഞ്ചിയിൽ അല്ലേ..??"

"വഞ്ചി..??"

"അതെ.. രണ്ടാളും കമ്പനിക്ക് ആളില്ലാതെ ഒറ്റക്കായിരുന്നു..."

"ഹോ അങ്ങനെ.."

"ഹും... അല്ല..

💬 Comments

View all comments