Chapter Title : Soul Mates 4 [Rahul RK]
കഴിഞ്ഞപ്പോൾ അവള് ഇറങ്ങി വരുന്നത് കണ്ടു...
മുഖം കണ്ടാൽ അറിയാം നന്നായിട്ട് ചമ്മിയിട്ടുണ്ട്...
അവള് വന്നതും ഞാൻ വണ്ടിയിൽ കയറാൻ ഒരുങ്ങി..
"ഹലോ എങ്ങോട്ടാ..??"
"പിന്നെ പോകണ്ടേ..."
"ഹോട്ടലിൽ ബിൽ ഞാൻ കൊടുക്കും എന്ന് പറഞ്ഞോ..??"
"ഹാ പറഞ്ഞു..."
"ഒരു പ്രശ്നം ഉണ്ട്..."
"എന്ത് പ്രശ്നം..??"
"എൻ്റെ കയ്യിൽ കാർഡ് ആണ്.. പക്ഷേ അവിടെ കാർഡ് എടുക്കില്ല... കാശ് തന്നെ വേണം..."
"ഹൊ.. നാശം.. മാറ്.. ഞാൻ കൊടുത്തിട്ട് വരാം..."
ശേ.. അവൾക്കിട്ട് നല്ല ഒരു പണി കൊടുത്തത് ആയിരുന്നു.. പക്ഷേ പാളി പോയി.. ഹാ സാരല്ല.. അടുത്ത തവണ നോക്കാം...
ഞാൻ നേരെ കൗണ്ടറിലേക്ക് ചെന്നു...
"എത്രയായി ചേട്ടാ..."
"ഒരൂൺ.. ഒരു ബിരിയാണി.. ഒരു ജ്യൂസ്.. ഒരു ഐസ്ക്രീം... മൊത്തം 350 മോനെ..."
"അല്ല ഈ ജ്യൂസും ഐസ്ക്രീമും..."
"മോൻ്റെ കൂടെ ഉള്ള കൊച്ച് കഴിച്ചു..."
ഓഹോ ഞാൻ പോയി കഴിഞ്ഞ് ഈ പിശാച് പിന്നേം ഓർഡർ ചെയ്ത് കഴിച്ചോ...
"ദാ ചേട്ടാ..."
അങ്ങേരു ബാക്കി നോക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് അങ്ങോട്ട് വേറൊരു ആൾ കാശ് കൊടുക്കാൻ വന്നത്...
"ചേട്ടാ കാർഡ് എടുക്കില്ലെ...??"
"പിന്നെ.. കാർഡ് ഉണ്ട്.. ഗൂഗിൽ പേ ഉണ്ട് ഫോൺ പേ ഉണ്ട് പേ ടി എം ഉണ്ട്.. എല്ലാം ഉണ്ട് മോനെ.. കാലം ഒക്കെ മാറില്ലേ... ഇന്നാ മോൻ്റെ ബാലൻസ് 150 രൂപ..."
ഓഹോ അപ്പോ അവള് എനിക്കിട്ട് വച്ചതാണ്.. ഞാൻ ബാലൻസ് വാങ്ങി അവളുടെ അടുത്തേക്ക് നടന്നു...
"നുണചീ.. നുണ പറഞ്ഞതാണല്ലെ.. അവിടെ കാർഡ് അല്ലാതെ പിന്നെ എന്ത്
💬 Comments
View all comments