0%

Chapter Title : Soul Mates 4 [Rahul RK]

Author : Rahul RK Read All Parts 1.4K

ഇനിയിപ്പോ ഈ രാത്രി അഡ്മിഷൻ ഫോർമാളിട്ടി ഒന്നും നോക്കണ്ട.. രാവിലെ ആവാം..."

"ശരി മേടം.."

"അല്ല.. ഇതാരാ..??"

"ഇത് എൻ്റെ കസിൻ ആണ് മേടം.."

"ഇയാള് മാത്രേ ഒള്ളോ കൂടെ കുറച്ച് കൂടി മെച്യൂരിട്ടി ഉള്ള ആരും ഇല്ലെ..??"

"അയ്യോ മേടം.. എനിക്ക് നല്ല മെച്യൂറിട്ടി ആണ്..."

"ആ എന്നാല് പോയി നാളെ രാവിലെ വാ.."

"അല്ല രാവിലെ ഞാൻ എന്തിനാ വരുന്നത്..??"

"പിന്നെ ഈ കുട്ടിയുടെ ലോക്കൽ ഗാർഡിയൻ ആയിട്ട് ആരു നിക്കും.. എന്താ കുട്ടീ ഇയാള് അല്ലേ നിൻ്റെ ലോക്കല് ഗാർഡിയൻ.."

"പിന്നെ ഇത് തന്നെയാ ആ ' ലോക്കല് ' ഗാർഡിയൻ..."

"കോളേജ് സ്റ്റുഡൻ്റ് ആയതുകൊണ്ടാണ്.. ഇല്ലെങ്കിൽ ഇങ്ങനെ കസിനും ഫ്രണ്ടും വന്നാൽ ഒന്നും അഡ്മിഷൻ തരില്ല... ഏതായാലും വാ..."

വാർഡൻ മലയാളി ആണ്... അവള് രക്ഷപ്പെട്ടു....

അങ്ങനെ അവള് അകത്തേക്ക് പോയി.. ഞാൻ ബൈക്കിൽ കയറി തിരികെ പോന്നു...

തൽക്കാലം ഇന്ന് രാത്രി തങ്ങാൻ ഒരു ഹോട്ടൽ മുറി സെറ്റപ്പാക്കണം...

????????

പിറ്റേന്ന് രാവിലെ തന്നെ ഫ്രഷ് ആയി മുറി വേക്കേറ്റ് ചെയ്തു..

നല്ല അടിപൊളി തമിഴ് സ്റ്റൈൽ ഇഡലിയും ചായയും കുടിച്ച് നേരെ ആതിരയുടെ ഹോസ്റ്റലിലേക്ക് പുറപ്പെട്ടു...

ചെന്ന് നോക്കിയപ്പോൾ ഗേറ്റ് അടഞ്ഞു കിടപ്പാണ്.. സെക്യൂരിറ്റിയെ കാണാനും ഇല്ല...

പിന്നെ ഒന്നും നോക്കിയില്ല.. ഞാൻ ഗേറ്റ് തുറന്നു അകത്തേക്ക് കയറി...

(തുടരും...)

💬 Comments

View all comments