Chapter Title : Soul Mates 5 [Rahul RK]
എന്നാണ് ചേച്ചി എന്നോട് ചോദിച്ചിരിക്കുന്നത്...
അതിഥിയെ സഹായിക്കണം എന്ന് എൻ്റെ മനസ്സിൽ അതിയായ ആഗ്രഹമുണ്ട്.. പക്ഷേ അതിന് ഈ ഒരു വഴി ശരിയാണോ എന്നും ഞാൻ അതിനു യോഗ്യൻ ആണോ എന്നും തരത്തിൽ ഉള്ള സംശയങ്ങൾ എൻ്റെ ഉള്ളിൽ ഉണ്ടായിരുന്നു...
"നിനക്ക് പെട്ടന്ന് ഒരു ഉത്തരം പറയാൻ ബുദ്ധിമുട്ടാണ് എന്നെനിക്ക് അറിയാം.. നീ അന്ന് അതിഥിയെ കുറിച്ച് എന്നോട് താൽപര്യത്തോടെ സംസാരിച്ചത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.. പക്ഷേ അതൊക്കെ ഇനി നടക്കില്ല എന്ന് നിനക്ക് നന്നായി അറിയാമല്ലോ വിനു.. ഇപ്പൊ പ്രധാനം അതിഥി പഴയ ജീവിതത്തിലേക്ക് തിരികെ വരുക എന്നുള്ളതാണ്.. സോ.. നീ ഒരു എസ് പറഞാൽ......"
"ചേച്ചി പക്ഷേ.. ഒരു ഫുൾ ടൈം ജോലി ചെയ്യുന്ന ഞാൻ എങ്ങനെ അവളോട് കൂടെ ടൈം സ്‌പെൻ്റ് ചെയ്യും..."
"ഞാൻ ഈ കാര്യം എൻ്റെ ചേട്ടൻ അതായത് അതിഥിയുടെ അച്ഛനും ആയി സംസാരിച്ചിരുന്നു... നിനക്ക് ഓകെ ആണെങ്കിൽ ജോലി റിസൈൻ ചെയ്യാം... ഇപ്പൊ നിനക്ക് കിട്ടുന്ന സാലറിയുടെ ഡബ്ബിൽ ചേട്ടൻ തരാൻ തയാറാണ്..."
"ഏയ് അതൊന്നും ശരിയാവില്ല ചേച്ചി.. ഇനി ഇപ്പൊ ആയാൽ തന്നെ കമ്പനിയുടെ ബ്രാഞ്ച് സി ഇ ഒ എൻ്റെ ചേട്ടൻ്റെ ഫ്രണ്ട് ആണ്.. അതൊക്കെ പ്രോബ്ലം ആകും.."
"ശരി എന്നാ നീ റിസൈൻ ചെയ്യണ്ട.. പക്ഷേ നിനക്ക് അതിഥിയുടെ കൂടെ സ്പെൻ്റ് ചെയ്യാൻ സമയവും കിട്ടും.."
"അതെങ്ങനെ.. ??"
"അതിഥിയുടെ അച്ഛൻ്റെ പൊസിഷൻ എന്താണെന്ന് നീ ഊഹിക്കുന്നതിലും അപ്പുറം ആണ് വിനു.. ഇതൊന്നും അദ്ദേഹത്തിന് ഒരു പ്രശ്നം ആവില്ല.. നീ ഓകെ പറഞാൽ നമുക്ക്
💬 Comments
View all comments