0%

Chapter Title : Soul Mates 5 [Rahul RK]

Author : Rahul RK Read All Parts 1.5K

ഞാൻ മുറിയിലേക്ക് തന്നെ മടങ്ങി...

രാത്രി ഉറക്കം ഇല്ലാതെ ഒരുപാട് ആലോചിച്ച് കിടന്നു...

പിറ്റേന്ന് ഓഫീസിൽ എത്തിയിട്ടും എൻ്റെ ചിന്തകൾക്ക് കുറവൊന്നും വന്നില്ല...

പക്ഷേ ചേച്ചിക്ക് എന്ത് മറുപടി നൽകണം എന്ന കാര്യത്തിൽ ഒരു ഉത്തരവും കിട്ടിയില്ല...

അങ്ങനെ വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങി പാർക്കിങ്ങിൽ ബൈക്കിൽ ഇരിക്കുമ്പോൾ ഞാൻ ഫോൺ കയ്യിൽ എടുത്തു...

ചേച്ചിയെ വിളിക്കണം... പക്ഷേ എന്ത് പറയും... ഒരു നിമിഷം ഞാൻ ഒന്ന് കണ്ണടച്ച് നിന്ന് ആലോചിച്ചു...

എൻ്റെ മുന്നിലൂടെ അന്ന് രാത്രി ഞാൻ അതിഥിയെ കണ്ടത് മുതൽക്കുള്ള ഇന്ന് വരെ ഉള്ള കാര്യങ്ങള് മുഴുവൻ തെളിഞ്ഞ് വന്നു...

അതെ.. ഇപ്പൊ എൻ്റെ മനസ്സിൽ ഒരു ഉത്തരം ഉണ്ട്... ഞാൻ നീതു ചേച്ചിയുടെ നമ്പർ ഡയൽ ചെയ്തു...

"ഹലോ..??"

"ചേച്ചി.. ഞാൻ.. ഞാൻ ഒരു ഡിസിഷൻ എടുത്തു..."

"എന്താ വിനു..?"

"അത് ചേച്ചി... എനിക്ക്..............

(തുടരും....)

💬 Comments

View all comments