0%

Chapter Title : Soul Mates 6 [Rahul RK]

Author : Rahul RK Read All Parts 518

പോലെ ഞങൾ വളർത്തിയ ഞങ്ങളുടെ മകളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണേണ്ടി വരുന്നതിൻ്റെ വിഷമം വിനോദിന് അറിയാമായിരിക്കും അല്ലേ... അവളുടെ കഴിഞ്ഞ കാലത്തെ പറ്റി ആരുമായും സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.. എൻ്റെ മുന്നിൽ ഇപ്പൊൾ ഉള്ളത് അവളുടെ ഭാവി മാത്രമാണ്.. അതിനു ഞങ്ങളെ സഹായിക്കാൻ വിനോദ് കാണിച്ച മനസ്സിന് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... അതിഥിയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ പറയണ്ട കാര്യമില്ലല്ലോ...

ഇപ്പൊൾ അവക്കാവശ്യം അവളെ അവള് ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്ന് സാധാരണ ആളുകൾ ചെയ്യുന്ന കാര്യങ്ങളിലേക്ക് കൂട്ടി കൊണ്ട് വരുന്ന ഒരാളെ ആണ്.. ഒരു.. ഒരു നല്ല സുഹൃത്തിനെ..."

"എനിക്ക് മനസ്സിലാവുന്നുണ്ട് സാർ..."

"ഹും.. ഗുഡ്.. അപ്പോ ശരി വിനോദ്.. ബാക്കി കാര്യങ്ങള് ഒക്കെ നീതു പറയും.. എനിക്ക് ഒരു മീറ്റിംഗ് ഉണ്ട് നമുക്ക് കാണാം..."

"ശരി സാർ.."

അതിഥിയുടെ അച്ഛൻ അത്രയും പറഞ്ഞ് അവിടെ നിന്ന് പുറത്തേക്ക് പോയി..

അതിഥിയെ കുറിച്ച് ഒരുപാട് ഒന്നും സംസാരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്ന് അതിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി...

"നീതു ചേച്ചി.. അതിഥി.. അതിഥി എവിടെ..??"

"പറയാം.. അതിനു മുൻപ് മറ്റ് ചില കാര്യങ്ങള് കൂടി നീ അറിയാനുണ്ട്..."

"എന്താ ചേച്ചി??"

"നീ ഒറ്റയടിക്ക് പോയി അതിഥിയുടെ അടുത്ത് കമ്പനി അടിക്കാൻ ചെന്നാൽ അവള് നിന്നെ മൈൻഡ് പോലും ചെയ്യില്ല... അതിൻ്റെ പുറകിൽ ശക്തമായ ഒരു ബാക്ക് സ്റ്റോറി വേണം..."

"ബാക്ക് സ്റ്റോറി..??"

"അതെ.. ഇന്ന് മുതൽ നീ ഇവിടത്തെ ജെനറൽ മാനേജർ ആണ്..."

"അതെന്താ ചേച്ചി..??"

"എടാ അപ്പോൽ അല്ലേ നിനക്ക് എപ്പോഴും ഇവിടെ വരാനും അവളോടും ഞങ്ങളോടും ഒക്കെ മിണ്ടാനും ഒക്കെ സാധിക്കൂ..."

"ഹൊ അങ്ങനെ.."

"ഹ... അത് മാത്രമല്ല.. നീ ആദ്യം അവളിൽ ഒരു ഇമ്പ്രശൻ ഉണ്ടാക്കി എടുക്കണം..."

"അതെങ്ങനെ.."

"അത് മൊത്തമായി എനിക്ക് പറഞ്ഞ് തരാൻ അറിയില്ല.. പക്ഷേ അതിനുള്ള ബെസ്റ്റ് വഴി നീയും അവളിൽ ഒരാളായി മാറണം..."

"മനസ്സിലായില്ല.."

"എടാ അവളുടെ ഇഷ്ടങ്ങൾ എല്ലാം നിനക്കും ഇഷ്ടം ആണെന്നും അവള് പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്നും നീ അങ്ങ് സമ്മതിച്ച് കൊടുതേക്കണം..."

"ഓ.. ഓകെ.. ഇപ്പൊ മനസ്സിലായി..."

"അതിഥി ഈ സമയത്ത് ഗാർഡനിൽ ആവും ഉണ്ടാവുക.. അവളുടെ ലൈഫ് എന്ന് പറയുന്നത് ഒരു പ്രോഗ്രാം ചെയ്ത കമ്പ്യൂട്ടർ പോലെ ആണ്.. അത് ബ്രേക്ക് ചെയ്ത് അവളെ പുറത്ത് കൊണ്ടുവരണം

💬 Comments

View all comments