0%

Chapter Title : Soul Mates 6 [Rahul RK]

Author : Rahul RK Read All Parts 517

ഞാൻ നീതു മോളെ വിളിക്കാം..."

"ശരി ചേട്ട.."

ഈ വീടിനകത്തുള്ള സാധനങ്ങൾ എല്ലാം ഇന്ന് അങ്ങോട്ട് വാങ്ങിയത് ആണെന്ന് തോന്നും കണ്ടാൽ.. അത്രക്ക് പുതുമയും തിളക്കവും ആയിരുന്നു എല്ലാത്തിനും..

ഞാൻ അവിടെ ഉണ്ടായിരുന്ന സിംഹാസനം പോലെ ഉള്ള സോഫയിൽ ഇരുന്നു...

ഏതോ സിനിമയിൽ കലാഭവൻ മണി പറയുന്ന പോലെ പല ഭാഗത്തും നല്ല സുഖം ഉണ്ട് ഇതിൽ ഇരിക്കുമ്പോൾ...

കുറച്ച് കഴിഞ്ഞപ്പോൾ നീതു ചേച്ചി അങ്ങോട്ട് വന്നു...

"വിനു..."

"ചേച്ചി...."

"എന്താടാ ഞാൻ നിന്നോട് പറയണ്ടേ.."

"താങ്ക്സ് ഒഴിച്ച് ചേച്ചി എന്ത് വേണമെങ്കിൽ പറഞ്ഞോ..."

"നിന്നോട് എന്ത് പറഞ്ഞാലും മതിയാവില്ലല്ലോ..."

"അത് വിട് ചേച്ചി.. അല്ല.. ഇത് ശരിക്കും അതിഥിയുടെ വീട് തന്നെ ആണോ..??"

"പിന്നല്ലാതെ... ഞാൻ നിന്നോട് പറഞ്ഞില്ലേ നീ കാണാത്ത പല സംഭവങ്ങളും ഉണ്ട് ഇവിടെ... അല്ല നീ ചായ കുടിച്ചോ..??"

"ആ.. ചായ കുടിച്ചു ചേച്ചി..."

"എന്നാല് വാ നമുക്ക് ചേട്ടനെ കാണാൻ..."

"ചേട്ടൻ...??"

"അതിഥിയുടെ അച്ഛൻ.. എൻ്റെ ചേട്ടൻ..."

"ആ.. കാണാം ചേച്ചി..."

"എന്നാല് വാ..."

നീതു ചേച്ചി എന്നെയും കൂട്ടി മറ്റൊരു ലിവിംഗ് റൂമിലേക്ക് ആണ് പോയത്...

ഈ വീടിന് ഇതെത്ര ലിവിംഗ് റൂം ആണ്...

ഞങ്ങൾ അവിടെ എത്തിയതും കോണി പടി ഇറങ്ങി കോട്ടും സൂട്ടും ധരിച്ച ഒരാള് താഴേക്ക് ഇറങ്ങി വന്നു...

കണ്ടപ്പോൾ തന്നെ അത് അതിഥിയുടെ അച്ഛൻ ആണെന്ന് എനിക്ക് മനസ്സിലായി...

കണ്ടിട്ട് നല്ലൊരു ജൻ്റിൽ മാൻ ആണെന്ന് തോന്നുന്നു...

പാവം.. ഒരു അച്ഛനും സഹിക്കാൻ പറ്റാത്ത കാര്യങ്ങള് അല്ലേ അദ്ദേഹം സ്വന്തം മകളുടെ കാര്യത്തിൽ അനുഭവിച്ചത്..

എന്നിട്ടും ആ മകൾക്ക് വേണ്ടി ഇപ്പോഴും ആത്മാർത്ഥമായി പരിശ്രമിക്കുന്ന ആ അച്ഛനോട് എനിക്ക് അതിയായ ബഹുമാനം തോന്നി...

അദ്ദേഹം എൻ്റെ അടുത്തേക്ക് നടന്നു വന്നു..

മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ എൻ്റെ ഉള്ളിലെ ആശങ്കകൾ ഒക്കെ പോയ് മറഞ്ഞു.. അദ്ദേഹം എൻ്റെ മുന്നിൽ വന്നു നിന്നു...

"വിനോദ് അല്ലേ..??"

"അതെ സാർ..."

"വിനോദ് ഇരിക്കൂ..."

"താങ്ക്യൂ സാർ..."

"വിനോദ് എൻ്റെ പേര് ജയരാജ് വർമ.. നീതുവിനെയും അതിഥിയെയും വിനോദിന് നേരത്തെ പരിചയം ഉണ്ടാവുമല്ലോ..."

"അറിയാം സാർ.."

"നീതു പറഞ്ഞ് അതിഥിയുടെ കാര്യങ്ങള് വിനോദിന് അറിയാമായിരിക്കും അല്ലേ... ആണായിട്ടും പെണ്ണായി ട്ടും അതിഥി മാത്രമേ ഒള്ളു എനിക്ക്.. ഏറെ നേർച്ചകളും വഴിപാടുകളും ഒക്കെ നടത്തി കിട്ടിയതാണ് ഞങ്ങൾക്ക് അവളെ.. അത്രേം സ്നേഹത്തോടെ ഒരു രാജകുമാരിയെ

💬 Comments

View all comments