0%

Chapter Title : Soul Mates 6 [Rahul RK]

Author : Rahul RK Read All Parts 515

അവസാനം ഞാൻ ലൊക്കേഷൻ അവസാനിക്കുന്ന സ്ഥലത്ത് വന്ന് നിന്നു...

അപ്പുറം കാണാൻ സാധിക്കാത്ത വിധം വലിയ മതിൽ നടുവിൽ അതിലും ഉയരത്തിൽ നിൽക്കുന്ന ഗേറ്റ്...

ഇത് തന്നെ ആകുമോ ഇവളുടെ വീട്.. കണ്ടിട്ട് ചെറിയ സംശയം ഒക്കെ തോന്നുന്നുണ്ട്... എന്നാലും ഇതിൻ്റെ അപ്പുറത്ത് വീട് തന്നെ ആണോ ഉള്ളത് എന്ന് പോലും കാണാൻ സാധിക്കുന്നില്ല...

ഞാൻ ഗേറ്റിൻ്റെ സൈഡിൽ വണ്ടി നിർത്തി അങ്ങോട്ട് ചെന്നു..

എന്നെ കണ്ടതും അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി എൻ്റെ അടുത്തേക്ക് വന്നു...

"യാറ്..?? എന്ന വേണം തമ്പി..??"

"നാൻ.. ഉള്ള.. നീതു ചേച്ചി.. ഇല്ല നീതു അക്ക..."

"നീതു മേടം ഉള്ള ഇരുക്ക്.. ആനാ നീൻകെ യാര്..?"

അടുത്തതായി ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അങ്ങോട്ട് ഒരാൾ വന്നു...

അത് അന്ന് ഞാൻ ആദ്യമായി അതിഥിയെ കാണുമ്പോൾ ആ കാറിൽ ഉണ്ടായിരുന്ന ആൾ ആയിരുന്നു...

എന്നെ കണ്ടതും അദ്ദേഹം എൻ്റെ അടുത്തേക്ക് വന്നു...

"ഹാ... വിനോദ് മോൻ അല്ലേ..."

"ആ.. അതെ ചേട്ടാ..."

"വാ...വാ.. നീതു മോൾ പറഞ്ഞിരുന്നു മോൻ വരും എന്ന്... അകത്തേക്ക് വാ..."

"ശരി ചേട്ടാ..."

എൻ്റെ മുന്നിൽ ആ വലിയ ഗേറ്റ് മലർക്കെ തുറന്നു....

സത്യം പറയാലോ... ആ ഒരു നിമിഷം എനിക്കെൻ്റെ കണ്ണുകളെ വിശ്വസിക്കാൻ പോലും സാധിച്ചില്ല...

ഞാൻ കാണുന്നത് ഒരു വീടാണോ അതോ ഒരു കൊട്ടാരം ആണോ എന്നായിരുന്നു എൻ്റെ സംശയം... എങ്ങനെ ഞാൻ ഈ വീടിനെ പറ്റി വിവരിക്കുക എന്ന് അറിയില്ല... ഞാൻ അന്തം വിട്ട് അവിടെ തന്നെ നിന്നു...

"എന്താ മോനെ അവിടെ തന്നെ നിൽക്കുന്നത്... അകത്തേക്ക് വാ..."

"അല്ല... ഇതാണോ അതിഥിയുടെ വീട്..?"

"ഹ.. ഹ.. അതെ..."

"ഇത് വീടാണോ അതോ വല്ല കൊട്ടാരവും ആണോ..??"

"വീട് തന്നെ ആണ് മോനെ... ഇത് ചെറുതല്ലെ... അവരുടെ ബാംഗ്ലൂർ ഉള്ള വീട് കണ്ടാൽ മോൻ എന്ത് പറയും...??"

"ഹും... കൊള്ളാം..."

ഞങ്ങൾ നടന്നു നടന്ന് വീടിൻ്റെ മുൻ വശത്ത് എത്തി...

ഗേറ്റിൽ നിന്ന് അത്യാവശ്യം നല്ല ദൂരം ഉണ്ട് വീടിൻ്റെ അടുത്തേക്ക്...

ചുറ്റും പൂക്കൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്... കാണാൻ തന്നെ ഒരു പ്രത്യേക രസം ആയിരുന്നു...

ഞാനും അയാളും അകത്തേക്ക് കയറി...

അകത്ത് എത്തിയപ്പോളും എൻ്റെ അൽഭുതത്തിന് കുറവ് ഒന്നും ഉണ്ടായിരുന്നില്ല...

പുറം മാത്രം അല്ല.. അകവും നല്ല ഒന്നാംതരം കൊട്ടാരം തന്നെ...

"മോൻ ഇവിടെ ഇരിക്ക്

💬 Comments

View all comments