0%

Chapter Title : Soul Mates 6 [Rahul RK]

Author : Rahul RK Read All Parts 515

ആണ് ആരോ അടുത്തേക്ക് വന്ന് വിളിച്ചത്...

"ഹായ്..."

നോക്കിയപ്പോൾ അന്ന് ആതിരയുടെ ഹോസ്റ്റലിൽ ഞാൻ കണ്ട പെൺകുട്ടി ആയിരുന്നു അത്...

"ഹായ്..."

"എപ്പഡി ഇരുക്ക്രിങ്കെ...??"

"നല്ലാരുക്ക്.. സോറി.. ഐ ഫോർഗോട്ട് യുവർ നെയിം..."

"ഓകെ നോ പ്രോബ്ലം.. സന്ധ്യ.. അത് താൻ എന്നുടെ നെയിം.."

"സന്ധ്യ... ഓകെ... ഇനി മറക്ക മാട്ടെ.."

"നീങ്കേ ആതിരാവുടെ കസിൻ താന..??"

"ആമാ..."

"ആതിര എന്നോടെ ജൂനിയർ.."

"ഓഹ്..."

"ഇഫ് യു ഡോണ്ട് മൈൻഡ്... ഉൻക നമ്പർ തര മുടിയുമാ..??"

"നമ്പർ.. അത് വന്ത്..."

"സുമ്മ ജസ്റ്റ് ചാറ്റ് പണ്ണലാം.."

"ഓകെ.. എന്നൊടെ ഇൻസ്റ്റാഗ്രാം ഐഡി നോട്ട് പണ്ണിക്കൊങ്കെ... വിനോദ് കുമാർ 44"

"ഓകെ... അത് പോതും.. സരി ആപ്രം പാക്കലാം.. ബൈ..."

"ബൈ.."

എന്നോട് യാത്ര പറഞ്ഞ് സന്ധ്യ അവിടെ നിന്ന് പോയി.. പക്ഷേ സന്ധ്യയുടെ പെരുമാറ്റത്തിലും സംസാരത്തിലും ഒക്കെ എന്തൊക്കെയോ പന്തികേട് ഉള്ളപോലെ എനിക്ക് തോന്നി...

ഏതായാലും അക്കാര്യം പിന്നീട് ഡീൽ ചെയ്യാം...

ഞാൻ പാഴ്സൽ വാങ്ങി റൂമിലേക്ക് യാത്ര തിരിച്ചു...

ഭക്ഷണം കഴിച്ച് കിടക്കുമ്പോൾ നാളെ നടക്കാൻ പോകുന്ന കാര്യങ്ങള് ആയിരുന്നു മനസ്സ് നിറയെ.. പെട്ടന്നാണ് നിശബ്ദത ഭേദിച്ച് കൊണ്ട് എൻ്റെ ഫോൺ റിംഗ് ചെയ്തത്..

മെസ്സേജ് ആണ്... ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ സന്ധ്യ ആയിരുന്നു...

ഈ വണ്ടി പോകുന്ന റൂട്ടിനെ കുറിച്ച് ആലോചിച്ച് എനിക്ക് ചെറിയ ഒരു പേടി തോന്നാതെ ഇരുന്നില്ല...

തൽക്കാലം ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല.. ഫോൺ തിരികെ വച്ച് ഞാൻ ഉറങ്ങാൻ കിടന്നു...

????????

പിറ്റേന്ന് രാവിലെ എഴുന്നേറ്റത് മുതൽ മനസ്സിൽ ഭയങ്കര ഭയം..

ഞാൻ എടുത്ത് തലയിൽ വച്ചിരിക്കുന്ന ഉത്തരവാദിത്വം.. അത് പോസിറ്റീവ് ആയ ഒരു വഴിയിലൂടെ ആണോ അതോ നെഗറ്റീവ് ആയ ഒരു വഴിയിലൂടെ ആണോ പോവുക എന്നതായിരുന്നു എൻ്റെ ടെൻഷൻ...

ഒരു സാധാരണ പെൺകുട്ടി ആണെങ്കിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു.. പക്ഷേ അതിഥിയുടെ കാര്യത്തിൽ എനിക്കെന്ന് മാത്രമല്ല ആർക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല...

ഏതായാലും ഞാൻ കുളിച്ച് ഡ്രസ്സ് ഒക്കെ മാറി പതിവ് പോലെ ഓഫീസിൽ പോകുന്നതിനു പകരം നീതു ചേച്ചി അയച്ച് തന്ന അതിഥിയുടെ വീടിൻ്റെ ലൊക്കേഷനിലേക്ക് ആണ് പോയത്...

ഈ ഏരിയ ഒക്കെ കണ്ടിട്ട് നല്ല റിച്ച് ഏരിയ ആണെന്ന് തോന്നുന്നു...

ബീച്ചിൻ്റെ അടുത്താണ് അവളുടെ വീട് എന്നാണ് മാപ്പിൽ കാണിക്കുന്നത്...

💬 Comments

View all comments