0%

Chapter Title : Soul Mates 6 [Rahul RK]

Author : Rahul RK Read All Parts 518

Soul Mates Part 6

Author : Rahul RK | Previous Part

"ചേച്ചി.. ഞാൻ.. ഞാൻ ഒരു ഡിസിഷൻ എടുത്തു..."

"എന്താ വിനു..?"

"അത് ചേച്ചി... എനിക്ക്..............

Episode 06 Connecting the Dots

"പറയൂ വിനു...."

"എനിക്ക് സമ്മതം ആണ് ചേച്ചി... ഞാൻ കാരണം അതിഥിക്ക് അവളുടെ പഴയ ജീവിതം തിരിച്ചു കിട്ടുമെങ്കിൽ അവളെ സഹായിക്കാൻ ഞാൻ തയ്യാറാണ്..."

"വിനു.. നിന്നോട്.. നിന്നോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല... നീ ഇപ്പൊ അതിഥിയുടെ മാത്രം അല്ല.. അവളിൽ എല്ലാം അർപ്പിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിന് കൂടി ആണ് ആശ്വാസം ആവാൻ പോവുന്നത്...."

"ചേച്ചി ഇങ്ങനെ വലിയ വാക്കുകൾ ഒക്കെ പറഞ്ഞ് എന്നെ കുഴപ്പത്തിൽ ആക്കല്ലേ.. ഇപ്പൊ തന്നെ അടുത്തത് എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ലാതെ നിക്കാ ഞാൻ.."

"നീ ഒന്ന് കൊണ്ടും പേടിക്കണ്ട.. ഇനി എന്ത് ചെയ്യണം എന്നൊക്കെ ഞാൻ നിനക്ക് വിശദമായി പറഞ്ഞ് തരാം... നീ നാളെ രാവിലെ തന്നെ അതിഥിയുടെ വീട്ടിലേക്ക് വരണം..."

"നാളെ രാവിലെയോ..?? നാളെ എനിക്ക് ഓഫീസ്...."

"അതൊന്നും ഓർത്ത് നീ ടെൻഷൻ ആവണ്ട... ഓഫീസിൽ നീ പോയില്ലെങ്കിലും നിൻ്റെ അറ്റൻ്റൻസ് അവിടെ വീണോളും.."

"അല്ല.. ചേച്ചി.."

"എന്താ വിനു... തീരുമാനം തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ..??"

"ഏയ്.. ഇല്ല ചേച്ചി.. ഞാൻ അത് തീരുമാനിച്ചതാണ്.. ശരി ഞാൻ നാളെ വരാം..."

"നിന്നോട് നന്ദി പറഞ്ഞ് ഞാൻ ഓവർ ആക്കുന്നില്ല... നാളെ കാണാം ടാ..."

"ശരി ചേച്ചി..."

ഞാൻ ഫോൺ കട്ട് ചെയ്ത് ബൈക്കിൽ തന്നെ ഇരുന്നു...

പറഞ്ഞതൊക്കെ എന്താണെന്നോ എന്താണ് ഇനി അങ്ങോട്ട് ചെയ്യാൻ പോകുന്നത് എന്നോ ഒരു ഐഡിയയും ഇല്ല...

ഏതായാലും എല്ലാം വരുന്നിടത്ത് വച്ച് കാണാം എന്ന രീതിയിൽ ഞാൻ വണ്ടി മുന്നോട്ട് എടുത്തു...

റൂമിൽ പോയിട്ട് ഇനി പുറത്തേക്ക് ഇറങ്ങാൻ നിക്കണ്ട എന്ന് കരുതി പോകുന്ന വഴിക്ക് തന്നെ ഭക്ഷണം പാഴ്സൽ ആയി വാങ്ങിക്കാൻ തീരുമാനിച്ചു...

തട്ടുകടയിൽ നിന്നുള്ള ഫുഡിൽ അത്ര വിശ്വാസം പോര... സ്ഥിരം കഴിക്കുന്നിടത് നിന്ന് തന്നെ സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ഒരു ചെറിയ മടുപ്പും ഉണ്ട്.. അത് കൊണ്ട് ഇന്ന് വ്യത്യസ്തം ആയി എന്തെങ്കിലും ട്രൈ ചെയ്യാം എന്ന് കരുതി ഒരു ഹോട്ടലിലേക്ക് കയറി...

ഒരു ചിക്കൻ നൂഡിൽസ് ഓർഡർ ചെയ്ത് അതിനു വേണ്ടി... വെയിറ്റ് ചെയ്ത് ഇരിക്കുമ്പോൾ

💬 Comments

View all comments