0%

Chapter Title : Soul Mates 6 [Rahul RK]

Author : Rahul RK Read All Parts 521

പിടിച്ച് പറ്റാനുള്ള ശ്രമം ഞാൻ തുടർന്നു...

കൂട്ടത്തിൽ കാണാൻ ഭംഗി ഉള്ള ഒരു പൂ ചൂണ്ടി കാണിച്ച് ഞാൻ അവളോട് ചോദിച്ചു...

"അതിഥി.. ഇതെത് പൂവാണ്...??"

ഞാൻ ചൂണ്ടിയ ദിശയിലേക്ക് നോക്കിയ ശേഷം അവള് എന്നെ നോക്കി പറഞ്ഞു...

"അറിയില്ല..."

ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഉത്തരം ആയിരുന്നു അത്..

"അതെന്താ അറിയാത്തത്..??"

"ഇതൊന്നും ഞാൻ നട്ട് വളർത്തിയതല്ല.."

"അല്ല.. അപ്പോ താൻ ആണല്ലോ ഇതിനൊക്കെ വെള്ളം ഒക്കെ ഒഴിക്കുന്നത്.."

"നട്ട് വളർത്തിയ ആളുകൾ ഇതൊന്നും ഇപ്പൊ ശ്രദ്ധിക്കുന്നില്ല.. അതുകൊണ്ട് വെറുതെ നശിച്ച് പോകണ്ട എന്ന് കരുതി ഞാൻ ഇതൊക്കെ ചെയ്യുന്നു..."

സത്യത്തിൽ ഇതിൽ എനിക്കാണോ കുഴപ്പം അതോ അവൾക്കാണോ കുഴപ്പം...

നീതു ചേച്ചി ഇവൾക്ക് ഇതൊക്കെ ഇഷ്ടം ആണെന്ന് പറഞ്ഞാണല്ലോ എന്നെ ഇങ്ങോട്ട് വിട്ടത്...

ആലോചനകൾ കഴിഞ്ഞ് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അതിഥിയെ കാണാൻ ഇല്ല.. നോക്കുമ്പോൾ അവള് അകത്തേക്ക് കയറി പോകുന്നത് കണ്ടു...

ആഹാ പോയോ... ഇത് എൻ്റെ കയ്യിൽ നിൽക്കും എന്ന് തോന്നുന്നില്ല.. എന്തായാലും വന്നതല്ലേ ഒള്ളു.. നോക്കാം...

ഞാൻ അകത്തേക്ക് പോകാൻ ഒരുങ്ങിയതും ഫോണിൽ ഒരു മെസ്സേജ് വന്നു.. ഇൻസ്റ്റാഗ്രാമിൽ ആണ്.. സന്ധ്യ തന്നെ ആണ്.. തൽക്കാലം ഇതിനൊന്നും ടൈം ഇല്ലാതോണ്ട് ഞാൻ അത് തുറന്ന് നോക്കാൻ പോയില്ല...

പക്ഷേ അവളുടെ ഉദ്ദേശം അറിയാൻ ഞാൻ ഒരു മൂവ് നടത്താൻ തീരുമാനിച്ചു..

ആ പിശാചിനെ വിളിച്ച് ചോദിച്ചാൽ ഏകദേശ ഐഡിയ കിട്ടും...

ഞാൻ ഫോണിൽ ആതിരയെ വിളിച്ചു..

"ഹലോ.."

"എനിക്ക് ഒരു ഹെൽപ് വേണം.."

"എന്ത് ഹെല്പ്..??"

"നിൻ്റെ ഹോസ്റ്റലിൽ ഒരു പെണ്ണില്ലെ.. നിൻ്റെ സീനിയർ..."

"എൻ്റെ ഹോസ്റ്റലിൽ മുഴുവൻ പെണ്ണുങ്ങളാ അതിൽ മുക്കാലും എൻ്റെ സീനിയേഴ്സ് ആണ്.. അതുകൊണ്ട് തെളിച്ച് പറ.."

"എടി മറ്റെ സന്ധ്യ ഇല്ലെ.. അന്ന് ഞാൻ ഇടിച്ചിട്ട..."

"ഓ.. ലവൾ.. അവക്കെന്താ..."

"അവളെന്നെ ഇന്നലെ പുറത്ത് വച്ച് കണ്ടിരുന്നു.. അപോ എൻ്റെ നമ്പർ ചോദിച്ചു.. ഞാൻ കൊടുത്തില്ല പകരം ഇൻസ്റ്റ ഐഡി കൊടുത്തു.. ഇപ്പൊ മൊത്തം മെസ്സേജ് അയചോണ്ടിരിക്ക.."

"അതിനു ഞാൻ എന്ത് വേണം..??"

"നീ നൈസ് ആയിട്ട് ഒന്ന് സംസാരിച്ച് അവളുടെ ഉദ്ദേശം എന്താണെന്ന് ഒന്ന് കണ്ടെത്തി തരണം.. വേറെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അത് മുളയിലേ നുള്ളി കളയുന്നത് അല്ലേ നല്ലത്..."

"അയ്യട മോനെ.. വേറെ ആളെ നോക്ക്.. എനിക്ക് പറ്റില്ല ഇമ്മാതിരി ചീപ്പ് പരിപാടി ഒന്നും..."

"ഓഹോ

💬 Comments

View all comments