0%

Chapter Title : Soul Mates 6 [Rahul RK]

Author : Rahul RK Read All Parts 522

അങ്ങനെ ആണോ..??"

"അതെ..."

"നീ ഇപ്പൊ എവിടെയാ..??"

"ഞാൻ ക്ലാസിൽ.."

"ക്ലാസിൽ ഫോൺ ഒക്കെ ഉപയോഗിക്കാൻ പറ്റുമോ..??"

"അത് പിന്നെ.. അത്.. മിസ്സ് വന്നിട്ടില്ല... ഫ്രീ ആണ്.."

"ഓഹോ.. നിൻ്റെ ക്ലാസിൻ്റെ ഉള്ളിൽ കൂടെ ആണോ വണ്ടികൾ ഒക്കെ ഹോൺ അടിച്ചു പോവുന്നത്..."

"അല്ല.. അത്.. അത് പിന്നെ..."

"മതി മതി ഉരുളണ്ട.. ഞാൻ ഇപ്പൊ തന്നെ അമ്മാവനെ വിളിച്ച് പറഞ്ഞൊളാം മോളുടെ വിശേഷങ്ങൾ..."

"അയ്യോ ചതികരുത്... ഇന്ന് എൻ്റെ ഫ്രണ്ടിൻ്റെ ബെർത്ത് ഡേ ആണ് അപോ ഞങൾ ജസ്റ്റ് ഒന്ന് സെലിബ്രെറ്റ് ചെയ്യാൻ വേണ്ടി ലീവ് ആക്കിയതാ.."

"ശരി അപോ ഞാൻ പറഞ്ഞ കാര്യം.."

"അത് ഞാൻ ഏറ്റു..."

"ഹും.. എന്നാ ശരി.."

"താങ്ക്സ്.."

"ഓകെ..ഓകെ"

അങ്ങനെ ഫോൺ കട്ട് ചെയ്ത് ഞാൻ അകത്തേക്ക് പോകാൻ ഒരുങ്ങിയതും നീതു ചേച്ചി എൻ്റെ അടുത്തേക്ക് വന്നു..

"എങ്ങനെ ഉണ്ടായിരുന്നു ആദ്യ മീറ്റിംഗ്..."

"എൻ്റെ ചേച്ചി ഒരു രക്ഷേം ഇല്ല..."

"എന്താടാ..??"

"അവള് മൊത്തം ഫിലോസഫി ഉപയോഗിച്ച് ആണ് സംസാരിക്കുന്നത്.. അതിൻ്റെ അകത്ത് കയറി അതിൻ്റെ മീനിങ് ഒക്കെ കണ്ടുപിടിച്ച് അടുത്ത ചോദ്യം ചോദിക്കുമ്പഴേക്ക് അവള് പോയി കാണും.."

"അതവളി ബുദ്ധിജീവികൾ ഒക്കെ എഴുതുന്ന പുസ്തകം ഒക്കെ വായിക്കുന്നത് കൊണ്ടാണ്.. നീ ഇവിടെ വന്ന കാര്യം ഒന്നും അവള് ചോദിച്ചില്ലെ..??"

"അവള് ശരിക്ക് എന്നെ കണ്ട് പോലും കാണില്ല.. പിന്നല്ലേ ഞാൻ ഇവിടെ വന്ന കാര്യം ചോദിക്കുന്നത്.."

"ഏതായാലും നീ വാ.. അവള് ഇപ്പൊ അപ്പുറത്ത് ഗ്രൗണ്ട് ഏരിയയിൽ ഉണ്ടാകും.."

"ഇതിൻ്റെ അകത്ത് ഗ്രൗണ്ട് ഒക്കെ ഉണ്ടോ..??"

"ആ ഗ്രൗണ്ട് അല്ലെടാ... ഈ യോഗ ഒക്കെ ചെയ്യാൻ വേണ്ടി സെപ്പരേറ്റ് ആയിട്ട് ഒരു ഏരിയ മാറ്റി വച്ചതാ.. അവള് അവിടെ കാണും നീ വാ ഞാൻ കാണിക്കാം..."

അങ്ങനെ ഞാനും നീതു ചേച്ചിയും അതിഥി യോഗ ചെയ്യുന്ന സ്ഥലത്ത് എത്തി...

"ഗാർഡനിൽ സമയം കഴിഞ്ഞാൽ അവള് ഇവിടെ വന്ന് യോഗ ചെയ്യും.."

"ചേച്ചി പറഞ്ഞ പോലെ ഒരു ചിട്ടയായ ജീവിതം ആണല്ലേ.."

"ജീവിതത്തിൽ ചിട്ട നല്ലതാണ് പക്ഷേ അതിഥിയുടെ കാര്യത്തിൽ അങ്ങനെ അല്ലല്ലോ.."

"എനിക്കറിയാം ചേച്ചി..."

"നീ അവളുടെ അടുത്തേക്ക് ചെല്ല്.."

"ഹും.."

ഞാൻ യോഗ മാറ്റിൽ ചമ്രം പടിഞ്ഞ് ഇരിക്കുന്ന അതിഥിയുടെ അടുത്തേക്ക് ചെന്നു...

അവള് കണ്ണടച്ചാണ് ഇരിക്കുന്നത്..

അൽപ നേരം അവളെ നോക്കി നിന്നു...

അത് കഴിഞ്ഞപ്പോൾ അവള് കണ്ണ്

💬 Comments

View all comments