0%

Chapter Title : Soul Mates 6 [Rahul RK]

Author : Rahul RK Read All Parts 523

തുറന്നു...

"വിനോദ്, ഒന്ന് സൈഡിലേക്ക് നീങ്ങി നിന്നാൽ വലിയ ഉപകാരം ആകും.. ഐ നീഡ് ദാറ്റ് സൺ ലൈറ്റ്..."

അപ്പോഴാണ് ഞാൻ അവൾക്ക് അഭിമുഖം ആയി നിന്ന് അവളിലേക്ക് വരുന്ന സൂര്യ രശ്മികൾ മറക്കുന്ന കാര്യം ഓർത്തത്.. ഞാൻ വേഗം തന്നെ സൈഡിലേക്ക് മാറി നിന്നു...

"സോറി.. അതിഥി സ്ഥിരമായി യോഗ ചെയ്യാറുണ്ട് അല്ലേ.."

"അതെ.."

"യോഗ ശരീരത്തിന് ബെസ്റ്റ് ആണല്ലേ.. എനിക്കും ഒന്ന് തുടങ്ങണം..."

"ഗുഡ്.."

"ഈ യോഗ ഒക്കെ ചെയ്യാൻ ഭയങ്കര പ്രയാസം ആണല്ലേ.."

അവള് ഒന്ന് എന്നെ നോക്കിയ ശേഷം നേരെ നോക്കി പറഞ്ഞു...

"സ്വയം, നിങ്ങളിലൂടെ നിങ്ങളെ തേടിയുള്ള യാത്രയാണ് യോഗ... ഭഗവത്ഗീതയിൽ പറഞ്ഞിട്ടുള്ളതാണ് ..."

ഞാൻ ഇന്നെ വരെ അതിൻ്റെ ഒരു പേജ് പോലും വായിച്ചിട്ടില്ല... അവള് പറയുന്ന ഒരു കാര്യവും മനസ്സിലാവാതെ ഇവളെ ഞാൻ എങ്ങനെ അട്രാക്ട് ചെയ്യാൻ ആണ്...

"വിനോദ്.."

"ഓ..."

"താൻ ഇവിടെ വന്നതിൻ്റെ ഉദ്ദേശ്യം എന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം... എനിക്ക് വേണ്ടി താൻ അത് ചെയ്യാൻ തയ്യാറായതിൽ എനിക്ക് ഒരുപാട് നന്ദിയുണ്ട്.. പക്ഷേ എനിക്കിപ്പോൾ വിനോദിൻ്റെ സഹായം ആവശ്യമില്ല.. സോ വിനോദ് എന്നെ ആകർഷിക്കാൻ തനിക്ക് യാതൊരു ബന്ധവും ഇല്ലാത്ത ഇത്തരം കാര്യങ്ങളെ പറ്റി സംസാരിക്കണം എന്നില്ല.. ഞാൻ ഹാപ്പിയാണ്.. ഓകെ..."

അത്രേം പറഞ്ഞ് അവള് അവിടെ നിന്ന് പോയി...

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നു..

അതിഥിയെ പഴയ പോലെ ആക്കാൻ എനിക്കെന്നല്ല ആർക്കും പറ്റില്ല എന്ന് തോന്നുന്നു...

അവള് ഇപ്പൊ ഏറ്റവും കൂടുതല് ആഗ്രഹിക്കുന്നത് അവൾക്ക് ഇപ്പൊ ഉള്ള ഈ ലൈഫ് തന്നെ ആണ്...

അങ്ങനെ ഉള്ളപ്പോൾ ഞാൻ എന്തിന് അവളെ അവളുടെ ലോകത്ത് നിന്ന് അവള് വരാൻ ആഗ്രഹിക്കാത്ത മറ്റൊരു ലോകത്തേക്ക് കൊണ്ട് വരാൻ ശ്രമിക്കണം...

വേണ്ട.. എനിക്കിതിന് കഴിയില്ല എന്ന് നീതു ചേച്ചിയോടും അതിഥിയുടെ അച്ഛനോടും പറയാൻ ഞാൻ തീരുമാനിച്ചു...

അങ്ങനെ ഞാൻ അകത്തേക്ക് ചെന്ന് നീതു ചേച്ചിയെ കണ്ട് അതിഥി പറഞ്ഞ കാര്യങ്ങള് അവരോട് പറഞ്ഞു..

"എടാ.. എന്നിട്ട്.. എന്നിട്ട് എന്താ നിൻ്റെ തീരുമാനം..??"

"എനിക്കിത് കഴിയില്ല ചേച്ചി.. എനിക്കെന്നല്ല ആർക്കും അത് പറ്റും എന്ന് തോന്നുന്നില്ല.. അവള് ഈ കാര്യത്തിൽ ഭയങ്കര സീരിയസ് ആണ്.. അവളെ തിരുത്താൻ ആവില്ല.. അതിലും നല്ലത് അവളെ അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടുന്നത് അല്ലേ..."

"ഹും... ഞാൻ എന്തായാലും

💬 Comments

View all comments