Chapter Title : Soul Mates 7 [Rahul RK]
ഓർമകളാൽ സമ്പുഷ്ടായിരുന്നു...
ജീവിതത്തിൻ്റെ പല ഘട്ടത്തിലും വന്ന് ചേർന്ന തിരക്കുകൾ ആ കാലമെല്ലാം വെറും ഓർമകൾ ആക്കി മാറ്റി...
അകത്തെത്തിയതും ഭയങ്കര നിശബ്ദത..
ഓരോരുത്തരും ഓരോരോ മേഷകളിൽ ഇരുന്നു ഏതൊക്കെയോ പുസ്തകങ്ങൾ സൂഷ്മമായി വായിക്കുന്നു..
ഇവർക്കൊന്നും വേറെ പണിയില്ലെ..
നേരം വെളുക്കുമ്പോൾ ഇവിടെ വന്നിരുന്നു പുസ്തകം വായിക്കുന്നു...
അതിഥി എന്നെ മൈൻഡ് പോലും ചെയ്യാതെ ഏതോ റാക്കുകളിൽ ഏതൊക്കെയോ പുസ്തകങ്ങൾ തിരഞ്ഞ് നടക്കുകയാണ്...
അവസാനം പ്രതീക്ഷിച്ച പുസ്തകം കിട്ടിയപ്പോൾ ആണെന്ന് തോന്നുന്നു അവള് ഒരു ഒഴിഞ്ഞ ടേബിളിൽ പോയി ഇരുന്നു..
കയ്യിൽ പുസ്തകം ഒന്നും ഇല്ലാതെ അവളുടെ അടുത്ത് ചെന്നിരിക്കുന്നത് ശരിയല്ലല്ലോ.. അതുകൊണ്ട് ഞാൻ എൻ്റെ മുന്നിലെ റാക്കിൽ ഉണ്ടായിരുന്ന ഒരു പുസ്തകം കയ്യിൽ എടുത്തു...
ലവ് ഓർ ഹേറ്റ്... കൊള്ളാം.. പേരിനു ഒരു ഗുമ്മുണ്ട്...
ഞാനും അതും കയ്യിൽ എടുത്ത് അതിഥിയുടെ അടുത്ത് ചെന്നിരുന്നു...
ഞാൻ വന്നിരുന്നപ്പോൾ അവള് എന്നെയും എൻ്റെ കയ്യിൽ ഉള്ള പുസ്തകത്തിലും ഒന്ന് നോക്കി..
ആ നോട്ടം എനിക്ക് അത്ര പന്തിയായി തോന്നിയില്ല..
"എന്ത് പറ്റി .??"
"ഈ ബുക്ക് ആണോ വായിക്കുന്നത്..??"
"അതെ.."
"വേസ്റ്റ് ഓഫ് ടൈം..."
"അതെന്താ അങ്ങനെ പറഞ്ഞത്..??"
"ഞാൻ വായിച്ചതാണ്.. ക്ലൈമാക്സ് കൊള്ളില്ല..."
"ഓഹോ.. പക്ഷേ പേര് കൊള്ളാം അല്ലേ.."
"ഹും.. ഒരിക്കലും ഒരു പുസ്തകത്തെ അതിൻ്റെ പുറം ചട്ട കണ്ട് ജഡ്ജ് ചെയ്യരുത്.. അത് നല്ല രീതിയിൽ ആയാലും മോശം രീതിയിൽ ആയാലും..."
"താൻ എപ്പോഴും ഇങ്ങനെ ആണോ?.??"
"എങ്ങനെ..??"
"ഇങ്ങനെ ആർക്കും മനസ്സിലാകാത്ത രീതിയിൽ മാത്രമേ സംസാരിക്കൂ..."
"ആയിരിക്കും..."
"ഓഹോ..."
"വിനോദ്.."
"ഹും.."
💬 Comments
View all comments