Chapter Title : Soul Mates 7 [Rahul RK]
ഇല്ലാത്ത വണ്ടിയാണ്... നാട്ടിൽ ഒരു കൂട്ടുകാരൻ്റെ ഗിയർ ഇല്ലാത്ത ഒരു വണ്ടി ഒരു തവണ ഓടിച്ച ഒരു പരിചയം മാത്രമേ ഒള്ളു...
ഇതാണെകിൽ കണ്ടിട്ട് തന്നെ ആകെ കൂടെ കൺഫ്യൂഷൻ ആവുന്നു..
അന്തം വിട്ടു ഞാൻ ഇരിക്കുന്നത് കണ്ടിട്ടാവണം അതിഥി എന്നോട് ചോദിച്ചു...
"എന്ത് പറ്റി വിനോദ്..??"
"ഇല്ല.. ഒന്നുമില്ല.. പോവാം..."
"ഹും.. പോവാം.. ലേറ്റ് ആവുന്നുണ്ട്..."
അങ്ങനെ ഞാൻ സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ച് വണ്ടി മുന്നോട്ട് എടുത്തു...
വിചാരിച്ച പോലെ അല്ല.. കുറച്ച് ദൂരം ഇങ്ങ് പോന്നപ്പോൾ നല്ല കണ്ട്രോൾ കിട്ടുന്നുണ്ട്.. എന്നാലും എടുത്തടിച്ച് അങ്ങ് ഓടിക്കാൻ ഉള്ള ധൈര്യം ആയിട്ടില്ല...
ഇത്രേം വില ഒക്കെ ഉള്ള വണ്ടിയാണ്.. ഇതെങ്ങാനും എവിടെ എങ്കിലും ഉരസി വല്ല പെയിൻ്റോ മറ്റോ പോയാൽ അതോടെ എൻ്റെ കട്ടയും പടവും മടങ്ങും...
അങ്ങനെ ഒരു വിധം ഞങൾ ലൈബ്രറിയിൽ എത്തി.. യാത്രക്കിടയിൽ ശ്രദ്ധ പോവാതെ ഇരിക്കാൻ ഞാൻ ഒന്നും മിണ്ടാൻ പോയില്ല...
അങ്ങോട്ട് ഒന്നും മിണ്ടാത്തത് കൊണ്ട് അതിഥിയുടെ ഭാഗത്ത് നിന്നും യാതൊരു സംഭാഷണവും ഉണ്ടായില്ല...
അങ്ങനെ വണ്ടിയിൽ നിന്ന് ഞാനും അതിഥിയുടെ കൂടെ ലൈബ്രറിയിലേക്ക് നടന്നു...
ഇതിന് മുൻപ് എപ്പോഴാണ് ഞാൻ ഒരു ലൈബ്രറിയിൽ ഒക്കെ കയറിയത് എന്ന് എനിക്ക് ഓർമ പോലും ഇല്ല...
പണ്ട് നാട്ടിൽ ഒരു കൊച്ച് വായനശാല ഉണ്ടായിരുന്നു..
അതിൻ്റെ മുന്നിൽ ഒരു വലിയ ബദാം മരവും...
അതിൽ നിന്ന് ബദാം എറിഞ്ഞ് ചാടിച്ച് ഞാനും ചേട്ടനും അമ്മുവും ആതിരയും കൂട്ടുകാരും ഒക്കെ കൂടി കഴിക്കുന്നത് ഇപ്പോഴും മനസ്സിൽ ഉണ്ട്..
ബാല്യ കാലം
💬 Comments
View all comments