0%

Chapter Title : Soul Mates 7 [Rahul RK]

Author : Kambikathakal Read All Parts 490

കേട്ടപ്പോൾ എനിക്ക് ഒന്നുറപ്പയി.. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ എന്തോ വലിയ അപകടം വരാൻ പോകുന്നു എന്ന്...

"വിനോദ്.. എൻ്റെ വീട്ടുകാർ പറഞ്ഞ എൻ്റെ പഴയ കാലവും ഇപ്പൊൾ താൻ കണ്ടു കൊണ്ടിരിക്കുന്ന എൻ്റെ ഈ അവസ്ഥയും അല്ലാതെ എന്നെ പറ്റി തനിക്ക് എന്തറിയാം...??"

അവളുടെ മുഖത്തെ ഭാവം എന്താണെന്ന് മനസ്സിലാക്കാൻ ആവാതെ.. അവളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ആവാതെ അന്തം വിട്ട് നിൽക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ...

പക്ഷേ അവള് അപോഴും പറഞ്ഞു കൊണ്ടിരുന്നു...

"താൻ ഡ്രഗ്സ് യൂസ് ചെയ്തിട്ടുണ്ടോ..??"

ഒന്ന് ഞെട്ടി എങ്കിലും അവളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തന്നെ ഞാൻ തീരുമാനിച്ചു...

"ഇല്ല..."

"മദ്യപിച്ചിട്ടുണ്ടോ..??"

"ഇല്ല..."

"പുക വലിച്ചിട്ടുണ്ടോ..??"

"ഇല്ല..."

"ഏതെങ്കിലും ഒരു സ്ട്രെഞ്ചർൻ്റെ കൂടെ സെക്സ് ചെയ്തിട്ടുണ്ടോ..??"

"ഇല്ല..."

"അതൊക്കെ പോട്ടെ... താൻ ജീവിതത്തിൽ ഡിപ്രഷൻ അനുഭവിച്ചിട്ടുണ്ടോ..??"

"ഇല്ല എന്നാണ് എൻ്റെ വിശ്വാസം.."

"തനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ..??"

"ഒരിക്കലും ഇല്ല..."

"സ്വന്തം ശരീരം മുറിപ്പെടുത്തി അതിൽ നിന്നും ആനന്ദം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ...??"

"ഇല്ല..."

അടുത്തതായി എന്നെ ഞെട്ടിച്ചു കൊണ്ട് അതിഥി അവളുടെ ഫ്രോക്ക് അവളുടെ കാൽ മുട്ടുകളിൽ നിന്ന് കുറച്ച് മേലേക്ക് പൊക്കി വച്ചു...

അവളുടെ തുടകളിൽ നിറയെ മുറിപ്പാടുകൾ ആയിരുന്നു... പല വലിപ്പത്തിൽ പല ആകൃതിയിൽ ഉള്ള മുറിപ്പാടുകൾ...

"ഇവ എന്നെങ്കിലും മാഞ്ഞ് പോകും എന്ന് തനിക്ക് തോന്നുന്നുണ്ടോ..??"

"അത്... ചിലപ്പോ കാലങ്ങൾ കഴിയുമ്പോൾ...."

"മാഞ്ഞ് പോയേക്കാം അല്ലേ..."

"ഹും..."

"ഇത് പോലെ അനവധി മുറിപ്പാടുകൾ എൻ്റെ മനസ്സിലും ഉണ്ട് വിനോദ്... ഒരു കാലത്തിനും മായ്ക്കാൻ പറ്റാത്ത അനവധി മുറിപ്പാടുകൾ..."

അതിഥിയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു...

"മറ്റുള്ളവർ പറഞ്ഞ് കേട്ട എൻ്റെ കഥയിലെ ആരും കേൾക്കാത്ത ഭാഗങ്ങൾ തനിക്ക് കേൾക്കണ്ടേ..."

ഒന്നും പറയാതെ അന്തം വിട്ട് നിൽക്കുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അവള് വീണ്ടും പറഞ്ഞു..

"ഡയറിയിൽ ഇല്ലാത്ത പല കാര്യങ്ങളും ഉണ്ട് വിനോദ്..."

അത് എനിക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു.. ഞാൻ ആ ഡയറി വായിച്ചത് എങ്ങനെ അവള് അറിഞ്ഞു...

"താൻ ഇപ്പൊ ചിന്തിക്കുന്നത് ഞാൻ എങ്ങനെ താൻ എൻ്റെ ഡയറി വായിച്ച കാര്യം അറിഞ്ഞു എന്നല്ലേ... അന്ന് മാളിൽ വച്ച് താൻ നീതു ചേച്ചിക്ക് കൊടുത്ത ബാഗിൽ ആ ഡയറി ഞാൻ കണ്ടിരുന്നു... അവർ എന്നെ കാണാതെ ഒളിച്ചു വച്ചതായിരുന്നു... തൻ്റെ കയ്യിൽ ഇത്ര ദിവസം ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ

💬 Comments

View all comments