0%

Chapter Title : Soul Mates 7 [Rahul RK]

Author : Kambikathakal Read All Parts 868

എനിക്കും അൽഭുതം ആണ് തോന്നിയത്...

കുറച്ച് കടലാസ് കഷ്ണം കൊണ്ട് ഞാൻ ഉണ്ടാക്കിയ ആനക്കും പൂമ്പാറ്റക്കും ഒക്കെ ഇത്രക്ക് ഡിമാൻഡ് ഉണ്ടാകും എന്ന് ഞാൻ വിചാരിച്ചത് പോലും ഇല്ല...

"എന്നിട്ട് അതിഥി എവിടെ..??"

"മുറിയിൽ ആണ്.. ഇത് വരെ താഴോട്ട് വന്നിട്ടില്ല... നിങൾ സംസാരിക്ക് ഞാൻ ഇപ്പൊ വരാം.."

"ശരി സാർ.."

അതിഥിയുടെ അച്ഛൻ അകത്തേക്ക് പോയതും നീതു ചേച്ചി എൻ്റെ അടുത്തേക്ക് വന്നു ...

"ടാ അതിഥി സൂപർ ആയിട്ട് ഇമ്പ്രസ് ആയിട്ടുണ്ട്..."

"അവള് ഇംബ്രസ് ആയത് ആ പേപ്പർ മോഡലിൽ ആണ് ചേച്ചി.. അല്ലാതെ എൻ്റെ ക്യാരക്ടറിൽ അല്ല..."

"അതെ.. പക്ഷേ ഇത് പോലെ ഒരുപാട് ട്രിക്ക് നിൻ്റെ കയ്യിൽ ഉണ്ടെന്ന് അറിയുമ്പോൾ അത് നിന്നിലേക്ക് ആയിക്കൊളും..."

"അത് ശരിയാണ്.. പക്ഷേ ഇനി എൻ്റെ കയ്യിൽ ട്രിക്കുകൾ ഒന്നും ഇല്ലല്ലോ..."

"ഓഹോ.. അങ്ങനെ ആണെങ്കിൽ.. നിനക്ക് പാട്ട് പാടാൻ അറിയാമോ..??"

"ഒന്ന് പോ ചേച്ചി.. പിന്നെ.. പാട്ട്.. ഞാൻ ഒരു മൂളിപ്പാട്ട് പോലും പാടാറില്ല.. അല്ലെങ്കിലും എൻ്റെ ഈ ശബ്ദത്തിന് പാട്ട് ചേരും എന്ന് തോന്നുന്നുണ്ടോ..?"

"പിന്നെ എന്ത് ചെയ്യും..."

"അങ്ങനെ പ്ലാൻ ഒന്നും വേണ്ട.. ഇത് പോലെ എന്തെങ്കിലും അവസരം വരുമ്പോ നമുക്ക് അതിൽ പിടിച്ച് കയറാം..."

"ഹും.. ശരി.. അകത്തേക്ക് വാ..."

ഞാനും നീതു ചേച്ചിയും അകത്ത് സോഫയിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് അതിഥി താഴേക്ക് ഇറങ്ങി വന്നത്..

എപ്പോഴും കാണുന്നത് പോലെ നല്ല രീതിയിൽ വസ്ത്രങ്ങൾ എല്ലാം ധരിച്ച് വെൽ ഗെറ്റപ്പിൽ ആയിരുന്നു അവള്...

അവളെ കണ്ടതും ഞാൻ എഴുന്നേറ്റ്

💬 Comments

View all comments